25.5 C
Kottayam
Saturday, November 2, 2024
test1
test1

രാജ്യം ദീപാവലി ആഘോഷിച്ചപ്പോള്‍ അനന്തരവനെയും കൂട്ടി പെയിന്റിങ് തൊഴിലാളികൾപ്പം പണിയെടുത്ത് രാഹുൽ ഗാന്ധി

Must read

ന്യൂഡൽഹി: രാജ്യം ദീപാവലി ആഘോഷിച്ചപ്പോള്‍ ചെറുകിട തൊഴിലുകളുടെ മഹത്വം മനസിലാക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. അനന്തരവന്‍ റെയ്ഹാന്‍ വാദ്രയുമായി പെയിന്റിങ് തൊഴിലാളികള്‍ക്കും, മണ്‍ചെരാതുണ്ടാക്കുന്നവര്‍ക്കുമൊപ്പം ജോലിയെടുക്കുന്ന വിഡിയോ സമൂഹമാധ്യമ അക്കൗണ്ടിലൂടെ രാഹുല്‍ ഗാന്ധി പുറത്ത് വിട്ടു. തൊഴിലാളികളെ കൂടുതല്‍ ഉള്‍ക്കൊള്ളും വിധം സമൂഹത്തിന്റെ ചിന്താഗതി മാറണമെന്ന് രാഹുല്‍ ആവശ്യപ്പെടുന്നു.

രാജ്യത്തെ പ്രകാശമാനമാക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ക്കൊപ്പം. ദീപാവലി സ്പെഷ്യല്‍ എന്ന പേരിലാണ് രാഹുൽ‍ ഗാന്ധി വിഡിയോ തയ്യാറാക്കിയത്. സോണിയ ഗാന്ധുിയും രാഹുലും കഴിയുന്ന ജന്‍പഥിലെ പത്താംമ്പര്‍ വസതി പെയിന്‍റ് ചെയ്യുന്ന തൊഴിലാളികള്‍ക്കൊപ്പം രാഹുലും റെയ്ഹാനും ചേർന്നു. 

ഇന്നത്തെ തലമുറ ഇത്തരം കാര്യങ്ങള്‍ കാണാതെ പോകുന്നുവെന്നും അവര്‍ക്ക് താല്‍പര്യം മൊബൈല്‍ ഫോണും, സോഷ്യല്‍ മീഡിയയുമൊക്കെയാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു. തന്റെ അച്ഛൻ മരണത്തിലേക്ക് പോയത് ഈ വസതിയില്‍ നിന്നാണെന്നും അതിനാല്‍ വെല്ലാത്തൊരു ആത്മ ബന്ധം പത്ത് ജന്‍പഥമായുണ്ടെന്നും രാഹുല്‍ പറയുന്നു.

ഇവിടെ നിന്ന് രാഹുല്‍ പോകുന്നത് ഉത്തം നഗറിലേക്കാണ്. ദീപാവലിക്കായി മണ്‍ചെരാത് നിര്‍മ്മിക്കുന്ന രാംരതിയുടെയും സംഘത്തിന്റെയുമടുത്തേക്ക്. അവർക്കൊപ്പം ചേരുന്നു. പ്രകാശം പരത്തുന്ന ഈ പെണ്‍കുട്ടികള്‍ അവരുടെ വീടുകള്‍ പ്രകാശിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണെന്ന് രാഹുല്‍ വീഡിയോയിൽ പറയന്നു. ഭാരത് ജോഡോ യാത്ര മുതലിങ്ങോട്ട് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ഈ വിധം ഇടപെട്ട് രാഹുല്‍ അവരുടെ ജീവിത സാഹചര്യവും പ്രശ്നങ്ങളും അവതരിപ്പിക്കാറുണ്ട്. ഇക്കുറി അനന്തരവനെ കൂടി പരിചയപ്പെടുത്തി ഒപ്പം ചേര്‍ക്കുന്നു എന്ന പ്രത്യേകതയുണ്ട്. എന്നാൽ എല്ലാം പതിവ് നാടകമെന്ന പരിഹാസം ബിജെപിയും ഉയര്‍ത്തുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവ് മരിച്ചു, സംഭവം പാലക്കാട് മുക്കണ്ണത്ത്

പാലക്കാട്: കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ്(42) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് കാട്ടുപന്നി കുറുകെ ചാടി...

പ്രശാന്തുമായി മുൻപരിചയമില്ല, പരാതിക്കാരൻ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ; ചോദ്യംചെയ്യലിൽ ദിവ്യ

കണ്ണൂർ: പെട്രോൾ പമ്പിന് അംഗീകാരം ലഭിക്കാൻ എ.ഡി.എം. നവീൻ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന്‌ പരാതി നൽകിയ ടി.വി. പ്രശാന്തുമായി മുൻപരിചയമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ‍ചോദ്യം ചെയ്യലിൽ പി.പി. ദിവ്യ വ്യക്തമാക്കി.ജില്ലാ പഞ്ചായത്തിലെ...

ബ്യൂട്ടി പാർലറിൽ മുഖം ഫേഷ്യൽ ചെയ്ത് കടംപറഞ്ഞ്‌ പോയി; നാഗർ‌കോവിലിൽ വ്യാജ വനിതാ എസ്.ഐ.പിടിയിൽ

നാഗർകോവിൽ: ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്.ഐ. എന്ന വ്യാജേന പോലീസ് യൂണിഫോമിൽ നാഗർകോവിലിൽ എത്തിയ യുവതിയെ പോലീസ് പിടികൂടി. തേനി പെരിയകുളം സ്വദേശി അഭിപ്രിയ (34) ആണ് അറസ്റ്റിലായത്.പാർവതിപുരം സ്വദേശി വെങ്കിടേഷിന്റെ പരാതിയെ...

നിയമപരമായി ഭർത്താവല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം ബാധകമല്ല: നിരീക്ഷണവുമായി ഹൈക്കോടതി

കൊച്ചി: നിയമപരമായി വിവാഹിതരായിട്ടില്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം ബാധകമാകില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. സ്ത്രീയുടെ പങ്കാളിക്കെതിരെയോ പങ്കാളിയുടെ ബന്ധുക്കൾക്കെതിരെയോ ഗാർഹിക പീഡനക്കുറ്റം ചുമത്താനാവില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. നിയമപ്രകാരമുള്ള വിവാഹമല്ലെങ്കിൽ പങ്കാളിയെ ഭർത്താവായി കണക്കാക്കാനാവില്ലെന്നു വിലയിരുത്തി ജസ്റ്റിസ് എ....

Sanju samson: സങ്കടത്തോടെ ചിലരോട് പിരിയേണ്ടിവരുമെന്ന് സഞ്ജു;രാജസ്ഥാന്‍ താരങ്ങളെ ഒഴിവാക്കിയതില്‍ നായകന്റെ പ്രതികരണം

ജയ്പൂര്‍: ഐപിഎല്‍ മെഗാ ലേലത്തിന് മുമ്പ് ആറ് താരങ്ങളെയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ എന്നിവര്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.