23.8 C
Kottayam
Tuesday, June 9, 2026

'പുരുഷ വിരോധം തെളിയിക്കാൻ വേറെന്ത് വേണം, കമാൽ പാഷ ഷാരോണിനെ കുറിച്ച് പച്ചക്കള്ളം പറയുന്നു'; രാഹുൽ ഈശ്വർ

Must read

കൊച്ചി: പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്‌മയുടെ പ്രവർത്തിയെ ന്യായീകരിച്ച് ചാനൽ ചർച്ചയിൽ സംസാരിച്ച റിട്ടയേർഡ് ജസ്‌റ്റിസ്‌ കമാൽ പാഷയ്ക്ക് എതിരെ ആഞ്ഞടിച്ച് രാഹുൽ ഈശ്വർ. ഷാരോൺ വധത്തിൽ ഗ്രീഷ്‌മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ കമാൽ പാഷ നടത്തിയ അഭിപ്രായ പ്രകടനം ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഈശ്വറും ഇതിനെതിരെ ആഞ്ഞടിച്ചത്.

ചാനൽ ചർച്ചകളിൽ ഇരുന്ന് കൊണ്ട് ഷാരോണിനെ കുറിച്ച് കമാൽ പാഷ പച്ചക്കള്ളം പറയുകയാണ് എന്നാണ് രാഹുൽ ഈശ്വർ ആരോപിക്കുന്നത്. കോടതിവിധിയിൽ തെളിയിക്കപ്പെട്ട കാര്യങ്ങളിൽ പോലും അദ്ദേഹം കള്ളം പറയുകയാണെന്നും മരിച്ച ഒരാളെ അവഹേളിക്കുകയാണെന്നും രാഹുൽ പറയുന്നു. ഷാരോണിന്റെ കൈയിൽ ഗ്രീഷ്‌മയുടെ മോശം വീഡിയോകൾ ഉണ്ടായിരുന്നുവെന്നൊക്കെ പറഞ്ഞുവെന്നും രാഹുൽ മാധ്യമങ്ങളോട് സംസാരിക്കവേ ആരോപിക്കുന്നുണ്ട്.

- Advertisement -

‘ഷാരോണിന്റെ കൈയിൽ ഗ്രീഷ്‌മയുടെ മോശം വീഡിയോ ഉണ്ടായിരുന്നു, ഗ്രീഷ്‌മയുടെ കല്യാണം മുടക്കാൻ ഷാരോൺ ശ്രമിച്ചു, അതുകൊണ്ട് റാങ്ക് ഒക്കെ കിട്ടിയിട്ടുള്ള കുട്ടി ഗത്യന്തരമില്ലാതെ അയാളെ കൊന്നു എന്നൊക്കെയാണ് ന്യായീകരിക്കുന്നത്. ഇത് നേരെ തിരിച്ച് ഷാരോൺ ആണ് പ്രതിയും അദ്ദേഹത്തെ പുരുഷന്മാർ ന്യായീകരിക്കുകയും ചെയ്‌തെങ്കിൽ എന്തായേനെ’ രാഹുൽ ഈശ്വർ ചോദിച്ചു.

- Advertisement -

അന്തസായി കഷായം കൊടുത്തു എന്നൊക്കെയാണ് പറയുന്നത്. യഥാർത്ഥത്തിൽ ഇതാണ് ഈ നാടിന്റെ അവസ്ഥ. അവിടെയാണ് പുരുഷ കമ്മീഷന്റെ ആവശ്യം. വനിതകളോടും കൂടി അതിനായി അഭ്യർത്ഥിക്കുകയാണ്. പുരുഷന് ഇവിടെ നിയമപരമായി യാതൊരു സംരക്ഷണവുമില്ല. സാക്ഷാൽ നിവിൻ പോളി കൊടുത്ത പരാതി പോലും പോലീസ് പരിഗണിക്കുന്നില്ല, പിന്നെയാണോ നമ്മൾ സാധാരണക്കാർ’ രാഹുൽ പറഞ്ഞു.

- Advertisement -

ഉമ്മൻ ചാണ്ടി സാറിനെ വേട്ടയാടിയ സരിതയ്ക്ക് എതിരെ കേസെടുത്തിട്ടില്ല. ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥയെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു. ഷാരോൺ വധക്കേസിൽ ഗ്രീഷ്‌മയ്ക്ക് വധശിക്ഷ വിധിച്ച ജസ്‌റ്റിസ്‌ ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ ശ്രമിച്ചത് പോലീസ് തടഞ്ഞതിനെയും രാഹുൽ വിമർശിച്ചു.

ഒരു പ്രതിഷേധം നടത്താൻ പോലും സമ്മതിക്കുന്നില്ല. സ്ത്രീകൾക്ക് എതിരെ ഒന്നും പറയരുതെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ എപ്പോഴും പറയാറുണ്ട്. എന്നാൽ പുരുഷന്മാരെ കുറിച്ച് ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ. പുരുഷ കമ്മീഷൻ എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നിയമസഭയിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎയെ കണ്ടെന്നും ഒരു കരട് രേഖ സമർപ്പിച്ചെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week