കൊച്ചി:ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് ദുർഗാ വിശ്വനാഥ്. വ്യത്യസ്ത ആലാപന ശൈലിയാണ് ദുർഗയുടേത്. റിയാലിറ്റി ഷോയിൽ ദുർഗ അന്ന് പാടിയ പലപാട്ടുകളും ഇന്നും മിനി സ്‌ക്രീൻ പ്രേക്ഷർക്ക് ഓർമ്മയുണ്ടാകും. വർഷങ്ങൾക്കിപ്പുറം പിന്നണി ഗാനരംഗത്തേക്കും ചുവടുവച്ച ദുർഗ ഇപ്പോൾ സ്റ്റേജ് ഷോകളൊക്കെയായി മുൻപോട്ട് പോവുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ദുർഗ. “നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ്” എന്ന് പറയുകയാണ് ദുർഗ ഇപ്പോൾ.
എല്ലാം ശരിയാകുമ്പോൾ ശാന്തമാകാം എന്ന തെറ്റിദ്ധാരണയെക്കാൾ ശാന്തമായിരുന്നാൽ എല്ലാം ശരിയാകും എന്ന ക്രിയാത്മകചിന്ത ജീവിതത്തെ സന്തോഷഭരിതമാക്കും. നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ്- സോഷ്യൽ മീഡിയ വഴി ദുര്ഗ കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.
എല്ലാ മണിച്ചിത്രത്താഴുകളും അപ്രസക്തമാണെന്നു തെളിയാൻ ഒരു ഭൂകമ്പം മതി. മൈതാനങ്ങളാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് അപ്പോൾ മനുഷ്യൻ തിരിച്ചറിയും. ഉറക്കം നഷ്‌ടപ്പെടുത്തുന്നവ എന്താണോ, അവ ഉപേക്ഷിച്ചാൽ സ്വസ്ഥമായി സ്വപ്‌നം കണ്ടുറങ്ങാം. അമ്മേ നാരായണാ…ദേവീ നാരായണാ
നമ്മുടെ സമീപനത്തിലും മനോഭാവത്തിലും കാലാനുസൃതമായി മാറ്റം വരുത്താൻ നാം ശ്രമിക്കേണ്ടതുണ്ട്… എത്ര കടുത്ത സമ്മർദ്ദങ്ങളിലും തളരാതെ ആത്മധൈര്യത്തോടെ അവയെ അതിജീവിക്കാനുള്ള കഴിവാണ് ഒരു വിജയിക്കാവശ്യം. അവസരങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. ചിലത് നമ്മെ തേടി വരും, ചിലതിനെ നമ്മൾ തേടിപ്പോകണം…
നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനോഭാവവുമുണ്ടെങ്കിൽ ജീവിതത്തിലെ ഏത് വെല്ലുവിളിയും അതിജീവിക്കാം, കൂടുതൽ ഉയരങ്ങൾ കൈയടക്കാൻ അത് അവസരമൊരുക്കും.
എന്നാണ് മറ്റൊരു പോസ്റ്റിലൂടെ ദുര്ഗ പറയുന്നത്. മിക്ക ദിവസങ്ങളിലും ആരാധകർക്ക് ശുഭദിനം നേരുന്നതിനൊപ്പം തന്നെ ദുർഗ മനോഹരമായ കുറിപ്പുകളും പങ്കിടാറുണ്ട്.
പരുന്ത് എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത് എന്ന് ദുർഗ പറയുന്നു. മലയാള സിനിമ ഇൻഡസ്ട്രിയുടെ ഇപ്പോഴത്തെ ഒരവസ്ഥയിൽ ഒരു പടത്തിൽ പാടി എന്ന് നമുക്ക് മുന്നേ പറയാൻ ആകില്ല എന്ന് തോന്നുന്നുണ്ട് കാരണം, ഒരു പടം ഇറങ്ങി ആ പാട്ട് അതിൽ ഉണ്ട് എന്ന് ബോധ്യമായെങ്കിൽ മാത്രമേ നമുക്ക് അത് പറയാൻ കഴിയൂ.
ദുർഗ്ഗയുടെ വിവാഹം നടക്കുന്നത് 2007 ൽ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിനസ് മാൻ ഡെന്നിസ് ആയിരുന്നു ദുർഗയെ സ്വന്തമാക്കിയത്. ഇരു മതാചാരപ്രകാരവുമായിരുന്നു ദുർഗ്ഗയുടെ വിവാഹം എന്നും റിപ്പോർട്ടുണ്ട്. ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു എന്ന് ഇടക്ക് ദുർഗ പറഞ്ഞിട്ടുമുണ്ട്.