കൊച്ചി:മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്തവരാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. കഴിഞ്ഞ ദിവസമാണ് അമൃതയെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലിനെതിരെ അഭിരാമി രംഗത്തെത്തിയത്. പിന്നാലെ ചാനലിനെതിരെ അമൃതയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പുതിയ പ്രതികരണവുമായി അഭിരാമി എത്തിയിരിക്കുകയാണ്.
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അഭിരാമി വീണ്ടുമെത്തിയിരിക്കുന്നത്. താന്‍ പരാതിപ്പെട്ട ചാനല്‍ ഇപ്പോള്‍ കാണാനില്ലെന്നാണ് അഭിരാമി പറയുന്നത്. ചാനലിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ പോലീസിനോട് സംസാരിച്ചുവെന്നും അഭിരാമി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഒരുപാടു വട്ടം ചിന്തിച്ചു ശെരിയെന്നു തോന്നി ചാനലിനെതിരെ മാനനഷ്ടത്തിനും ഡിഫമേഷനും കേസ് കൊടുക്കാന്‍ പോലീസിനോട് സംസാരിച്ചു, ഇന്ന് രാവിലെ ചാനലിന്റെ ലിങ്ക് തപ്പിയപ്പോള്‍ അത് കാണാന്‍ സാധിച്ചില്ല എന്നാണ് അഭിരാമി പറയുന്നത്.
എന്ത് പറ്റി ആ ചാനലിന് എന്നറിയില്ല. പക്ഷെ, അത് കാണാന്‍ സാധിക്കുന്നില്ല. സന്തോഷം എന്നൊന്നും ഞാന്‍ പറയില്ല. കാരണം എനിക്കറിയാം ഒരു ചാനല്‍ ഉണ്ടാക്കി എടുക്കുന്നതിന്റെ പ്രഷര്‍ ആന്‍ഡ് വര്‍ക്ക്. ബട്ട് മറ്റൊരാളെയോ ഒരു കൂട്ടം ആളുകളെയോ തെറ്റായ ക്ലിക്ക് ബെയ്ത് ആന്‍ഡ് ഡീഫേമിങ് കൊണ്ടെന്റിലൂടെ ഒരു മാസ്സ് ഹേറ്റ് ഉണ്ടാവാന്‍ എഫേര്‍ട്ട് എടുത്താലും അത് അത്ര നല്ല കാര്യം അല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നാണ് അഭിരാമി പറയുന്നത്.
മറ്റുള്ളവരെ പഴിച്ചല്ല നമ്മള്‍ നന്നാവേണ്ടത്. എല്ലാരും ഇംപെര്‍ഫെക്ട് ആണ്! ഒരു സംശയമില്ലാത്ത അളവില്‍ തന്നെ! പക്ഷെ, വീണു കിടക്കുന്ന മരം ആ ബാ ഓടി കയറാം എന്ന ആറ്റിട്യൂട് ഉണ്ടെങ്കില്‍ അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് അഭിരാമി നല്‍കുന്ന മുന്നറിയിപ്പ്. അതിനി ആര് തന്നെ ആണെങ്കിലും. ആ ചാനല്‍ ഇല്ലാതാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബട്ട് ഇന്നോ നാളെയോ എന്നോ ഇതേ പോലത്തെ കോണ്‍ടെന്റ് അവിടെ ഇനിയും കിടക്കുന്നുണ്ടെങ്കി, അതിനെതിരെ ഉള്ള നിയമ നടപടി എടുത്തിരിക്കും എന്നും അഭിരാമി വ്യക്തമാക്കുന്നുണ്ട്.
അതേസമയം തങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കണ്ടന്റുകള്‍ക്കെതിരെ മാത്രമാണ് വിമര്‍ശനമുള്ളതെന്നും അഭിരാമി പറയുന്നുണ്ട്. ചാനലിന് നല്ലത് ആശംസിക്കുന്നതായും താരം പറയുന്നു. നിങ്ങളുടെ ഹൃദയത്തിലും കണ്ടന്റിലും നന്മ വരട്ടെ എന്ന് ആശംസിക്കുന്നതായും അഭിരാമി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
അതേസമയം തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ അമൃതയും രംഗത്തെത്തിയിരുന്നു. താന്‍ പരാതി നല്‍കാന്‍ പോവുകയാണെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നുമായിരുന്നു അമൃത സുരേഷ് പറഞ്ഞത്. താരത്തേയും കുടുംബത്തേയും പിന്തുണച്ചു കൊണ്ട് ഒരുപാട് പേരാണ് നേരത്തെ രംഗത്തെത്തിയത്. തന്നെ പിന്തുണച്ചുള്ള ആരാധകരുടെ കുറിപ്പ് അമൃതയും പങ്കുവച്ചിരുന്നു.
‘കുടിച്ച് നശിപ്പിച്ചവന് കരള്‍ ഞാന്‍ കൊടുക്കാനോ? നിനക്ക് ഭ്രാന്താണോ? പാപ്പുവിന്റെ മുന്നില്‍ വച്ച് അയാളോട് അമൃത കയര്‍ത്തു’ എന്ന തലക്കെട്ടോടെ വന്നൊരു യൂട്യൂബ് ചാനല്‍ വാര്‍ത്തയ്ക്കെതിരെയാണ് കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്കിലൂടെ സഹോദരി അഭിരാമി രംഗത്തെത്തിയത്. ആശുപത്രിയിലുള്ള ബാലയെ കാണാനായി അമൃതയും മകളുമെത്തിയിരുന്നു. ഈ സമയത്ത് അമൃത ബാലയോട് കയര്‍ത്തു സംസാരിച്ചുവെന്ന തരത്തിലായിരുന്നു ചാനല്‍ വാര്‍ത്ത. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നാണ് അഭിരാമി പറഞ്ഞത്.
തന്റെ സഹോദരിയെ നിരന്തരം കഥകള്‍ മെനയുകയാണെന്നും അഭിരാമി പറഞ്ഞിരുന്നു. അമൃതയേയും കുടുംബത്തേയും തേജോവധം ചെയ്യുകയാണെന്നും അഭിരാമി പറഞ്ഞിരുന്നു. അതേസമയം ബാലയെക്കുറിച്ച് വിവാഹ മോചന ശേഷം ഒരിടത്തും മോശമായി സംസാരിച്ചിട്ടില്ലെന്നും അഭിരാമി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലായ ബാലയെ കാണാനായി അമൃതയ്ക്കും മകള്‍ക്കുമൊപ്പം അഭിരാമിയുമെത്തിയിരുന്നു.