29.4 C
Kottayam
Friday, June 5, 2026

Sellu family death: വിട പറയുകയാണെന്‍ ജന്മം.. ചുടു കണ്ണീര്‍ കടലലയില്‍.. വിധി പറയും നേരമണഞ്ഞു… ഇനി യാത്രാ മൊഴി മാത്രം…എല്ലാം നിശ്ചയിച്ച അവസാന അപ്ലോലോഡ്; സെല്ലു ഫാമിലിയുടെ മരണത്തിന് പിന്നിലെന്ത്‌ ?

Must read

തിരുവനന്തപുരം: വിട പറയുകയാണെന്‍ ജന്മം …. ചുടു കണ്ണീര്‍ കടലല യില്‍… വിധി പറയും നേരമണഞ്ഞു….ഇനി യാത്രാ മൊഴി മാത്രം… നീ മാപ്പു നല്‍ കുകില്ലേ……………. അരുതേ യെന്നോടിനിയും പരിഭവമരുതേ.. ഇതാണെന്‍ യോഗം….. വിട പറയുകയാണെന്‍ ജന്മം…….. ചുടു കണ്ണീര്‍ കടലല യില്‍…. വിധി പറയും നേരമണഞ്ഞു…..ഇനി യാത്രാ മൊഴി മാത്രം.. ദമ്പതിമാരെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് യുട്യൂബിലെ അവസാന ഗാനം.

സെല്ലൂ ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തര മണിയോട് കൂടി വീട്ടിലെത്തിയ മകനാണ് വീടിനുളളില്‍ മൃതദേഹം കണ്ടത്. ചുറുവാരക്കോണത്തിന് ഞെട്ടലായി ഈ വിയോഗ വാര്‍ത്ത. കുറച്ചുകാലം മുമ്പാണ് ഇവര്‍ വീടുവച്ച് താമസമായത്. നാടന്‍ ഭക്ഷണ വീഡിയോയിലൂടെയാണ് പ്രിയ യു ട്യൂബിലെ ചാനല്‍ മുമ്പോട്ട് കൊണ്ടു പോയത്.

എറണാകുളത്ത് ഹോം നഴ്സിങ്ങ് ട്രെയിനിയായ മകന്‍ വെളളിയാഴ്ച രാത്രിയും ഫോണില്‍ ഇവരോട് സംസാരിച്ചിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ വീട്ടിലേക്ക് വന്നു. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ മകന്‍ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലും എന്നാല്‍ വീടിന്റെ മുന്‍വശത്തെ കതക് ചാരിയ നിലയിലുമാണ് കണ്ടത്. വീട്ടിനുള്ളില്‍ പ്രിയയും ഭര്‍ത്താവും മരിച്ച നിലയിലായിരുന്നു.

വീടിനുളളില്‍ നടത്തിയ പരിശോധനയില്‍ കിടപ്പ് മുറിയിലെ കട്ടിലില്‍ പ്രിയയെ മരിച്ച നിലയിലും ഇതേ മുറിയില്‍ തന്നെ സെല്‍വരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. യൂട്യൂബില്‍ സജീവമായിരുന്ന പ്രിയ വെളളിയാഴ്ച രാത്രി മരണം സംബന്ധിച്ച സൂചന നല്‍കി കൊണ്ടുളള വീഡിയോ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

- Advertisement -

ഇത് ആത്മഹത്യയിലേക്കുള്ള സൂചനയായി പോലീസ് കരുതുന്നു. രണ്ടു പേരും സ്വയം തീരുമാനിച്ച് ജീവനൊടുക്കിയതാണെന്നാണ് നിഗമനം. എന്നാല്‍ നാട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്യുന്നുണ്ട്. വീടിന്റെ കതക് അടയ്ക്കാത്തതായിരുന്നു ഇതിന് കാരണം. എന്നാല്‍ മരണ ശേഷം വീട്ടിനുള്ളിലേക്ക് ആളുകളെത്താന്‍ വേണ്ടിയാകും ഇങ്ങനെ എന്നാണ് പോലീസ് ഭാഷ്യം.

- Advertisement -

വിടപറയും നേരം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാതലത്തില്‍ ഇരുവരുടെയും വിവിധ ഫോട്ടോകളും വീഡിയോയും ചേര്‍ത്ത് നിര്‍മ്മിച്ച വീഡിയോയാണ് ഇവര്‍ അവസാനമായി ചാനലില്‍ പോസ്റ്റ് ചെയ്തത്. എല്ലാ ദിവസവും രാത്രി യൂട്യൂബില്‍ ലൈവ് വന്നിരുന്ന പ്രിയ വ്യാഴാഴ്ചയാണ് അവസാനമായി ലൈവിലെത്തിയത്. അവസാന രണ്ട് ദിവസങ്ങളില്‍ നാല് മണിക്കൂറും ആറ് മണിക്കൂറും നീണ്ട നില്‍ക്കുന്ന ലൈവാണ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുളളത്.

വ്യാഴാഴ്ച രാത്രിയില്‍ പോസ്റ്റ് ചെയ്ത അവസാനത്തെ ലൈവ് വീഡിയോയിലും വളരെ സന്തോഷവതിയായിരുന്നു പ്രിയ. നിര്‍മ്മാണ തൊഴിലാളിയാണ് സെല്‍വരാജ്. ഇവര്‍ രണ്ടു പേരും ചേര്‍ന്നുള്ള നിരവധി വീഡിയോകളും യൂട്യൂബിലിട്ടിട്ടുണ്ട്. 17000ത്തില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഇവരുടെ ചാനലിനുണ്ടായിരുന്നു. സെല്‍വരാജിന്റെ പേരില്‍ നിന്നാണ് സെല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിന്റെ പേരു വന്നതെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week