നിങ്ങള്‍ക്ക് എന്ത് സുഖാ ഇതീന്ന് കിട്ടുന്നത്!അനിഖയുടെ ലിപ്പ് ലോക്ക് രംഗം ദഹിക്കാതെ സോഷ്യല്‍ മീഡിയ

കൊച്ചി:ആരാധകരുടെ പ്രിയങ്കരിയാണ് അനിഖ സുരേന്ദ്രന്‍. ബാലതാരമായി കരിയര്‍ ആരംഭിച്ച് പിന്നീട് നായികയായി മാറിയ അനേകം നടിമാരുണ്ട് സിനിമാ ലോകത്തില്‍. അതില്‍ ഏറ്റവും പുതിയ ആളാണ് അനിഖ സുരേന്ദ്രന്‍. മലയാളത്തിലൂടെയായിരുന്നു അനിഖയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലേക്ക് എത്തുകയായിരുന്നു. അധികം വൈകാതെ തന്നെ തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായി മാറാന്‍ അനിഖയ്ക്ക് സാധിച്ചിരുന്നു.

തമിഴില്‍ അജിത്തിന്റെ നായികയായി എത്തിയ യെന്നെ അറിന്താല്‍ എന്ന ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തിലൂടെയാണ് അനിഖ താരമാകുന്നത്. പിന്നീട് നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചു. അജിത്തിനൊപ്പം തുടര്‍ന്നും അനിഖ അഭിനയിച്ച് കയ്യടി നേടി. നയന്‍താരയ്ക്കാപ്പവും അനിഖ അഭിനയിച്ച് തകര്‍ത്തിട്ടുണ്ട്. രൂപത്തില്‍ നയന്‍താരയോടുള്ള സാമ്യതയും അനിഖയെ ശ്രദ്ധേയയാക്കിയിരുന്നു.

ബാലതാരമായിരുന്ന അനിഖ ഇപ്പോള്‍ പതിനെട്ടുകാരിയായിരിക്കുകയാണ്. ഇപ്പോഴിതാ നായികയായി മാറുകയാണ് അനിഖ. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി അനിഖ നായികയായി എത്തുന്ന സിനിമകള്‍ അണിയറയിലുണ്ട്. അനിഖ നായികയായി എത്തുന്ന ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അനിഖ നായികയായി എത്തുന്ന ആദ്യ സിനിമയാണ് ഓ മൈ ഡാര്‍ലിംഗ്.

എന്നാല്‍ ട്രെയിലര്‍ കണ്ടതും സോഷ്യല്‍ മീഡിയ അമ്പരന്നിരിക്കുകയാണ്. ട്രെയിലറിലെ ചൂടന്‍ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അനിഖയുടെ ഹോട്ട് ലുക്കും ബോള്‍ഡ് അവതാരവുമൊക്കെ ആരാധകരുടെ കയ്യടി നേടുന്നുണ്ടെങ്കിലും ഒരു വിഭാഗം പ്രേക്ഷകര്‍ കടുത്ത വിമര്‍ശനവുമായിട്ടാണ് എത്തുന്നത്. ട്രെയിലറിലെ ചുംബന രംഗമാണ് ചിലര്‍ക്ക് പിടിക്കാത്തത്. അനിഖയുടെ ഇമേജ് ബ്രേക്ക് ചെയ്യുന്ന രംഗം ചിലര്‍ക്ക് തീരെ പിടിച്ചിട്ടില്ല. ഇത്ര ചെറിയ പ്രായത്തില്‍ ഇതുപോലൊരു കഥാപാത്രവും രംഗവും ചെയ്തത് ശരിയായില്ലെന്നും വിമര്‍ശിക്കുന്നവരുണ്ട്.

നിരവധി പേരാണ് താരത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. എന്നാല്‍ മറ്റൊരു വിഭാഗം ആളുകള്‍ ട്രെയിലറിന് മികച്ച പ്രതികരണവും പിന്തുണയുമായി എത്തിയിട്ടുണ്ട്. അനിഖയുടെ സിനിമ വിജയമായി തീരട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നുണ്ട്. ആല്‍ഫ്രഡ് ഡി സാമുവല്‍ ആണ് ഓ മൈ ഡാര്‍ലിംഗ് സംവിധാനം ചെയ്യുന്നത്. ജിനീഷ് കെ ജോയ് ആണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അന്‍സാര്‍ ഷായാണ് ഛായാഗ്രഹണം.

മലയാളികളുടെ സ്വന്തം ഷാന്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മെല്‍വിന്‍ ജിബി ആണ് ചിത്രത്തിലെ നായകന്‍. ജോ ആന്റ് ജോയിലൂടെ കയ്യടി നേടിയ നടനാണ് മെല്‍വിന്‍. മുകേഷ് ആണ് ചിത്രത്തില്‍ അനിഖയുടെ അച്ഛനായി എത്തുന്നത്. മഞ്ജു പിളള, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രണയ കഥ പറയുന്ന സിനിമ അല്‍പ്പം സൂപ്പര്‍ നാച്വറല്‍ എലമെന്റുകളുമുള്ളതാണ്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അനിഖയില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാതിരുന്നൊരു കഥാപാത്രത്തെ എങ്ങനെയായിരിക്കും അവതരിപ്പിച്ചിട്ടുണ്ടാവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു അനിഖയുടെ അരങ്ങേറ്റം. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ സേതുലക്ഷ്മിയായി അനിഖ കയ്യടി നേടി. തുടര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായി. തെലുങ്ക് ചിത്രം ദ ഗോസ്റ്റ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിലെ ഹിറ്റ് ചിത്രമായ കപ്പേളയുടെ തെലുങ്ക് റീമേക്കായ ബുട്ട ബൊമ്മയാണ് അനിഖയുടെ റിലീസ് കാത്തു നില്‍ക്കുന്ന മറ്റൊരു സിനിമ. പിന്നാലെ ലവ്‌ലി യുവേഴ്‌സ് വേദ, വാസുവിന്‍ ഗര്‍ഭിണികള്‍, പിടി സാര്‍ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും അനിഖ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News