24.7 C
Kottayam
Saturday, October 5, 2024

എന്തൊരു മാറ്റം!നിമിഷയുടെ മുഖത്ത് വന്ന തിളക്കത്തിന്‌ കാരണം; കോസ്മെറ്റോളജിസ്റ്റ് പറയുന്നത്

Must read

കൊച്ചി:സിനിമാ താരങ്ങളുടെ കോസ്മെറ്റിക് സർജറി വലിയ തോതിൽ ചർച്ചയാകാറുണ്ട്. അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായത് നടി ഐശ്വര്യ റായുടെ മുഖത്ത് വന്ന മാറ്റമാണ്. സൗന്ദര്യം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഐശ്വര്യക്ക് പോലും ഇന്ന് പ്ലാസ്റ്റിക് സർജറിയെ ആശ്രയിക്കേണ്ടി വരുന്നെന്ന് ആരാധകർ പറയുന്നു. കോസ്മെറ്റിക് സർജറികൾ ഐശ്വര്യയുടെ മുഖത്തെ മോശമായാണ് ബാധിച്ചത്. ഇത്തരത്തിൽ സർജറി മോശമായ നിരവധി പേരുണ്ട്.

പ്രിയങ്ക ചോപ്ര കരിയറിലെ തുടക്ക കാലത്ത് തന്റെ മുഖത്ത് വരുത്തിയ മാറ്റം കരിയറിന് തന്നെ വിനയായി. പാളിപ്പോയ സർജറി കാരണം നടിയെ ഒപ്പ് വെച്ച സിനിമകളിൽ നിന്ന് പോലും ഒഴിവാക്കി. അനുഷ്ക ശർമ്മയുടെ ചുണ്ടിന് വന്ന മാറ്റമുണ്ടാക്കിയ ചർച്ചകളും ചെറുതല്ല. ഇന്ന് തെന്നിന്ത്യൻ സിനിമാ രം​ഗത്തും കോസ്മെറ്റിക് സർജറി എന്ന പ്രവണതയുണ്ട്. സമാന്ത, സംയുക്ത, ശ്രീലീല തുടങ്ങിയ നടിമാരുടെ മുഖത്ത് തോന്നുന്ന സാമ്യത ആരാധകർക്കിടയിൽ ചർച്ചയാകുന്നു.

നിലവിലെ ബ്യൂട്ടി സ്റ്റാൻഡേർഡ് വെച്ച് കോസ്മെറ്റിക് സർജറികളോ ഫില്ലറുകൾ ഉപയോ​ഗിക്കുന്നത് കൊണ്ടോ ആണ് ഈ സാമ്യത തോന്നുന്നതെന്ന് വിദ​ഗ്ധർ പറയുന്നത്. ചുണ്ടുകളുടെ സാമ്യമാണ് ഇതിൽ എടുത്ത് പറയേണ്ടത്. മേൽച്ചുണ്ടും കീഴ്ച്ചുണ്ടും ഒരേ അളവിൽ ആയിരിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

നടി നിമിഷ സജയനാണ് കോസ്മെറ്റിക് സർജറി ചർച്ചകളിൽ ഇപ്പോൾ വിഷയമാകുന്ന നടി. കരിയറിലെ തുടക്ക കാലത്ത് കണ്ട നിമിഷയിൽ നിന്നും ചെറിയ മാറ്റങ്ങൾ നടിയുടെ മുഖത്തുണ്ട്. ഇതേക്കുറിച്ച് കോസ്മെറ്റോളജിസ്റ്റുകൾ പറയുന്ന അഭിപ്രായമാണ് ശ്രദ്ധ നേടുന്നത്. നിമിഷ കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടില്ലെന്ന് സോഷ്യൽ മീഡിയയിലൂ‌ടെ അടുത്ത കാലത്ത് ശ്രദ്ധ നേടിയ ഡോ ശിഖ പറയുന്നു. മുഖത്ത് തോന്നുന്ന മാറ്റങ്ങളുടെ കാരണവും ഇവർ പങ്കുവെച്ചു.

മുമ്പത്തേക്കാളും നിമിഷയ്ക്ക് വണ്ണം കുറഞ്ഞിട്ടുണ്ട്. ചുരുണ്ട മുടി സ്ട്രെയ്റ്റ് ചെയ്തു. കളിവിനോ ചുണ്ടിനോ ഒന്നും മാറ്റം വന്നിട്ടില്ല. മുഖത്ത് ഒരു മാറ്റവും നിമിഷ വരുത്തിയിട്ടില്ലെന്നാണ് താൻ കരുതുന്നതെന്ന് ഡോ ശിഖ അഭിപ്രായപ്പെട്ടു. കമന്റ് ബോക്സിൽ നിരവധി പേർ നിമിഷയെ പുകഴ്ത്തി. സ്വാഭാവിക സൗന്ദര്യമുള്ള മികച്ച നടിയാണ് നിമിഷയെന്ന് പലരും അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലായി നിമിഷയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക സൈബർ ആക്രമണം നടക്കുന്നുണ്ട്.

നേരത്തെ സുരേഷ് ​ഗോപിക്ക് തൃശൂരിൽ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കാഞ്ഞതിനെ നിമിഷ ഒരു പൊതുവേദിയിൽ പരാമർശിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി ജയിച്ചു. ഇതോടെയാണ് പഴയ പരാമർശത്തിന്റെ പേരിൽ ട്രോളുകൾ വന്നത്. നടി സോഷ്യൽ മീഡിയ കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴകത്തും നിമിഷ ഇന്ന് ശ്രദ്ധേയയാണ്. ചിത്ത, ജി​ഗർതണ്ട എന്നിവയാണ് നടിയുടെ ശ്രദ്ധേയ തമിഴ് സിനിമകൾ. നിമിഷയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി, പരുക്കേറ്റ് കാട്ടിലേക്കോടിയ ആനയ്ക്കായി തിരച്ചിൽ

കൊച്ചി∙ കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പുതുപ്പള്ളി സാധു, മണികണ്ഠൻ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റ...

ആ പ്രസിദ്ധ നടൻ പാതിരാത്രി കതകിൽ മുട്ടി, വാതിൽ പൊളിഞ്ഞുപോവുമോയെന്ന് ഭയന്നു- മല്ലിക ഷെരാവത്ത്

മുംബൈ:ഇടക്കാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ സാന്നിധ്യമായിരുന്നു മല്ലികഷെരാവത്ത്. സിനിമ മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് അടുത്തിടെ അവര്‍ തുറന്നു പറഞ്ഞിരുന്നു. പല നടന്‍മാരും തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് മല്ലിക വ്യക്തമാക്കിയത്. ഇപ്പോളിതാ...

'തൃശ്ശൂർ പൂരം കലക്കിയത് ആർഎസ്എസ്', പിന്നിൽ ഗൂഢാലോചന; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരം : തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ...

ഛത്തീസ്ഡഢിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, തിരച്ചിൽ തുടരുന്നു

റായ്പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ്...

ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്....

Popular this week