24.8 C
Kottayam
Monday, June 8, 2026

ടെക്നിക്കൽ വിദ്യാലയങ്ങളിൽ ആയുധ നിർമ്മാണമെന്ന് പൊലീസ് റിപ്പോര്‍ട്ട്; നിരീക്ഷിക്കാൻ നിർദേശം

Must read

തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനമേധാവികള്‍ക്കുമാണ് ഡയറക്ടറുടെ നിര്‍ദ്ദേശം. പ്രവൃത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നതായി എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു.

ലാബുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ നിരീക്ഷണവും മേല്‍നോട്ടവും ഉണ്ടാകണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. അധ്യാപകരും ലാബ് ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് ഉത്തരവിലുള്ളത്. സ്ഥാപനമേധാവികളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍- ഇന്‍ ചാര്‍ജ് ഡോ. ബൈജുഭായ് ടി.പി. നിര്‍ദ്ദേശിച്ചു.കഴിഞ്ഞ ഡിസംബര്‍ 21-ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഡി.ജി.പി. സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

ധനുവച്ചപുരം ഗവ.ഐടിഐ ലാബിൽ വിദ്യാർഥികൾ വാൾ നിർമിച്ചതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വിദ്യാർ‌ഥികൾ യൂണിഫോമിൽ വാൾ നിർമിക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങളിൽ വന്നിരുന്നു. ഇരുവശവും മൂർച്ചയുള്ള വാളിന് 20 സെന്റീമീറ്ററോളം നീളമുണ്ടായിരുന്നു. സിലബസിൽ പറയുന്ന സാധനങ്ങൾ മാത്രമേ വിദ്യാർഥികൾ ലാബിൽ നിർമിക്കാൻ പാടുള്ളൂ എന്നാണ് ചട്ടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week