EntertainmentKeralaNews

ഈ തിരക്കെല്ലാം കഴിഞ്ഞ് ഞാനെന്ത് ചെയ്യും? ഇപ്പോഴും അതോർത്ത് പേടിയുണ്ട്; ഭാവന

കൊച്ചി:നമ്മൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് വന്ന നടിയാണ് ഭാവന. ആദ്യ സിനിമയിൽ നായികയായിരുന്നില്ലെങ്കിലും ഭാവനയ്ക്ക് കരിയറിൽ വളരെ പെട്ടെന്ന് തന്നെ ഒരിടം ലഭിക്കുകയും മുൻനിര നായിക നടിമാരിലൊരാളായി മാറാനും കഴിഞ്ഞു. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ഭാവന തന്റെ സാന്നിധ്യമറിയിച്ചു.

മലയാളത്തിന് ശേഷം കന്നഡ സിനിമയിലാണ് നടി കൂടുതൽ സജീവമായത്. നടിക്ക് മലയാളത്തിലേത് പോലെ തന്നെ ആരാധകരുള്ളത് കന്നഡ സിനിമാ മേഖലയിലാണ്. മലയാളത്തിൽ നിന്ന് ഇടവേളയെടുത്ത സമയത്തും കന്നഡ സിനിമകളിൽ നടി അഭിനയിച്ചിരുന്നു.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെ തിരിച്ചു വന്നിരിക്കുകയാണ് ഭാവന. പുതുമുഖ സംവിധായകനായ ആദിൽ മൈമൂനാദ് അഷറഫ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഷറഫുദീനാണ് സിനിമയിലെ നായകൻ.

പ്രണയ കഥ പറയുന്ന സിനിമ ഫെബ്രുവരി 17 നാണ് റിലീസ് ചെയ്യുന്നത്. ഭാവനയുടെ തിരിച്ചു വരവ് എന്ന നിലയിൽ റിലീസിന് മുമ്പേ ന്റിക്കാക്കൊരു പ്രേമണ്ടാർന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു.

ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ വീണ്ടും സജീവമാവുന്ന ഭാവനയ്ക്ക് നിരവധി അവസരങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. ഷാജി കൈലാസ് ഒരുക്കുന്ന ഹണ്ട് എന്ന സിനിമയാണ് ഇതിൽ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നത്. ഹൊറർ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയാണ് ഹണ്ട്.

ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിലെ നായിക നടിയായിരുന്നുന്നു ഭാവന. സിനിമകളിൽ സജീവമായിരുന്ന കാലത്ത് കൂടുതലും കൊമേഴ്ഷ്യൽ സിനിമകളിലാണ് ഭാവന തിളങ്ങിയത്.

2017 ലാണ് ഭാവന മലയാളത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നത്. ഇപ്പോഴിതാ സിനിമകളിലെ തിരക്കില്ലാതെ കഴിഞ്ഞ ആ കാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഭാവന. ആദ്യമൊക്കെ ആസ്വദിച്ചെങ്കിലും കുറച്ച് മാസങ്ങൾക്കുള്ളിൽ തനിക്ക് പഴയ തിരക്കുകൾ മിസ് ചെയ്ത് തുടങ്ങിയെന്ന് ഭാവന പറയുന്നു.

‘ഒരുപാട് കാലം തിരക്ക് പിടിച്ച് സിനിമകൾ ചെയ്ത് കുറച്ച് കാലം വീട്ടിലിരുന്നപ്പോൾ ഭയങ്കര ഹാപ്പിയായിരുന്നു ഞാൻ‌. രാവിലെ അലാറം വെച്ച് എഴുന്നേൽക്കണ്ട, മേക്കപ്പ് ഇടേണ്ട, പൈജാമയിട്ട് അങ്ങോട്ടും ഇങ്ങോട്ടും ചുറ്റി നടക്കാം, സീരീസ് കാണുന്നു, ഫുഡ് ഓർഡർ ചെയ്ത് കഴിക്കാം’

‘കുറച്ച് സമയം ഞാൻ എൻജോയ് ചെയ്തു. ഇത് ഞാൻ മിസ് ചെയ്തല്ലോ ദൈവമേ എന്ന്. കുറച്ച് കഴിഞ്ഞപ്പോൾ ഭയങ്കര പ്രശ്നമായിത്തുടങ്ങി. ഞാനെന്നും ഈ നെറ്റ്ഫ്ലിക്സും കണ്ടിരുന്ന് എന്ത് ചെയ്യാൻ പോവുകയാണെന്ന് തോന്നി’

‘തിരക്കുള്ള ലൈഫ് മിസ് ചെയ്തു. സത്യം പറഞ്ഞാൽ എനിക്കിപ്പോഴമുള്ള പേടിയാണ്. ഞാൻ കുറച്ച് കഴിഞ്ഞാൽ എന്റെ തിരക്കെല്ലാം കഴിഞ്ഞ് എന്ത് ചെയ്യുമെന്നാലോചിച്ച് പേടിയുണ്ട്. അതാലോചിച്ചാൽ എനിക്ക് ടെൻഷനാണ്. ചിലരോട് എനിക്ക് ഭയങ്കര അസൂയ തോന്നും. എല്ലാത്തിൽ നിന്നും മാറി’

‘ഞങ്ങൾക്കിത് മതി എന്ന് പറഞ്ഞിരിക്കുന്ന ഒരുപാട് പേരുണ്ട്. എന്നെക്കൊണ്ട് മൂന്ന് നാല് മാസം പറ്റി. അത് കഴിഞ്ഞ് ഭയങ്കര റെസ്റ്റ് ലെസായി തുടങ്ങി. അതെനിക്കിപ്പോഴും പേടിയുണ്ട്. ഇപ്പോൾ സിനിമകൾ ചെയ്യുന്നു. അത് കഴിഞ്ഞ് ഇനി ഇതില്ലാതാവുന്ന സമയത്ത് ഞാനെന്ത് ചെയ്യുമെന്ന്,’ ഭാവന പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button