28.1 C
Kottayam
Sunday, June 7, 2026

4 മന്ത്രിമാര്‍ക്ക് മറുപടിനല്‍കല്‍ എന്റെ അവകാശം; പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കണം: രാഹുല്‍

Must read

ന്യൂഡല്‍ഹി:ലണ്ടനില്‍ താന്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് പാര്‍ലമെന്റില്‍ മറുപടി പറയാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാല് മന്ത്രിമാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി പറയേണ്ടത് തന്റെ അവകാശമാണെന്നും രാഹുല്‍ വ്യക്തമാക്കി.

‘നാല് മന്ത്രിമാരാണ് എനിക്കെതിരെ പാര്‍ലമെന്റില്‍ ആരോപണം ഉന്നയിച്ചത്. അതിന് സഭയില്‍ തന്നെ മറുപടി നല്‍കേണ്ടത് എന്റെ അവകാശമാണ്. ഇന്ന് ഞാന്‍ സ്പീക്കറോട് ഇക്കാര്യം ആവശ്യപ്പെട്ടു. സ്പീക്കറുടെ ചേംബറിലേക്ക് ഇതിനായിട്ടാണ് പോയത്. എന്നാല്‍ അദ്ദേഹം ഉറപ്പൊന്നുംനല്‍കിയില്ല. പുഞ്ചിരിക്കുകയാണ് ചെയ്തത്. എന്നാലും എന്നെ നാളെ സംസാരിക്കാന്‍ അനുവദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’രാഹുല്‍ പറഞ്ഞു.

തനിക്കെതിരെ ആരോപണം ഉന്നയിച്ച മന്ത്രിമാര്‍ക്ക് മറുപടി നല്‍കേണ്ടത് തന്റെ ജനാധിപത്യപരമായ അവകാശമാണ്. ഇന്ത്യയില്‍ ജനാധിപത്യം തുടരുന്നുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ തനിക്ക് തന്റെ ഭാഗം പറയാനാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ കാണുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണമാണ്. ഒരു പാര്‍ലമെന്റ് അംഗത്തെക്കുറിച്ച് ബിജെപിയുടെ നാല് നേതാക്കള്‍ ആരോപണം ഉന്നയിച്ചതിന് ശേഷം, ആ നാല് മന്ത്രിമാര്‍ക്കും നല്‍കിയ അതേ സ്ഥലം ആ എംപിക്ക് നല്‍കുമോ അതോ അദ്ദേഹത്തോട് മിണ്ടാതിരിക്കാന്‍ പറയുമോ?’ രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

- Advertisement -

സംസാരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കാണാന്‍ രാഹുല്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നു.

- Advertisement -

‘എന്റെ ചോദ്യം വളരെ ലളിതമാണ്. എന്തുകൊണ്ടാണ് പ്രതിരോധ കരാറുകള്‍ എപ്പോഴും അദാനിക്ക് നല്‍കുന്നത്? എന്തിനാണ് രാജ്യത്തുടനീളമുള്ള മിക്ക വിമാനത്താവളങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിന് കരാര്‍ നല്‍കുന്നത്? പ്രധാനമന്ത്രി മോദിക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാനും ഗൗതം അദാനിക്കും ഓസ്ട്രേലിയയില്‍ നിന്നുള്ള നേതാവിനുംഇടയില്‍ എന്താണ് സംഭവിച്ചത്? ഷെല്‍ കമ്പനികളില്‍ ആരുടെ പണമുണ്ടെന്ന് അറിയാനും ഞാന്‍ ആഗ്രഹിക്കുന്നു’ രാഹുല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week