23.9 C
Kottayam
Thursday, June 4, 2026

‘പറന്നുയര്‍ന്ന് അല്‍പസമയത്തിനുള്ളില്‍ വിമാനത്തില്‍നിന്ന് തന്റെ സീറ്റ് തെറിച്ചു പോയി, അങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടത്; ഇതെന്റെ രണ്ടാം പിറവി; ജീവനോടെയുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല’ വിശ്വാസ് കുമാര്‍ പറയുന്നു

Must read

അഹ്‌മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും ജീവനോടെ രക്ഷപെട്ട ഏകവ്യക്തിയാണ് ബ്രിട്ടീഷ് പൗരനായ വിശ്വസ് കുമാര്‍. എങ്ങനെയാണ് താന്‍ രക്ഷപെട്ടതെന്ന കാര്യം വിശ്വാസ് നടുക്കത്തോടെയാണ് ഓര്‍ത്തെടുക്കുന്നത്. ‘അതിപ്പോഴും അവിശ്വസനീയമാണ്. താന്‍ ജീവനോടെ രക്ഷപ്പെട്ടു എന്ന് ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതെന്റെ രണ്ടാം ജന്മമാണ്. അഹ്‌മദാബാദിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് വിശ്വാസം പറഞ്ഞു.

മരണത്തില്‍നിന്ന് തിരിഞ്ഞു നടന്ന വിശ്വാസ് കുമാര്‍ ഏവര്‍ക്കും അദ്ഭുതമാവുകയാണ്. 230 യാത്രക്കാരില്‍ ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജനായ വിശ്വാസ് മാത്രമാണ് രക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ആശുപത്രിയിലെത്തി വിശ്വാസിനെ കണ്ടിരുന്നു. വിമാനത്തിന്റെ ഇടതുവശത്തുള്ള എമര്‍ജന്‍സി വാതിലിനടുത്തുള്ള 11 എ സീറ്റിലെ യാത്രക്കാരനായിരുന്നു വിശ്വാസ്. ‘പറന്നുയര്‍ന്ന് അല്‍പസമയത്തിനുള്ളില്‍ വിമാനത്തില്‍നിന്ന് തന്റെ സീറ്റ് തെറിച്ചു പോയി’. ‘വിമാനം തകര്‍ന്നു, എന്റെ സീറ്റ് തെറിച്ചു പോയി, അങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടത്.’

- Advertisement -

വിറയാര്‍ന്ന സ്വരത്തില്‍ അഹ്‌മദാബാദ് സിവില്‍ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം പറയുന്നു. താന്‍ അപകട സമയം വിമാനത്തില്‍ നിന്ന് ചാടിയില്ലെന്നും വിശ്വാസ് പറഞ്ഞു. നിലവില്‍ ട്രോമ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് വിശ്വാസ്. ഭാഗ്യം കൊണ്ട് മാത്രാണ് വിശ്വാസം രക്ഷപെട്ടത്. പൈലറ്റിന്റെ വിറയ്ക്കുന്ന ശബ്ദവും, പുകകൊണ്ട് നിറയുന്ന വിമാനവും കണ്ടു, മറ്റൊന്നും എനിക്ക് ഓര്‍മയില്ലെന്നാണ് വിശ്വാസ റയുന്നത്. പൈലറ്റില്‍ നിന്ന് വിമാനം അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ കോള്‍ ലഭിച്ചത് മാത്രമാണ് വിശ്വാസ് കുമാറിന് ഓര്‍മയുള്ളതെന്ന് വിശ്വാസ് കുമാര്‍ പറഞ്ഞു.

- Advertisement -

ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലെ 11 എ സീറ്റാണ് വിശ്വാസ് കുമാറിന്റെ ജീവന്‍ രക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശ്വാസിന് വേഗത്തില്‍ വിമാനത്തില്‍ നിന്നും ചാടാന്‍ കഴിഞ്ഞതും അപകടത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചതും 11 എ സീറ്റിലിരുന്നത് കൊണ്ടാണെന്നാണ് ലഭിക്കുന്ന വിവരം. യുകെയില്‍ ബിസിനസ് നടത്തുന്നയാളാണ് 40 കാരനായ വിശ്വാസ് കുമാര്‍. തന്റെ സഹോദരന്‍ എവിടെയെന്നാണ് ബോധം തെളിഞ്ഞപ്പോള്‍ വിശ്വാസ് കുമാര്‍ ആദ്യം ചോദിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നിലവില്‍ വിശ്വാസ് കുമാര്‍.

- Advertisement -

അപകടത്തിന് പിന്നാലെ പുറത്തുവന്ന വീഡിയോ ക്ലിപ്പുകളില്‍ വിമാനം പൊട്ടിത്തെറിച്ചുവെന്ന് രക്തം വാര്‍ന്നുകൊണ്ട് വിശ്വാസ് നടക്കുന്നതായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ 15 വര്‍ഷക്കാലമായി യുകെയിലാണ് വിസ്വാശും സഹോദരനും കഴിഞ്ഞിരുന്നത്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് ലണ്ടനിലെ ഗാട്വിക് വിമാനത്താവളം ലക്ഷ്യമാക്കി വ്യാഴാഴ്ച ഉച്ചക്ക് 1.38ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് എയര്‍ ഇന്ത്യ 171 ബോയിങ് 787- 8 ഡ്രീംലൈനര്‍ വിമാനം സമീപത്തെ വിദ്യാര്‍ഥി ഹോസ്റ്റലിനുമേല്‍ തകര്‍ന്നുവീണത്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week