24.9 C
Kottayam
Saturday, June 6, 2026

‘നടന്നത്‌ സദാചാര പൊലീസിംഗ് അല്ല, അമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉപദേശിയ്ക്കല്‍’; ചൂല്‍സമരത്തില്‍ വിശദീകരണവുമായി ബി.ജെ.പി

Must read

കോഴിക്കോട്: കോന്നാട് ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഭീഷണിപ്പെടുത്തി ഓടിച്ച സംഭവം സദാചാര പൊലീസിംഗ് അല്ലെന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍. കുട്ടികളെ അവരുടെ അമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിഷേധക്കാര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ധിച്ചെന്നും പ്രദേശവാസികള്‍ക്ക് ബീച്ചിലിറങ്ങാന്‍ കഴിയുന്നില്ലെന്നും ആരോപിച്ചാണ് മഹിളാ മോര്‍ച്ച ബീച്ചിലെത്തി പ്രതിഷേധം സംഘടിപ്പിച്ചത്. ഇരുപതിലധികം വരുന്ന വനിതകള്‍ ചൂലുമെടുത്ത് ബീച്ചിലേക്കെത്തുകയായിരുന്നു.

നാളെ രാവിലെ 10 മണി മുതല്‍ ചൂലുമായി ബിച്ചിലെത്തി യുവതി യുവാക്കള്‍ക്ക് താക്കീത് നല്‍കാനാണ് തീരുമാനം. ഇത്തരമൊരു സമരം നടക്കുമെന്ന വിവരം പൊലീസിനെ നേരത്തെ ലഭിച്ചതിനാല്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

സാമൂഹിക വിരുദ്ധരെ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും നാടിനെ സംരക്ഷിക്കാന്‍ ബിജെപിയുടെ മഹിളകള്‍ ചൂലുമായി രംഗത്തിറങ്ങി സാമൂഹിക വിരുദ്ധരെ കൈകാര്യം ചെയ്യുമെന്നും നേരത്തെ ബിജെപി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇതിനായി ഒരു സ്‌ക്വാഡും രൂപീകരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week