നോക്കുമ്പോള്‍ അയാള്‍ സ്വയംഭോഗം ചെയ്യുന്നു! ഞാനന്ന് അഞ്ചാം ക്ലാസിലാണ്; ദുരനുഭവത്തെപ്പറ്റി അനശ്വര
കൊച്ചി:മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനശ്വര രാജന്‍. ബാലതാരമായി സിനിമയിലെത്തിയ അനശ്വര ഇന്ന് മുന്‍നിര നായികയാണ്. തന്റെ പ്രകടനത്തിലൂടെ അനശ്വര കയ്യടി നേടിയ സിനിമകള്‍ നിരവധിയാണ്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം അഭിനയിച്ച നേര് മികച്ച വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ അനശ്വരയുടെ പ്രകടനവും കയ്യടി നേടുകയാണ്. അനശ്വരയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിട്ടാണ് നേരം വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ ഇപ്പോഴിതാ അനശ്വരയുടെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. മുമ്പൊരു അഭിമുഖത്തില്‍ തനിക്കുണ്ടായൊരു മോശം അനുഭവം അനശ്വര തുറന്ന് പറഞ്ഞിരുന്നു. ഇതാണ് വീണ്ടും ചര്‍ച്ചയായി മാറുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനശ്വര പറഞ്ഞതാണ് വീണ്ടും ചര്‍ച്ചയാകുന്നത്. താന്‍ കുട്ടി ആയിരിക്കെ ബസില്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് അനശ്വര അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.
‘ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളില്‍ പോകുന്ന സമയം. ബസില്‍ അധികം ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേര്‍ അവിടെ ഇവിടെയൊക്കെ ആയി ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ ഒരു പുള്ളി പുറകില്‍ വന്നിരുന്ന് പതിയെ വിളിക്കാന്‍ തുടങ്ങി,’ അനശ്വര പറയുന്നു.
‘എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. ഇയാള്‍ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് അയാള്‍ സ്വയഭോഗം ചെയ്യുന്നതാണ്. അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നത് എന്നൊന്നും. അതിനു മുന്‍പ് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു,’ എന്നായിരുന്നു അനശ്വരയുടെ തുറന്ന് പറഞ്ഞത്.
‘പക്ഷെ ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യുമെന്നോ ഇതില്‍ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് എനിക്ക് അറിയില്ല. ഞാന്‍ അപ്പോള്‍ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി.” എന്നും അനശ്വര പറയുന്നുണ്ട്. അതേസമയം, ഇപ്പോഴും അത് ആലോചിക്കുമ്പോള്‍ എനിക്ക് എന്തോ പോലെയാണെന്നും അനശ്വര പറയുന്നു. അന്ന് ഞാന്‍ വെറും അഞ്ചാം ക്ലാസിലാണ് അങ്ങനെ ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത ആള്‍, അയാള്‍ക്ക് ഒരു കുടുംബമുണ്ടെങ്കില്‍ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും എന്നും അനശ്വര ചോദിക്കുന്നുണ്ട്.
അയാളുടെ ചുറ്റുപാടുമുള്ള പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? എന്നാണ് അനശ്വര ചോദിക്കുന്നത്. അത് എനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. ഇപ്പോഴും അവരെ കുറച്ചൊക്കെ ആലോചിക്കുമ്പോള്‍ എനിക്ക് എന്തോ പോലെയാണെന്നും അനശ്വര പറയുന്നു. അതേസമയ വലുതായി കഴിഞ്ഞപ്പോള്‍ അത്തരം അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അനശ്വര പറയുന്നുണ്ട്.
ഇപ്പോള്‍ അങ്ങനെ സംഭവിച്ചാല്‍ തനിക്ക് പ്രതികരിക്കാന്‍ കഴിയും. അവര്‍ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കാന്‍ കഴിയും. പ്രതികരിക്കാനുള്ള ധൈര്യമുണ്ടെന്നും അനശ്വര പറയുന്നുണ്ട്. നാളുകള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് അനശ്വരയുടെ വെളിപ്പെടുത്തല്‍.
അതേസമയം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ് നേരം. ജീത്തു ജോസഫ് ആയിരുന്നു സിനിമയുടെ സംവിധാനം. ജഗദീഷ്, ശ്രീധന്യ, സിദ്ധീഖ്, ശാന്തി മായാദേവി എന്നിവും പ്രധാന വേഷത്തിലെത്തിയ സിനിമയാണ് നേരം. മോഹന്‍ലാലിനും വലിയൊരു തിരിച്ചുവരവായി മാറിയിരിക്കുകയാണ് നേരം.