29.4 C
Kottayam
Friday, June 5, 2026

വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? ; എന്തുകൊണ്ടാണ് സേവനങ്ങൾ മുടങ്ങിയത്,വിശദീകരണം തേടി സർക്കാർ

Must read

ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ കഴിയാതെ ചൊവ്വാഴ്ച രണ്ട് മണിക്കൂറിലേറെ സമയം ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായിരുന്നു. വ്യക്തിഗത ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളെയും, വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിനെയും എല്ലാം ഇത് ബാധിച്ചിരുന്നു.

ഇപ്പോള്‍ സംഭവത്തില്‍ ഇടപെട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രണ്ട് മണിക്കൂര്‍ നേരം വാട്‌സാപ്പ് പ്രവര്‍ത്തന രഹിതമായത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കേന്ദ്ര ഐടി മന്ത്രാലയം മെറ്റയോട് വിശദീകരണം ആവശ്യപ്പെട്ടു..വാട്‌സാപ്പിന് നേരെ സൈബര്‍ ആക്രമണം നടന്നോ എന്ന ആശങ്കയെ തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണം തേടിയിരിക്കുന്നത്.

വാട്ട്സ്ആപ്പിന്‍റെ ഉടമസ്ഥരായ മെറ്റയുടെ വക്താവ് ഈ പ്രവര്‍ത്തന സ്തംഭനം സംബന്ധിച്ച് ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. “ചില ആളുകൾക്ക് നിലവിൽ സന്ദേശങ്ങൾ അയയ്‌ക്കുന്നതിൽ പ്രശ്‌നമുണ്ടെന്ന് ഞങ്ങൾക്കറിയാം, കഴിയുന്നത്ര വേഗത്തിൽ എല്ലാവർക്കും വാട്ട്‌സ്ആപ്പ് പുനഃസ്ഥാപിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.” എന്ന് മാത്രമാണ് ഈ പ്രസ്താവനയില്‍ ഉണ്ടായിരുന്നത്. ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും  ഉടമസ്ഥതര്‍ കൂടിയാണ് മെറ്റ.

- Advertisement -

- Advertisement -

ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിലച്ചുവെന്നാണ് വിവരം. എന്നാല്‍ എത്രത്തോളം വലിയ പ്രശ്നം ഉണ്ടായി എന്നതില്‍ വാട്ട്‌സ്ആപ്പ് ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല.  #WhatsAppDown എന്ന ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡുചെയ്യുന്നുണ്ടായിരുന്നു. ഇതില്‍ ട്വീറ്റുകള്‍ ഇട്ട വിവിധ രാജ്യക്കാരുടെ പ്രതികരണത്തില്‍ തന്നെ ഇത് വലിയൊരു വിഷയമാണ് എന്ന് വ്യക്തമാണ്. ഇന്തോനേഷ്യ, കെനിയ, കൂടാതെ ചില സ്പാനിഷ് സംസാരിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾവാട്ട്സ്ആപ്പില്‍  പ്രശ്‌നം നേരിട്ടതായി പറഞ്ഞിരുന്നു.

2021 ഒക്ടോബറിൽ, മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് ഇവയെല്ലാം തടസ്സപ്പെട്ടിരുന്നു. ഡിഎന്‍എസ് (DNS) തകരാറിനെ തുടര്‍ന്നാണ് അന്ന് ഏകദേശം ആറ് മണിക്കൂറോളം മെറ്റ പ്ലാറ്റ്ഫോമുകള്‍ പ്രവർത്തനരഹിതമായത് എന്നാണ് അന്ന് മെറ്റ വെളിപ്പെടുത്തിയത്. ഡിഎന്‍എസ് അല്ലെങ്കിൽ ഡൊമെയ്ൻ നെയിം സിസ്റ്റം എന്നത് മനുഷ്യർക്ക് വായിക്കാൻ കഴിയുന്ന ഹോസ്റ്റ് നെയിമുകൾ (facebook.com പോലെയുള്ളവ) റോ ആയും ന്യൂമറിക്കായും ഐപി വിലാസങ്ങളിലേക്ക് വിവർത്തനം ചെയ്യുന്ന സേവനമാണ്.

