കൊച്ചി: സംസ്ഥാനം കൊടുംചൂടിലേക്ക്. ഫെബ്രുവരി അവസാനിക്കും മുമ്പ് അന്തരീക്ഷ താപനില കൂടിയതു കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായിട്ടാണെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ നിഗമനം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് വേനല്‍ച്ചൂടിന്റെ പൊള്ളല്‍ സംസ്ഥാനം നേരിട്ടിരുന്നത്. ഇപ്രാവശ്യം ചൂട് പതിവിലും നേരത്തേ വര്‍ധിച്ചു.
പാലക്കാട്ടു പതിവുപോലെ ചൂടു കൂടിയിട്ടുണ്ട്. എന്നാല്‍, പതിവു തെറ്റിച്ചു കോട്ടയം ജില്ല ചൂടിന്റെ കാര്യത്തില്‍ മുന്‍പന്തിയിലെത്തി. പകല്‍ താപനില പാലക്കാട്ട് 35 ഡിഗ്രി സെല്‍ഷ്യസിലെത്തിയപ്പോള്‍ കോട്ടയത്ത് 34 ഡിഗ്രി സെല്‍ഷ്യസാണ്. കോട്ടയം ജില്ലയില്‍ 37 ഡിഗ്രിവരെ പകല്‍ താപനില ഉയര്‍ന്നിട്ടുണ്ട്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ചുട്ടുപൊള്ളുമെന്നാണ് സൂചന. വേനല്‍ മഴയ്ക്കും സാധ്യതയേറെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തു പലയിടത്തും പെയ്തിരുന്നു.