24.6 C
Kottayam
Friday, June 5, 2026

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഈ രാജ്യത്തിന്റേത്? പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം

Must read

ദുബായ്‌:ലോക രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ ഏറ്റവും പുതിയ പട്ടിക പുറത്ത് വിട്ട് ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക. രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ആറ് രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 194 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തിന് അനുമതിയുള്ള ആറ് രാജ്യങ്ങളാണ് പട്ടികയില്‍ ഒന്നാമത് വന്നിരിക്കുന്നത്.

ഏഷ്യയില്‍ നിന്നുള്ള ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവയ്ക്ക് പുറമേ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നിവരാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. 193 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തിന് അനുമതിയുള്ള ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്.

ലോകത്തെ 199 പാസ്‌പോര്‍ട്ടുകളെയാണ് ഹെന്‍ലി സൂചിക വിലയിരുത്തിയിട്ടുള്ളത്. ഇതില്‍ 62 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനത്തിന് അനുമതിയുള്ള ഇന്ത്യക്ക് 85ാം സ്ഥാനമാണുള്ളത്. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്‍ഡ് പോലുള്ള ആഗോള വിനോദയാത്രാ കേന്ദ്രങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് വിസ രഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ തവണത്തെ പട്ടികയില്‍ 84ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒരു സ്ഥാനം താഴേക്ക് പോകുകയാണ് ചെയ്തിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ മാലദ്വീപ് (58), സൗദി അറേബ്യ (63), ചൈന (64), തായ്‌ലാന്‍ഡ് (66), ഇന്തോനേഷ്യ (69), ഉസ്ബക്കിസ്ഥാന്‍ (84) എന്നിവര്‍ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

- Advertisement -

പാകിസ്ഥാന്‍ പട്ടികയില്‍ 106ാം സ്ഥാനത്താണ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ അയല്‍ രാജ്യങ്ങള്‍ യഥാക്രമം 101, 102, 103 സ്ഥാനങ്ങളിലാണ്. 192 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള യു.കെ, ലക്‌സംബര്‍ഗ്, അയര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ എന്നിവര്‍ മൂന്നാം സ്ഥാനത്തെത്തി. ബെല്‍ജിയം, നോര്‍വേ, പോര്‍ച്ചുഗല്‍ എന്നിവര്‍ നാലാം സ്ഥാനത്തും എത്തി.

- Advertisement -

190 രാജ്യങ്ങളിലേക്ക് സൗജന്യ പ്രവേശനമുള്ള ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഗ്രീസ്, മാള്‍ട്ട, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവര്‍ പട്ടികയിലെ അഞ്ചാം സ്ഥാനത്തും എത്തിയപ്പോള്‍ അമേരിക്കയും കാനഡയും ചേര്‍ന്ന് ആറാം സ്ഥാനം പങ്കിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week