28.4 C
Kottayam
Saturday, June 6, 2026

‘നാല് പ്രാവശ്യത്തോളം കരണത്തടിച്ച മഞ്ജു സോറി പറയാൻ വന്നപ്പോൾ ഞാൻ അവരെ തടഞ്ഞു’; കുഞ്ചാക്കോ ബോബൻ!

Must read

കൊച്ചി:മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ബാലതാരമായി സിനിമയിൽ വന്ന കുഞ്ചാക്കോ ബോബൻ ഇന്നും മലയാള സിനിമയിൽ സ്റ്റാർ വാല്യുവുള്ള നായകനാണ്.

റൊമാന്റിക്ക് ഹീറോയെന്ന് കേട്ടൽ തന്നെ മലയാളികളുടെ മനസിലേക്ക് ഓടി വരുന്ന മുഖവും കുഞ്ചാക്കോ ബോബന്റേതാണ്. പാട്ടും ഡാൻസും റൊമാൻസുമായി കുഞ്ചാക്കോ തൊണ്ണൂറുകളിൽ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു.

- Advertisement -

സിനിമകളുടെ ജയപരാജയങ്ങൾക്കപ്പുറത്ത് ചാക്കോച്ചൻ എന്ന സെൻസേഷണൽ ഹീറോ മലയാളികളുടെ പ്രത്യേകിച്ച് പെൺകുട്ടികളുടെ സ്ഥിരം ചർച്ചാ വിഷയമായിരുന്നു. ഫോണും സോഷ്യൽമീഡിയയും ഇല്ലാതിരുന്ന കാലത്ത് കെട്ട് കണക്കിന് പ്രണയ ലേഖനങ്ങളും കത്തുകളുമാണ് കുഞ്ചാക്കോ ബോബനെ തേടി വന്നിരുന്നത്.

- Advertisement -

അവയിൽ‌ ഒട്ടുമിക്ക കത്തിനും അദ്ദേഹം മറുപടിയും അയച്ചിരുന്നു. കുഞ്ചാക്കോ എഫക്ട് കാരണം അന്നത്തെ ശരാശരി കലിപ്പന്മാർക്കും കാമുകിമാരുടെ മുന്നിൽ അൽപ്പ സ്വൽപ്പം റൊമാന്റിക് ആകാതെ പിടിച്ച് നിൽക്കാൻ പറ്റാത്ത സ്ഥിതി വരെയുണ്ടായിരുന്നു.

തുടക്ക കാലത്തെ അഭിനയത്തിലെ പോരായ്മകൾ ഒന്നും ഫാൻസിന് ഒരു വിഷയമായിരുന്നില്ല… അതിനെയെല്ലാം
മറച്ചു വെക്കാൻ പ്രാപ്തമായ എലമെന്റ്സ് ചാക്കോച്ചനിൽ ശക്തമായിരുന്നു.

ഒരു വിധം എല്ലാ സിനിമകളിലും എണ്ണം പറഞ്ഞ ഹിറ്റ് പാട്ടുകളാണ് ചാക്കോച്ചന് കിട്ടിയത്. അവയെല്ലാം ഇന്നും വൈറൽ ​ഗാനങ്ങളാണ്. മലയാളികൾക്ക് പൊതുവിലുള്ള ഇഷ്ട്ടം തന്നെയാണ് ചാക്കോച്ചന്റേയും കൈ മുതൽ.

- Advertisement -

അതുകൊണ്ടാണ് ഇടവേളയ്ക്ക് ശേഷം ഒരു ഗംഭീര തിരിച്ച് വരവ് സാധ്യമായതും ഇപ്പോൾ മനോഹരമായ കഥാപാത്രങ്ങൾ കുഞ്ചാക്കോ ബോബന് ചെയ്യാൻ സാധിക്കുന്നതും. കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിനിമകളുടെ അനൗൺസ്മെന്റ് വരുമ്പോൾ തന്നെ ആവേശത്തിലാകും കാണികൾ.

