തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന്‍റെ ആരോഗ്യനില ഗുരതരമായി. രക്തമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായതോടെയാണ് വി എസിന്‍റെ ആരോഗ്യനില ഗുരതരമായത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം പട്ടം എസ് യു ടി ആശുപത്രിയിലെത്തി വി എസിന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണ്.
വി എസിന്‍റെ ആരോഗ്യാവസ്ഥ മോശമായെന്നറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആശുപത്രിയിൽ എത്തി. ഇരുവരും വി എസിന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചു. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23 ന് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


