24.2 C
Kottayam
Saturday, June 6, 2026

ഹൃദയത്തിന് മൂന്ന് മടങ്ങ് ഒടിടി ഓഫർ വന്നിട്ടും കൊടുത്തില്ല, തിയേറ്ററിന് ഒപ്പം നിന്നവരാണ് ഞങ്ങൾ:വിനീത്

Must read

കൊച്ചി:മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്നുള്ള പിവിആർ നിലപാടിൽ പ്രതിഷേധമറിയിച്ച് വിനീത് ശ്രീനിവാസൻ. പിവിആർ എന്ന ഒറ്റ ശൃംഖലയിൽ മാത്രമുള്ള പ്രശ്നമല്ലാ ഇത്. കാരണം രാജ്യത്ത് ഉടനീളം പല സ്‌ക്രീനുകളും ഇവർക്ക് സ്വന്തമാണ്. ഈ തിയേറ്ററുകളിൽ ഒന്നും മലയാള സിനിമകൾ പ്രദർശിപ്പിക്കുന്നില്ല. ഇതോടെ വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

‘തിയേറ്റർ ലോയൽറ്റി എന്നൊരു കാര്യമുണ്ട് പ്രേക്ഷകന്. വീടിന് തൊട്ടടുത്തുള്ള തിയേറ്ററിലാണെങ്കിൽ അധികം ദൂരം യാത്ര ചെയ്യേണ്ട എന്ന് ചിന്തിക്കുന്നവരുണ്ട്. ബാത്ത് റൂം, പാർക്കിംഗ് എന്നിവയെല്ലാം പല പ്രേക്ഷകരും നോക്കാറുണ്ട്. പലർക്കും പ്രിയപ്പെട്ട തിയേറ്ററുകളുണ്ടാകും. അതിൽ പിവിആർ തിയേറ്ററുകളെ ഇഷ്ടപ്പെടുന്നവർ തിയേറ്ററിലേക്ക് വരാതെയാകും. ഇത്തരം പ്രേക്ഷകരെ നമുക്ക് നഷ്ടമാവുകയാണ്, അത് വലിയ നഷ്ടവുമാണ്,’ എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു.

‘ഞങ്ങൾ ഹൃദയം ചെയ്തപ്പോൾ സൺഡേ ലോക്ക് ഡൗണുള്ള സമയമാണ്. അന്ന് പല തിയേറ്ററുകാരും എന്നെയും വിശാഖിനെയും വിളിക്കുമായിരുന്നു. ഈ സിനിമ ഒടിടിക്ക് കൊടുക്കരുത്, തിയേറ്ററിൽ റിലീസ് ചെയ്യണമെന്ന് പറയുമായിരുന്നു. ഞങ്ങൾ അവരുടെ കൂടെ നിന്നു. വിശാഖിന് മൂന്ന് മടങ്ങ് ലാഭം കിട്ടാനുള്ള ഓഫറുണ്ടായിരുന്നു. ഞങ്ങൾ കൊടുത്തില്ല. വിശാഖ് തിയേറ്ററുടമയാണ്, ഞാൻ കലാകാരനാണ്. ഞങ്ങൾക്ക് ആ സിനിമ തിയേറ്ററിൽ ഓടണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത്രത്തോളം തിയേറ്ററുകൾക്കൊപ്പം നിന്നവരാണ് ഞങ്ങൾ,’

‘ബ്ലെസ്സി സാർ നിങ്ങൾ വരുന്നതിനുമുമ്പ് വളരെ ഇമോഷണൽ ആയിട്ടാണ് സംസാരിച്ചത്. വളരെ വേദനയോടെ കൂടിയാണ് പറയുന്നത്. ഞാൻ ഇത്രയും സംസാരിക്കാത്ത ആളാണ്. ഇത് ജനങ്ങളിലേക്ക് എത്തിക്കുക. ഇത് പണം ഉണ്ടാക്കുന്ന ആളുകൾ സംസാരിക്കുന്ന കാര്യമല്ല. ഇത് ഒരുപാട് കലാകാരന്മാരുടെ പ്രശ്നമാണ്. അത് ആ രീതിയിൽ പൊതുസമൂഹം എടുക്കണം എന്ന് ഞാൻ പറയുകയാണ്,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week