26.2 C
Kottayam
Friday, June 5, 2026

‘എന്ത് ചോദ്യമാണിത്’? ബാറ്റിംഗ് ഫോമിനെക്കുറിച്ചുള്ള ചോദ്യത്തിന് രോഹിത്തിന്‍റെ മറുപടി

Must read

നാഗ്പൂര്‍: സമീപകാലത്തെ മോശം ബാറ്റിംഗ് ഫോമിനെക്കുറിച്ചുളള ചോദ്യത്തിന് മറുപടി നല്‍കി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രോഹിത്തിന്‍റെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.രോഹിത്, സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സ് നേടാനായിട്ടില്ലെങ്കിലും നിങ്ങളെ ഹിറ്റ്മാനാക്കിയ ഏകദിന ഫോര്‍മാറ്റില്‍ കളിക്കാനിറങ്ങുമ്പോൾ ആത്മവിശ്വാസമുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. എന്ത് ചോദ്യമാണിതെന്നായിരുന്നു ഇതിന് രോഹിത്തിന്‍റെ ആദ്യ പ്രതികരണം.

ഇത് വേറൊരു ഫോര്‍മാറ്റാണ്, വേറെ കളിയാണ്, ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ഞങ്ങള്‍ പലപ്പോഴും ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ട്. ഞാനും നിരവധി തവണ അത്തരം കാര്യങ്ങള്‍ നേരിട്ടിട്ടുള്ളയാളാണ്. ഓരോ ദിവസും ഓരോ പരമ്പരയും പുതിയ തുടക്കങ്ങളാണ്. അതുകൊണ്ട് തന്നെ പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ ഒരുക്കമാണ്. മുമ്പ് എന്ത് സംഭവിച്ചു എന്ന് അധികം ആലോചിക്കേണ്ട കാര്യമില്ല.

- Advertisement -

മുന്നിലുള്ള വെല്ലുവിളികളെ എങ്ങനെ ഏറ്റെടുക്കുന്നുവെന്നത് മാത്രമാണ് പ്രധാനമെന്നും പരമ്പരയില്‍ മികച്ച തുടക്കമാണ് പ്രതീക്ഷിക്കുന്നതെന്നും രോഹിത് പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് രോഹിത്തിന് 31 റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളു. മോശം ഫോമിനെത്തുടര്‍ന്ന് ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ നിന്ന് രോഹിത് സ്വയം മാറി നില്‍ക്കുകയും ചെയ്തിരുന്നു.

- Advertisement -

2023ലെ ഏകദിന ലോകകപ്പില്‍ കളിച്ചതുപോലെ ആക്രമണോത്സുക ക്രിക്കറ്റ് തന്നെയാകും ഇംഗ്ലണ്ടിനെതിരെയും കളിക്കുകയെന്ന് രോഹിത് പറഞ്ഞു.ടീമില്‍ പരിചയസമ്പന്നരായ നിരവധി താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ എങ്ങനെ കളിക്കണമെന്നും അവരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും പറയേണ്ട കാര്യമില്ലെന്നും രോഹിത് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നാഗ്പൂരില്‍ നടക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week