KeralaNews

പിണറായി കെകെ രമയോട് പറഞ്ഞതെന്ത്? ആ ഭാവത്തിന് പിന്നിലെന്ത്: മറുപടിയുമായി എംഎല്‍എ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയും വടകര എം എല്‍ എയും ആർ എംപി നേതാവുമായ കെ കെ രമയും മുഖാമുഖം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിനെത്തിയപ്പോഴുള്ള ചിത്രമാണ് പലവിധത്തിലുള്ള കുറിപ്പുകളോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. മാതൃഭൂമി സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാറാണ് ചിത്രം പകർത്തിയത്. ‘മുഖ്യമന്ത്രി പിണറായി വിജയനും കെകെ രമ എംഎല്‍എയും നേര്‍ക്കുനേര്‍’ എന്ന അടിക്കുറിപ്പോടെയാണ് മാതൃഭൂമി ദിനപത്രം ചിതം പങ്കുവെച്ചത്.

വളരെ യാദൃശ്ചികമായിട്ടാണ് ഇങ്ങനെ ഒരു ചിത്രത്തില്‍ വന്നതെന്നാണ് എം എല്‍ എ വ്യക്തമാക്കുന്നത്. പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്താന്‍ മറന്നുപോയിരുന്നു. ‘അയ്യോ അത് മറന്നുപോയി’ എന്ന് മുഖ്യമന്ത്രി പറയുന്ന രംഗമാണ് ക്യാമറമാന്‍ പകർത്തിയത്.

‘ഉദ്ഘാടനത്തിന് വിളക്കുകത്തിച്ച് മുഖ്യമന്ത്രി തിരിഞ്ഞുനിന്നു. ശിലാസ്ഥാപനം നടത്താന്‍ മുഖ്യമന്ത്രി മറന്നുപോയിരുന്നു. ‘ അയ്യോ അത് മറന്നുപോയി’ എന്നു പറഞ്ഞതാണ്. അത് തിരിഞ്ഞുനിന്ന് പറഞ്ഞത് എന്നോടായിപ്പോയി. അതാണ് രംഗം. പിന്നെ സംഭാഷണങ്ങളൊന്നുമുണ്ടായിട്ടില്ല.’ കെ കെ രമ എംഎല്‍എ പറഞ്ഞു. ചിത്രം കണ്ട് ഇതിനോടകം നിരവധി പേർ തന്നെ വിളിച്ചെന്നും ഭാവം എന്താണെന്നാണ് പലരും കൗതുകത്തോടെ ചോദിക്കുന്നുമുണ്ട്. ഭാവം എന്താണെന്ന് ആര്‍ക്കും മനസ്സിലാവുന്നില്ല. എന്റെ ഫേസ് മാത്രമാണല്ലോ ചിത്രത്തിലെന്നും എം എല്‍ പറയുന്നു.

rmp

ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം ആദ്യമായാണ് കെകെ രമ എം എ ല്‍എ പിണറായി വിജയനുമായി ഒരുമിച്ച് വേദി പങ്കിടുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യവുമുള്ളതായി വിലയിരുത്തപ്പെടുന്നു. ആരോഗ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ആരോഗ്യ സബ്ജറ്റ് കമ്മിറ്റി അംഗമെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത്.

അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ ബ്ലോക്കില്‍ 6 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 195.93 കോടി രൂപ (കേന്ദ്രം – 120 കോടി, സംസ്ഥാനം – 75.93 കോടി) ചെലവഴിച്ചതാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. പി.എം.എസ്.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോക്കാണ് സജ്ജമാക്കിയത്.

അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ ബ്ലോക്കില്‍ 6 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 195.93 കോടി രൂപ (കേന്ദ്രം – 120 കോടി, സംസ്ഥാനം – 75.93 കോടി) ചെലവഴിച്ചതാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. 7 നിലകളിലായി രോഗീ സൗഹൃദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി കെയര്‍, 6 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, 500 കിടക്കകള്‍, 19 ഓപ്പറേഷന്‍ തിയേറ്ററുകള്‍, 10 തിവ്ര പരിചരണ യൂണിറ്റുകള്‍, ഐ.പി.ഡി., ഫാക്കല്‍റ്റി ഏരിയ, സി.ടി., എം.ആര്‍.ഐ, ഡിജിറ്റല്‍ എക്‌സ്‌റേ, സി.സി. ടി.വി. സംവിധാനം, ഡേറ്റാ സംവിധാനം, പി.എ. സിസ്റ്റം, ലിഫ്റ്റുകള്‍ എന്നീ സംവിധാനങ്ങള്‍ ഈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലുണ്ടാകും.

കാര്‍ഡിയോ വാസ്‌കുലര്‍ ആന്റ് തൊറാസിക് സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി ആന്റ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി എന്നിവയാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. 190 ഐസിയു കിടക്കകളില്‍ 20 കിടക്കകള്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മള്‍ട്ടി ഓര്‍ഗര്‍ ട്രാന്‍സ്പ്ലാന്റേഷനും 20 കിടക്കകള്‍ കിഡ്ണി ട്രാന്‍സ്പ്ലാന്റേഷനും 20 കിടക്കകള്‍ തലയ്ക്ക് പരിക്കേറ്റവര്‍ക്കായുള്ള വിദഗ്ധ ചികിത്സയ്ക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button