25.5 C
Kottayam
Friday, June 5, 2026

ബാങ്കിലേക്ക് പണം അയക്കുമ്പോൾ അക്കൗണ്ട് നമ്പർ മാറിപ്പോയാൽ എന്തു ചെയ്യണം?

Must read

കൊച്ചി:ഇന്റർനെറ്റ് ബാങ്കിംഗ് ജനകീയമായതോടെ ഫണ്ട് ട്രാൻസഫറിംഗ് ഉൾപ്പടെ നിമിഷ നേരത്തിലാണ് ഉപഭോക്താക്കൾ നടത്തുന്നത്. എന്നാൽ ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണിത്. കാരണം, ചെറിയൊരു അശ്രദ്ധപോലും ഈ ഡിജിറ്റൽ യുഗത്തിൽ അമളി വിളിച്ചുവരുത്തിയേക്കാം. അക്കൗണ്ട് നമ്പർ മാറി തുക അയക്കപ്പെട്ട സംഭവം നമ്മളിൽ ചിലർക്കെങ്കിലും സംഭവിച്ചിട്ടുണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ ഏറ്റവും ആദ്യം ചെയ്യേണ്ട ചില നടപടി ക്രമങ്ങളുണ്ട്. അതെന്താണെന്ന് അറിയാം.

1. നമുക്ക് പറ്റിയ അബദ്ധം ബാങ്കിനെ അറിയിക്കുകയാണ് ആദ്യം വേണ്ടത്. ഇതിന് വേണ്ടി ബാങ്കിൽ നേരിട്ട് ചെന്ന് സമയം കളയണമെന്നില്ല. ബാങ്കിന്റെ കസ്‌റ്റമർ കെയർ നമ്പരിലേക്ക് വിളിച്ച് അറിയിച്ചാൽ മതിയാകും.

2. തുടർന്ന് ബാങ്കിൽ നേരിട്ട് ചെല്ലാം. തെറ്റായ ട്രാൻസ്‌ഫർ സംബന്ധിച്ച് മാനേജർക്ക് അപേക്ഷ എഴുതി നൽകുക. ആവശ്യമെങ്കിൽ ട്രാൻസാക്ഷൻ നടന്നതിന്റെ സ്ക്രീൻ ഷോട്ടും അപേക്ഷയ‌്ക്കൊപ്പം നൽകാം.

3. നിങ്ങളുടെ ബാങ്കിലെ തന്നെ മറ്റൊരു അക്കൗണ്ടിലേക്കാണ് ട്രാൻസാക്ഷൻ നടന്നിട്ടുള്ളതെങ്കിൽ പ്രസ്തുത കസ്‌റ്റമറുമായി നേരിട്ട് ബന്ധപ്പെട്ട് പണം തിരികെ ലഭിക്കാനുള്ള സൗകര്യം ബാങ്ക് ഒരുക്കിത്തരും.

- Advertisement -

4. മറ്റൊരു ബാങ്കിലേക്കാണ് ട്രാൻസാക്ഷൻ നടന്നതെങ്കിൽ, നിങ്ങൾ ആ ബാങ്ക് സന്ദർശിക്കേണ്ടതായിട്ടുണ്ട്. തുടർന്ന് അവരാണ് നടപടി സ്വീകരിക്കേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week