അത്രത്തോളം പ്രതീക്ഷയാണ് കുഞ്ചാക്കോ ബോബന്റെ മേൽ പ്രേക്ഷകർക്കുള്ളത്. രണ്ടാം വരവിൽ‌ കുറേയേറെ പരാജയ സിനിമകൾ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിൽ സംഭവിച്ചതിനാൽ‌ അദ്ദേഹം പിന്നീടങ്ങോട്ട് ശ്ര​ദ്ധിച്ച് മാത്രമാണ് സിനിമകൾ തെരഞ്ഞടുത്തതും ചെയ്തതും.

രണ്ടാം വരവിൽ‌ കുഞ്ചാക്കോ ബോബൻ ചെയ്ത നല്ല സിനിമകളിൽ ഒന്നായിരുന്നു വേട്ട. 2016ൽ പുറത്തിറങ്ങിയ സിനിമയിൽ മഞ്ജു വാര്യരായിരുന്നു നായിക. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയായിരുന്നു വേട്ടയുടെ സംവിധായകൻ.

ഇപ്പോഴിത മഞ്ജു വാര്യർക്കൊപ്പം വേട്ട സിനിമ ചെയ്തപ്പോഴുള്ള മറക്കാനാവാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ജോൺ ബ്രിട്ടാസ് അവതാരകനായ ജെബി ജം​ഗ്ഷനിൽ അതിഥിയായി വന്നപ്പോൾ മഞ്ജു വാര്യരുടെ ആവശ്യപ്രകാരമാണ് ഒരുമിച്ചുള്ള അഭിനയത്തിലുണ്ടായ അനുഭവം കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്.

‘ആത്മാർഥമായി എനിക്കും പ്രിയയ്ക്കും വേണ്ടി പ്രാർഥിക്കുന്ന മഞ്ജുവാണ് വേട്ടയുടെ സമയത്ത് എന്റെ കരണകുറ്റിക്ക് നാല് തവണ അടിച്ചത്. വേട്ടയിലെ മെൽവിൻ ഫിലിപ്പെന്ന എന്റെ കഥാപാത്രം ഒരു സീനിൽ മഞ്ജുവിന്റെ കഥാപാത്രത്തോട് എന്തോ ചൊറിയുന്ന ‍ഡയലോ​ഗ് പറയുന്നുണ്ട്.’

‘അത് കേട്ടിട്ട് വന്ന് മഞ്ജു അപ്രതീക്ഷിതമായി അടിക്കുന്നതായിരുന്നു സീൻ. സംവിധായകൻ രാജേഷ് മഞ്ജുവിനോട് പറഞ്ഞു ശരിക്കും ഒരെണ്ണം കൊടുത്തോളാൻ. മഞ്ജു ആദ്യം പറഞ്ഞു ഞാൻ ചെയ്യില്ലെന്ന്. അവസാനം ഞാൻ പറഞ്ഞു അടിച്ചോളൂ കുഴപ്പമില്ലെന്ന്.’

‘അങ്ങനെ സീൻ എടുത്തു. പക്ഷെ അടിച്ച ഉടൻ മഞ്ജു സോറി പറയും. അതുകൊണ്ട് കട്ട് ചെയ്ത് എടുക്കാനുള്ള ​ഗ്യാപ്പ് ഇല്ല. അവസാനം ഞാൻ നാല് അടിവരെ കൊണ്ടു. അങ്ങനെ ഞാൻ മ‍ഞ്ജുവിനോട് പറഞ്ഞു അടിച്ചോളൂ സോറി പറയണ്ട.’

‘ഇങ്ങനെ സോറി പറഞ്ഞാൽ ഞാൻ ഇനിയും ഒരുപാട് അടി കൊള്ളേണ്ടി വരുമെന്ന്. നല്ല സിനിമകളുടെ ഭാ​ഗമാകണമെന്ന് മാത്രമെ ഞാൻ കരുതിയിരുന്നുള്ളൂ’, കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week