24.9 C
Kottayam
Sunday, October 6, 2024

പച്ചക്കറി വാങ്ങാനിറങ്ങിയപ്പോൾ ലോറി‌ ഇടിച്ചു; പെരുമ്പാവൂരിൽ 67കാരിക്ക് ദാരുണാന്ത്യം

Must read

പെരുമ്പാവൂർ:റോഡ് കുറുകെ കടക്കുന്നതിനിടെ ടോറസ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. കടുവാൾ രാജ്മന്ദിർ അപ്പാർട്ട്മെൻ്റ് ലീല ഹോംസ് കുണ്ടുകുളം വീട്ടിൽ സിസിലി (67) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12ന് ടൗൺ സിഗ്നൽ ജംക്‌ഷനിൽ ആയിരുന്നു അപകടം.

വാഹനങ്ങൾ സിഗ്‌നൽ കാത്തുകിടക്കുന്നതിനിടെ സിസിലി റോഡിന്റെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ചു. ഇതിനിടെ സിഗ്‌നൽ ലഭിച്ചതോടെ ലോറി മുന്നോട്ടെടുക്കുകയും സിസിലിയെ ഇടിക്കുകയുമായിരുന്നു. ലോറിയുടെ മുൻവശത്തെയും പിന്നിലെയും ടയറുകൾ സിസിലിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. അഗ്നിരക്ഷാസേനയും പെരുമ്പാവൂർ പൊലീസും ചേർന്നാണ് ലോറിക്കടിയിൽനിന്ന് സിസിലിയെ പുറത്തെടുത്തത്.

അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന ഇവർ പച്ചക്കറി വാങ്ങാൻ ടൗണിലെത്തിയതായിരുന്നു. ലോറിയെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിലിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മഴുവന്നൂർ മംഗലത്ത് നടമംഗലത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ താരു. മകൻ: റിനോയ്. മരുമകൾ: പ്രിൻസി (ഇരുവരും ദുബായ്)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week