24.1 C
Kottayam
Friday, June 5, 2026

മീന്‍ വേണമെങ്കില്‍ സെക്സിന് സമ്മതിക്കണം! പട്ടിണി കിടക്കാതിരിക്കാന്‍ വഴങ്ങിക്കൊടുത്ത് സ്ത്രീകള്‍; ഇനി നടക്കില്ലെന്ന് പ്രഖ്യാപനം

Must read

കെനിയയില്‍ എന്‍ഡുരു ബീച്ച് എന്നൊരു സ്ഥലമുണ്ട്. ഇവിടുത്തെ ജനങ്ങള്‍ മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. എന്‍ഡുരുവിലെ പുരുഷന്മാര്‍ ആണ് കടലില്‍ പോയി മത്സ്യബന്ധനം നടത്തുന്നത്. എന്നാല്‍, ഇവരില്‍ നിന്നും മീന്‍ വാങ്ങാന്‍ കരയില്‍ കാത്തുനില്‍ക്കുന്ന സ്ത്രീകള്‍ക്ക് പക്ഷെ, അത്ര എളുപ്പത്തിലൊന്നും മീന്‍ ലഭിക്കില്ല. ഈ പുരുഷന്മാരില്‍ നിന്ന് മീന്‍ കിട്ടണമെങ്കില്‍, ഈ സ്ത്രീകള്‍ അവരുമായി സെക്‌സില്‍ ഏര്‍പ്പെടണം. ഈ വിചിത്രമായ രീതി കാരണം നാട്ടില്‍ HIV എയിഡ്‌സ് പടര്‍ന്നു പിടിച്ചു.

അപരിചിതരായ പുരുഷന്മാര്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കാന്‍ സ്ത്രീകള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. എന്നാല്‍, പട്ടിണി മാറ്റാന്‍ മത്സ്യം വാങ്ങി വില്‍ക്കുകയല്ലാതെ ഇവര്‍ക്ക് മറ്റൊരു മാര്‍ഗമുണ്ടായിരുന്നില്ല. സ്ത്രീകളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന ഈ ദുരവസ്ഥയില്‍ നിന്നും കരകയറ്റാമെന്ന് പ്രഖ്യാപിച്ച് 2010 -ല്‍, PEPFAR എന്നൊരു അമേരിക്കന്‍ എന്‍ജിഒ രംഗത്തുവന്നു. തങ്ങള്‍ക്ക് കടലില്‍ ചെന്ന് വലയെറിഞ്ഞു മീന്‍ പിടിക്കാന്‍ കുറച്ച് ബോട്ടുകള്‍ നല്കാമോയെന്നായിരുന്നു ഇവരോട് സ്ത്രീകള്‍ ചോദിച്ചത്. ഇവരുടെ ആവശ്യപ്രകാരം 30 ഫിഷിങ് ബോട്ടുകള്‍ എന്‍ജിഒ നല്‍കി. ബോട്ടിനു അവര്‍ ഇട്ടിരുന്ന പേര് ‘No Sex for Fish’ എന്നായിരുന്നു. ഈ സ്ത്രീകള്‍ പിന്നീട് ‘No Sex for Fish’ വിമണ്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു.

എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം കനത്ത മഴയെ തുടര്‍ന്ന് വിക്ടോറിയ തടാകത്തിലെ വെള്ളം കരയിലേക്ക് കയറി നാട്ടില്‍ പ്രളയമുണ്ടായി. ഇതൊടേം ജനങ്ങള്‍ കുടിയൊഴിക്കപ്പെട്ടു. എന്‍ഡുരു ബീച്ച് വാസയോഗ്യമല്ലാതായി. ഇതോടെ, ബോട്ടുകളില്‍ പോകാന്‍ സാധിക്കാതെയായി. ജൂലൈയില്‍ വേള്‍ഡ് കണക്റ്റ് ഇവിടുത്തെ സ്ത്രീകള്‍ക്ക് വീണ്ടും സഹായഹസ്തവുമായെത്തി. വനിതകളില്‍ പലര്‍ക്കും കല്‍ക്കരി വില്പനശാലകളും, തട്ടുകടകളും ഇട്ടുനല്‍കി. ചിറക് കൃഷിയിലേക്ക് തിരിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

Popular this week