ഡിഎന്‍എസ് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ കമ്പ്യൂട്ടറിന് ഒരാൾ തിരയുന്ന വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്ന സെർവറുകളിലേക്ക് കണക്റ്റുചെയ്യാൻ കഴിയില്ല. ചിലപ്പോള്‍ ഈ പ്രശ്നം ആയിരിക്കാം വീണ്ടും വാട്ട്സ്ആപ്പ് സേവനം തടസ്സപ്പെടാന്‍ കാരണം എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

- Advertisement -

എന്നാൽ ചിലപ്പോള്‍ പ്രശ്നം ബിജിപി റൂട്ടിംഗുമായി ബന്ധപ്പെട്ടിരിക്കാം. BGP അഥവ ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോൾ  മറ്റൊരു നെറ്റ്‌വർക്കിലേക്കുള്ള മികച്ച റൂട്ട് കണ്ടെത്താൻ ഒരു നെറ്റ്‌വർക്കിനെ സഹായിക്കുന്ന സംവിധാനമാണ്. ഇതിന്‍റെ പ്രശ്നവും ഇത്തരം തടസ്സത്തിന് കാരണമായേക്കാം. അടിസ്ഥാനപരമായി ഈ സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ച് മെറ്റ വിശദീകരണം നല്‍കാറില്ല എന്നതാണ്.

നേരത്തെ 2021 മാർച്ചിൽ വാട്ട്‌സ്ആപ്പ് ഏകദേശം 45 മിനിറ്റോളം പ്രവർത്തനരഹിതമായിരുന്നു അന്ന് ഇത് ഒരു സാങ്കേതിക പ്രശ്‌നമാണെന്നാണ് മെറ്റാ പറഞ്ഞത്. പക്ഷേ പ്രത്യേക കാരണമൊന്നും നൽകിയിരുന്നില്ല.
2020 ൽ, നാല് പ്രധാന വാട്ട്‌സ്ആപ്പ് തകരാറുകൾ ഉണ്ടായിരുന്നു, അതിൽ ഏറ്റവും പ്രധാനം ജനുവരിയിലായിരുന്നു. ഇത് ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്നു തടസ്സം. ഇതിനുശേഷം, ഏപ്രിലിൽ ഒന്നുമുണ്ടായി, തുടർന്ന് ജൂലൈയിൽ രണ്ട് മണിക്കൂറും 2020 ഓഗസ്റ്റിൽ ചെറിയ സമയവും വാട്ട്സ്ആപ്പ് തകരാറിലായി. 

2019 ജൂലൈയിൽ, ലോകമെമ്പാടുമുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. ആളുകൾക്ക് അവരുടെ ഫീഡുകളോ ഫോട്ടോകളോ പോസ്റ്റ് ചെയ്യാനോ കാണാനോ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. 

വാട്ട്‌സ്ആപ്പിൽ 2 ബില്യണിലധികം ഉപയോക്താക്കളും ഫേസ്ബുക്കിൽ ഏകദേശം 3 ബില്യൺ ഉപയോക്താക്കളും ഉള്ളതിനാൽ എല്ലാ സജീവ ഉപയോക്താക്കൾക്കും സേവനങ്ങൾ ഉപയോഗിച്ചാല്‍ പോലും ട്രാഫിക്ക് കാരണം ഈ സേവനങ്ങള്‍ തടസ്സപ്പെടാൻ സാധ്യതയില്ല. കാരണം ലോകത്തിലെ ഏറ്റവും ശക്തമായ ഡാറ്റ സെന്‍റര്‍ സംവിധാനം തന്നെ മെറ്റയ്ക്ക് സ്വന്തമായി ഉണ്ട്.

എന്നാല്‍ ഒരു സേവനത്തില്‍ വരുന്ന പരിഷ്കാരമോ, അപ്ഡേറ്റോ എല്ലാ ഉപയോക്താക്കളെയും ബാധിച്ചേക്കാം. എന്നാൽ ഇത്തരം അപ്ഡേറ്റുകള്‍ മെറ്റയോ അവരുടെ പ്ലാറ്റ്ഫോമുകളോ ഒറ്റയ്ക്ക് നടപ്പാക്കില്ല. ക്രമേണ വിവിധ സെറ്റ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയാണ് ഇത് നടപ്പിലാക്കുക. ഇത് മുഴുവൻ ഉപയോക്താക്കളെയും ബാധിക്കാതെ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് പരിഹരിക്കാന്‍ അവസരം നൽകുന്നു. പക്ഷെ വിവിധ സാങ്കേതിക തകരാറുകള്‍ പലപ്പോഴും അപ്രതീക്ഷിതമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week