24.2 C
Kottayam
Saturday, June 6, 2026

കണമലയെ വിറപ്പിച്ചത് വേട്ടക്കാരിൽ നിന്നും രക്ഷപ്പെട്ട് വിളറി പിടിച്ചോടിയ കാട്ടുപോത്തോ?തെരച്ചില്‍ ഊര്‍ജ്ജിതമാക്കി വനംവകുപ്പ്‌

Must read

കോട്ടയം: എരുമേലി കണമലയിൽ നാടിനെ നടുക്കിയ കാട്ടുപോത്ത് രണ്ടുപേരുടെ ജീവനെടുത്തു വിരണ്ടോടിയതെന്നു സൂചന.. ഈ സംഭവവും വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നു. കാട്ടുപോത്തിനെ വെടിവയ്ക്കണമെന്ന് ആവശ്യം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ വനംവകുപ്പിന് ലഭിച്ചിരിക്കുന്നത്. ഇക്കാര്യം ഗൗരവമായി വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്. കാട്ടുപോത്തിനെ ആരോ വെടിവച്ചു വീഴ്‌ത്താൻ ശ്രമിച്ചതായാണ് സൂചന. വെടി ശബ്ദം കേട്ട് ഓടിയ കാട്ടുപോത്ത് ജനവാസ മേഖലയിലേയ്ക്കാണ് ഓടിയത്.

സാധാരണ ഏതെങ്കിലും ജീവികൾ ഉപദ്രവിച്ചാലോ മറ്റോ കാട്ടുപോത്ത് വിരണ്ടോടുകയോ ആരെയെങ്കിലും ആക്രമിക്കാറുള്ളുവെന്നു വനപാലകർ വ്യക്തമാക്കുന്നു. വനം കേന്ദ്രീകരിച്ചു വനപാലകർ തിരഞ്ഞെങ്കിലും അപകടകാരിയായ കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിരണ്ടോടിയ കാട്ടുപോത്ത് പമ്പ വന മേഖലയിലേയ്ക്ക് പോയതാണ് വനം വകുപ്പ് നൽകുന്ന സൂചന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കലിപ്പൂണ്ട കാട്ടുപോത്ത് രണ്ടു പേരെ കൊലപ്പെടുത്തിയത്. വേട്ടക്കാരെ ഭയന്നോടിയ കാട്ടുപോത്താണ് അപകടകാരിയായതെന്നാണ് വിലയിരുത്തൽ.

വനത്തിൽ നിന്നും മാറി കണമല അട്ടിവളവു മേഖലയിലാണു കാട്ടുപോത്ത് എത്തിയത്. മറ്റ് വന്യജീവികളെ ഈ മേഖലയിൽ കാണാറുണ്ടെങ്കിലും കാട്ടുപോത്ത് അപൂർവമാണ്. വനമേഖല അല്ലാത്തതിനാൽ ആരും പ്രതീക്ഷിച്ചിരുന്നതുമല്ല. ഈ സാഹചര്യത്തിൽ കാട്ടുപോത്ത് എങ്ങനെ വന്നുവെന്നാണ് ഏവരുടെയും സംശയം.
ആരോ ഭയപ്പെടുത്തി ഓടിച്ചതായുള്ള സംശയം ഇതോടെ ബാലപ്പെട്ടു. നാട്ടുകാരിൽ ചിലർ ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുമുണ്ട്.

അതേസമയം കാട്ടുപോത്തിനെ കണ്ടെത്തുന്നതിനു വനപാലകർ തിരച്ചിൽ നടത്തുന്നുണ്ട്. 50 അംഗ വനപാലക സംഘത്തിൽ രണ്ടു വെറ്ററിനറി ഡോക്ടർമാരുമുണ്ട്. ജനവാസ മേഖലയിൽ എത്തിയാൽ മാത്രമേ കാട്ടുപോത്തിനെ വെടിവയ്ക്കാൻ അനുമതിയുള്ളുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 22 നകം കാട്ടുപോത്തിനെ കണ്ടെത്തി വെടിവയ്ക്കുമെന്ന് കലക്ടർ അറിയിച്ചിരുന്നു. വെടിവയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വ്യാപക പ്രതിഷേധത്തിലാണ്.

- Advertisement -

കാട്ടുപോത്ത് ആക്രമിച്ചുള്ള മരണം കണമലക്കാർക്ക് പുതിയ അനുഭവമാണ്. കാട്ടുപന്നിയും കുരങ്ങും തുടങ്ങി വന്യജീവികൾ പ്രദേശത്തിറങ്ങി കൃഷിയിടങ്ങളിലെ നാശമുണ്ടാക്കുന്നത് പതിവാണെങ്കിലും ഇത് ആദ്യമാണ് കാട്ടുപോത്തിറങ്ങി രണ്ട് പേരുടെ ജീവനെടുക്കുന്നത്. കഴിഞ്ഞ ദിവസം ഇതിന് സമീപം കോഴിക്കക്കാവ് ഭാഗത്ത് കൂട്ടിൽ കിടന്ന ആടിനെ കടിച്ച് കൊന്നിരുന്നു. ഇത് പുലിയാണെന്ന് നാട്ടുകാർക്ക് സംശയം ഉയർന്നിരുന്നു. എന്നാൽ വനംവകുപ്പ് ഇത് സ്ഥിതീകരിച്ചിട്ടില്ല.

- Advertisement -

വനം വകുപ്പ് ക്യാമറ സ്ഥാപിച്ചാൽ വന്യജീവിയെ പിടിക്കാൻ ആകുമോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പല തവണ കാട്ടുപന്നികൾ കൃഷിയിടങ്ങൾ നശിപ്പിച്ചു. കർഷകരും തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് അതിരാവിലെ ഇറങ്ങി സന്ധ്യക്ക് വീട്ടിൽ കേറുന്നവരാണ്. എന്നാൽ ഇനി മുന്നോട്ട് എങ്ങനെയെന്നാണ് നാട്ടുകാരുടെ ഭീതി. പട്ടണങ്ങളിലും മറ്റും പഠിക്കുന്ന വിദ്യാർത്ഥികളടക്കമുള്ളവർ ഇനി ഭീതിയോടെയാകും സഞ്ചരിക്കേണ്ടത്.

ശബരിമല പാതയോട് ചേർന്നാണ് കാട്ടുപോത്ത് ഇറങ്ങി രണ്ട് പേരുടെ ജീവനെടുത്തത്. ഇതര സംസ്ഥാന തീർത്ഥാടകരടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്ന പാതയിൽ ഇനിയൊരു ആക്രമണം ഉണ്ടോകുമോയെന്ന പേടിയിലാണ് ഇവിടുത്തെ നാട്ടുകാർ. ഇനി പ്രദേശത്ത് വന്യജീവികളിറങ്ങി നാട്ടുകാരുടെ ജീവനെടുക്കുന്ന സംഭവങ്ങളുണ്ടാകാതിരിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week