കുഴിക്കരികിലെത്തി നിര്‍ത്താതെ കരഞ്ഞ് അമ്മക്കടുവ; പത്താം ദിവസവും കുഞ്ഞിനെ തേടിയെത്തി, കാമറയില്‍ പതിഞ്ഞു

വയനാട്: കുട്ടിക്കടുവ വീണ കുഴിക്കരികില്‍ എത്തി നിര്‍ത്താതെ കരഞ്ഞ് അമ്മക്കടുവ. മന്ദംകൊല്ലിയിലെ കുഴിയില്‍ വീണ കുഞ്ഞു 10 ദിവസമായ ഇന്നലെയാണ് അമ്മ കടുവയുടെ കരച്ചില്‍ കേട്ടത്. ഒരു മണിക്കു ശേഷം 10 മിനിറ്റോളം നീളുന്ന കരച്ചില്‍ ശബ്ദം പ്രദേശത്ത് സ്ഥാപിച്ച കാമറയില്‍ പതിയുകയായിരുന്നു. കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ലെങ്കിലും ഇടവിട്ട് പ്രത്യേക രീതിയില്‍ ഉച്ചത്തില്‍ അമറുന്ന ശബ്ദമാണുള്ളത്. മുന്‍പ് കടുവയുടെ ചിത്രം പതിഞ്ഞ വിഡിയോയിലും ഇതേ ശബ്ദം തന്നെയായിരുന്നു.

കഴിഞ്ഞ 17നു രാത്രിയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുഴിയില്‍ കുട്ടിക്കടുവ വീണത്. മയക്കുവെടി വച്ചു പിടികൂടിയ കുട്ടിക്കടുവയെ 19ന് പുലര്‍ച്ചെ അമ്മക്കടുവയോടൊപ്പം കാട്ടില്‍ തുറന്നു വിട്ടെന്നാണു വനംവകുപ്പ് വെളിപ്പെടുത്തിയിരുന്നത്. പിന്നീട് വനം വകുപ്പിന്റെ ക്യാമറയില്‍ വനാതിര്‍ത്തിയില്‍ നിന്ന് ഒരു കടുവ പതിഞ്ഞിരുന്നു. അത് പെണ്‍കടുവയാണെന്നും സ്ഥിരീകരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News