26.9 C
Kottayam
Friday, November 29, 2024

വിവാഹ സമ്മാനം ഗൂഗിള്‍ പേ മതി! ക്ഷണക്കത്തില്‍ ക്യൂആര്‍ കോഡ് ചേര്‍ത്ത് ദമ്പതികള്‍; വൈറലാ കല്യാണക്കുറി

Must read

മധുര: ഈ കൊവിഡ് കാലത്ത് വിവാഹങ്ങള്‍ പലതും ലളിതമായാണ് നടത്തുന്നത്. കൊവിഡ് കാലത്ത് കാത്തിരുന്ന വിവാഹങ്ങളെല്ലാം കുറച്ചുപേരിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി. നിരവധി പേര്‍ക്ക് പ്രിയപ്പെട്ടവരുടെ വിവാഹത്തില്‍ പങ്കെടുക്കാനായില്ല. ഈ അവസരത്തിലാണ് വിവാഹസമ്മാനം ഡിജിറ്റലാക്കാന്‍ മധുരയിലുള്ള ദമ്പതികള്‍ തീരുമാനിച്ചത്.

മധുരയിലെ ശരവണനും ശിവശങ്കരിയുമാണ് വിവാഹസമ്മാനം ഡിജിറ്റലാക്കാന്‍ തീരുമാനിച്ചത്. അതിനായി വിവാഹക്ഷണപത്രത്തില്‍ ക്യുആര്‍ കോഡ് ചേര്‍ത്തിരിക്കുകയാണ് ഇരുവരും. ഈ വിവാഹക്ഷണകത്ത് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്.

വിവാഹത്തിന് ക്ഷണിച്ച അതിഥികള്‍ വിവാഹ സമ്മാനവും പൊതിഞ്ഞ് കയ്യില്‍ പിടിച്ച് ചടങ്ങിന് വന്നു ബുദ്ധിമുട്ടേണ്ട, പകരം സമ്മാനം പണമായി നല്‍കിയാല്‍ മതി. അതും നേരിട്ട് തരേണ്ടതില്ല, ഡിജിറ്റല്‍ പേമെന്റ് തന്നെ മതി. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയുടെ ക്യൂ ആര്‍ കോഡാണ് വിവാഹകത്തില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. വിവാഹത്തിന് വരുന്നവര്‍ പണത്തിനായി കവര്‍ അന്വേഷിച്ച് നടക്കേണ്ട, കൊവിഡ് കാലത്ത് സാമൂഹിക അകലവും ഉറപ്പു വരുത്താം.

വിവാഹത്തിന് ക്ഷണിച്ചവരില്‍ മുപ്പതോളം പേര്‍ പുതിയ സൗകര്യം ഉപയോഗപ്പെടുത്തിയെന്നാണ് വധുവിന്റെ അമ്മ ജയന്തി പറയുന്നത്. ആദ്യമായാണ് തങ്ങളുടെ കുടുംബത്തില്‍ ഇങ്ങനെയൊരു ആശയം അവതരിപ്പിക്കുന്നതെന്നും ജയന്തി പറയുന്നു. ഞായറാഴ്ച്ചയായിരുന്നു വിവാഹം. ക്ഷണക്കത്ത് വൈറലായതിന് പിന്നാലെ ഇതിനകം നിരവധി ഫോണ്‍ കോളുകളും അന്വേഷണങ്ങളും ഉണ്ടായതായി ജയന്തി പറയുന്നു.

നേരത്തെ, വിവാഹത്തില്‍ പങ്കെടുത്ത ബന്ധുക്കള്‍ക്ക് വ്യത്യസ്ത രീതിയില്‍ വിരുന്നു നല്‍കിയതും വാര്‍ത്തയായിരുന്നു. അടുത്ത ബന്ധുക്കളില്‍ പലരും ഓണ്‍ലൈനായിട്ടാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തില്‍ നേരിട്ട് എത്താന്‍ പറ്റാതിരുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കിയ വിരുന്നായിരുന്നു വ്യത്യസ്തമായത്.

വ്യത്യസ്ത നിറങ്ങളിലുള്ള നാല് ബാഗുകള്‍ ബന്ധുക്കളുടെ വീടുകളില്‍ എത്തിച്ചു. വാഴയിലയും നാല് ബാഗുകളില്‍ ഭക്ഷണ സാധനങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. വാഴയിലയില്‍ ഓരോ ഇനവും എവിടെ വയ്ക്കണം എന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളോടൊപ്പം മൊത്തം 12 വിഭവങ്ങള്‍ അവരുടെ ഉള്ളില്‍ നിറച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മേപ്പയ്യൂരിൽ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കൊയിലാണ്ടി മുത്താമ്പിപുഴയില്‍ നിന്നുമാണ് മേപ്പയ്യൂര്‍ സ്വദേശി സ്നേഹയുടെ (25) മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം യുവതി പുഴയില്‍ ചാടിയെന്ന് സംശയമുണ്ടായിരുന്നു....

ശബരിമലയിൽ കഴിഞ്ഞ തവണത്തെക്കാൾ 15 കോടി കോടി അധികവരുമാനം; കണക്കുകള്‍ ഇങ്ങനെ

പത്തനംതിട്ട: ശബരിമലയിൽ ഇക്കുറി വരുമാനത്തിൽ വൻ വർധനവെന്ന് ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്‍റെ കാര്യത്തിൽ ഇക്കുറി വലിയ വർധനവുണ്ടെന്നാണ് ദേവസ്വം പ്രസിഡന്‍റ് വിവരിച്ചത്. കഴിഞ്ഞ വർഷം...

കനത്ത മഴ; തമിഴ്നാട്ടിലെ ചില ജില്ലകളിലും പുതുച്ചേരിയിലും സ്കൂളുകൾക്കും കോളജുകൾക്കും അവധി

ചെന്നൈ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ മുന്നറിയിപ്പ്. ചില ജില്ലകളിൽ സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കൽപേട്ട്, കടലൂർ എന്നിവിടങ്ങളിലാണ് ഇന്ന് സ്കൂളുകൾക്കും കോളേജുകൾക്കും...

സ്വർണക്കവർച്ച കേസ്; ഡ്രൈവർ അർജുൻ്റെ അറസ്റ്റിന് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന് പൊലീസ്

മലപ്പുറം: സ്വർണകവർച്ച കേസിൽ ഡ്രൈവർ അർജുൻ അറസ്റ്റിലായെങ്കിലും ഇതിന് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന് പൊലീസ്. പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലാണ് ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്. കേസിൽ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും

ഈരാറ്റുപേട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും വിധിച്ചു. ഈരാറ്റുപേട്ട ചിറക്കടവ് മൂന്നാംമൈല്‍ മാടപ്പള്ളി ഇടമനയില്‍ അഖില്‍ സാബുവിനെയാണ് (25) 55 വര്‍ഷം കഠിനതടവിന് ഈരാറ്റുപേട്ട...

Popular this week