25 C
Kottayam
Sunday, September 22, 2024

പ്രണയം തകർന്നു, പിന്നാലെ നഗരം മുഴുവൻ ഫോൺ നമ്പർ എഴുതി വച്ച് കാമുകൻ; യുവാവിന്റെ പ്രതികാരത്തില്‍ പൊറുതിമുട്ടി യുവതി

Must read

സിഡ്‌നി:പ്രണയത്തില്‍ നിന്നും പിന്മാറിയ കാമുകിമാരോടുള്ള പ്രതികാരം തീര്‍ക്കാന്‍ പലപ്പോഴും മുന്‍കാമുകന്മാര്‍ തെരഞ്ഞെടുക്കുന്ന വഴികള്‍ ചെറിയ പൊല്ലാപ്പൊന്നുമല്ല ഉണ്ടാക്കി വയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ സിബിഡി ഏരിയയിലെ ഒരു യുവതിയുടെ കാമുകന്‍ ചെയ്തത് അവരുടെ ഫോണ്‍ നമ്പര്‍ നഗരത്തില്‍ പല സ്ഥലങ്ങളിലായി എഴുതി വയ്ക്കുകയായിരുന്നു. പിന്നാലെ യുവതിയുടെ ഫോണിലേക്ക് ദിവസവും നൂറുകണക്കിന് ഫോണുകളാണ് എത്തിയത്.

ആൾമാറാട്ടം നടത്താനും പണവും പാരിതോഷികങ്ങളും വാഗ്ദാനം ചെയ്ത കോളുകളാണ് തനിക്ക് ലഭിക്കുന്നതെന്ന് യുവതി പറയുന്നു. തന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളിലൂടെയാണ് യുവതി പങ്കുവച്ചത്. തന്‍റെ മുൻ കാമുകൻ തങ്ങളുടെ വേർപിരിയലിന്‍റെ പ്രതിഫലമായി നഗരത്തിലുടനീളം തന്‍റെ ഫോണ്‍ നമ്പറുകള്‍ എഴുതി വയ്ക്കുകയായിരുന്നെന്നും ഇതിന് പിന്നാലെയാണ് ശല്യപ്പെടുത്തുന്ന ഫോണ്‍ കോളുകള്‍ ലഭിച്ച് തുടങ്ങിയതെന്നും യുവതി ആരോപിച്ചു. 

 ക്വീൻസ്‌ലാന്‍റിൽ നിന്നുള്ള മൂന്ന് കുട്ടികളുടെ അമ്മയായ 33 കാരിയായ ജെസീക്ക സെവെലാണ് തന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സ്റ്റാര്‍ വാര്‍ സിനിമയിലെ കഥാപാത്രമായ ചൌബാക്കായെ പോലെ ആൾമാറാട്ടം നൽകാൻ കഴിയുന്ന ആർക്കും അദ്ദേഹം 100 ഡോളര്‍ (8392 രൂപ)  പാരിതോഷികം വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു ജെസീക്കയുടെ ഫോണ്‍ നമ്പര്‍ പങ്കുവച്ചത്.

ആദ്യം ഇതൊരു തമാശയായിട്ടാണ് താന്‍ എടുത്തതെന്നും എന്നാല്‍ ഒരോ ദിവസവും നൂറുകണക്കിന് ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങിയതോടെ ഇത് അതിരു കടന്നെന്നും ജസീക്ക കൂട്ടിചേര്‍ക്കുന്നു. “എനിക്ക് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ബാലിശമായ വേർപിരിയലാണിതെന്ന്,” അവര്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ അഭിപ്രായപ്പെട്ടു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശ്ശൂ‍ർ‍പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടലുകളില്ല, കമ്മിഷണർക്ക് വീഴ്ച പറ്റി; റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇങ്ങനെ

തിരുവനന്തപുരം: തൃശ്ശൂ‍ർ‍ പൂരം അലങ്കോലമായ സംഭവത്തിൽ ​ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പൂരം ഏകോപനത്തിൽ അന്നത്തെ കമ്മിഷണർ അങ്കിത് അശോകന് വീഴ്ച പറ്റി. കമ്മിഷണറുടെ പരിചയക്കുറവ് വീഴ്ചയായെന്നും എ.ഡി.ജി.പി.എം.ആര്‍. അജിത് കുമാറിന്റെ...

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ...

‘വയനാട്ടിലെ കണക്കിൽ വ്യാജ വാർത്ത, പിന്നിൽ അജണ്ട’ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേവലമൊരു വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മികതയുടെ പ്രശ്‌നമോ അല്ല. വ്യാജ വാര്‍ത്തകളുടെ...

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

Popular this week