24.1 C
Kottayam
Monday, June 8, 2026

സിനിമ റിലീസായാല്‍ പൊങ്കാല ഇടുമെന്ന് മുന്നറിയിപ്പ് തന്നു, വോയ്സ് മെസേജ് കയ്യില്‍ ഉണ്ട്: ശ്വേത മേനോന്‍

Must read

കൊച്ചി:മലയാള സിനിമയിലെ മിന്നും താരമാണ് ശ്വേത മേനോന്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡില്‍ വരെ സാന്നിധ്യം അറിയിച്ച താരമാണ് ശ്വേത. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മലയാലത്തിലേക്ക് മടങ്ങിയെത്തിയ ശ്വേത മേനോന്‍ പിന്നീട് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിക്കൊണ്ട് മലയാള സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു.

തന്റെ കാഴ്ചപ്പാടുകൡലൂടേയും നിലപാടുകളിലൂടേയുമെല്ലാം കയ്യടി നേടാറുണ്ട് ശ്വേത മേനോന്‍. ബിഗ് സ്‌ക്രീനിലെന്നത് പോലെ തന്നെ മിനി സ്‌ക്രീനിലും ശ്വേത മേനോന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ അവതാരകയായി എത്തി കുടുംബപ്രേക്ഷകരുടെ കയ്യടി നേടാനും ശ്വേത മേനോന് സാധി്ച്ചിട്ടുണ്ട്. റിയാലിറ്റി ഷോ വിധികര്‍ത്താവായും ശ്വേത തിളങ്ങിയിട്ടുണ്ട്.

തന്റെ നിലപാടുകൡലൂടേയും വാര്‍ത്തകളില്‍ ഇടം നേടാറുള്ള ശ്വേത മേനോന്‍ മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണിലെ മത്സരാര്‍ത്ഥികൡ ഒരാളുമായിരുന്നു. അതേസമയം ശ്വേതയുടെ കരിയറില്‍ എന്നും വിവാദങ്ങളും കൂടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രമായ പള്ളിമണിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരിലും ശ്വേത മേനോന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

- Advertisement -

തന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്റര്‍ നശിപ്പിച്ച സംഭവത്തെക്കുറിച്ചുള്ള ശ്വേതയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആ സംഭവത്തില്‍ ഇപ്പോഴിതാ കൂടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശ്വേത മേനോന്‍. ചുമരില്‍ ഒരു പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ എല്ലാ പോസ്റ്ററും ചീത്തയാവണമെന്നും പക്ഷെ പള്ളിമണിയുടെ പോസ്റ്റര്‍ മാത്രമാണ് കീറിയിട്ടുള്ളതെന്നുമാണ് ശ്വേത മേനോന്‍ ചൂണ്ടിക്കാണിക്കുന്നത്.

- Advertisement -

പള്ളിമണി റിലീസായാല്‍ നെഗറ്റീവ് റിവ്യൂസ് കൊടുത്ത് സിനിമയെ നശിപ്പിക്കുമെന്ന് തങ്ങള്‍ക്ക് മുന്നറിയിപ്പ് ഒക്കെ തന്നിട്ടുണ്ടെന്നും താരം ആരോപിക്കുന്നു. അതിന്റെ വോയ്സ് മെസേജ് കയ്യില്‍ ഉണ്ടെന്നും ശ്വേത പറഞ്ഞു. ആ വാക്കുകള്‍ വായിക്കാം.

”ചുമരില്‍ പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ എല്ലാ പോസ്റ്ററും ചീത്തയാവണം. പക്ഷെ ഇവിടെ പള്ളിമണിയുടെ പോസ്റ്റര്‍ മാത്രം കീറി. വലത് സൈഡിലും ഇടത് സൈഡിലും ഉള്ള ബാക്കി പോസ്റ്ററുകള്‍ അവിടെ തന്നെയുണ്ട്. എന്റെ സിനിമയുടെ പോസ്റ്റര്‍ മാത്രം നശിപ്പിച്ചിരിക്കുന്നു. ഞങ്ങളല്ല ഈ കാര്യം വിചാരിച്ചത്. പ്രേക്ഷകരാണ് ഞങ്ങള്‍ക്ക് ഫോട്ടോ അയച്ചത്. പള്ളിമണി റിലീസ് ആയാല്‍ നെഗറ്റീവ് റിവ്യൂസ് കൊടുത്ത് പൊങ്കാല ഇടുമെന്ന് ഞങ്ങള്‍ക്ക് മുന്നറിയിപ്പ് ഒക്കെ തന്നു. അതിന്റെ വോയ്സ് മെസേജ് കയ്യില്‍ ഉണ്ട്.” എന്നാണ് ശ്വേത മേനോന്‍ പറയുന്നത്.

ഇപ്പോഴത്തെ സിനിമാ രീതിയൊക്കെ മാറിയിട്ടുണ്ട്. എല്ലാത്തിനും ഒരു വില പേശല്‍ ഉള്ളത് പോലെയുണ്ടെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. സിനിമ ഇത്ര ദിവസം ഓടിക്കണമെങ്കില്‍ ആള്‍ക്കാരെ ഞങ്ങള്‍ വേണമെങ്കില്‍ കയറ്റി തരാമെന്നൊക്കെ മാളില്‍ നിന്ന് വിളിച്ച് പറയുമെന്നും താരം പറയുന്നു. അതിനായിട്ട് പൈസ തരണം എന്നൊക്കെ കേള്‍ക്കുന്നത് ഭയങ്കര പുതുമയാണ്. ഇതൊക്കെ ഭയങ്കര ഷോക്കിങ്ങായിരുന്നുവെന്നും ശ്വേത മേനോന്‍ തുറന്നു പറയുന്നു.

- Advertisement -

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും പടങ്ങള്‍ പോലെ തന്നെ പുതിയ ടീമിന്റെ പടത്തെ വെക്കരുത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും അത് ഈസിയാണെന്നും ശ്വേത മേനോന്‍ അഭിപ്രായപ്പെട്ടു. ശ്വേതയ്‌ക്കൊപ്പം നിത്യ ദാസും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പള്ളിമണി. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ റിലീസ്. ചിത്രത്തിന്റെ പോസ്റ്റര്‍ നശിപ്പിച്ചതിനെതിരെ നിത്യയും രംഗത്തെത്തിയിരുന്നു. ഹൊറര്‍ ത്രില്ലറാണ് പള്ളിമണി. പോസ്റ്റര്‍ നശിപ്പിച്ച സംഭവത്തെ ഭീരുത്വം എന്നാണ് ശ്വേത നേരത്തെ വിശേഷിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week