KeralaNews

വിസ്മയ കേസ്: അഭിഭാഷകനെ മാറ്റിയിട്ടും ആളൂരിന്റെ ജൂനിയർ ഹാജരായി; ആശയക്കുഴപ്പം

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് വിസ്മയ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കേസിൽ കോടതി നടപടികളിൽ നാടകീയ സംഭവങ്ങൾ. കേസിലെ പ്രതി വിസ്മയയുടെ ഭർത്താവ് കിരൺകുമാർ അഭിഭാഷകനെ മാറ്റാൻ കോടതിയുടെ അനുവാദം വാങ്ങിയെങ്കിലും നേരത്തേ വക്കാലത്ത് എടുത്ത അഡ്വ. ആളൂരിന്റെ ജൂനിയർ ഇന്നലത്തെ കോടതി നടപടികളിൽ പങ്കെടുത്തതോടെയാണ് ആശയക്കുഴപ്പം ഉണ്ടായത്.

കേസ് നിലവിൽ പരിഗണിക്കുന്ന ശാസ്താംകോട്ട മജിസ്ട്രേട്ട് കോടതിയിലാണ് അഭിഭാഷകനെ മാറ്റാൻ അനുവാദം തേടി അപേക്ഷിച്ചത്. അഡ്വ. സി. പ്രതാപചന്ദ്രൻ പിള്ള, അഡ്വ. ഷൈൻ എസ് പട്ടംതുരുത്ത് എന്നിവരെ പകരം നിയോഗിക്കാനും കോടതി അനുവദിച്ചു. ഇതനുസരിച്ചു മജിസ്ട്രേട്ട് കോടതിയിലേക്കും കിരൺകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജില്ലാ സെഷൻസ് കോടതിയിലേക്കുമുള്ള വക്കാലത്ത് കിരൺകുമാറിൽ നിന്ന് ഒപ്പിട്ടു സമർപ്പിക്കുകയും ചെയ്തു. 

ഇന്നലെ സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ അഡ്വ. സി. പ്രതാപചന്ദ്രൻപിള്ള ഹാജരായി കേസ് പഠിക്കാൻ ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് എതിർത്തതുമില്ല. 

ഇതേസമയം അഡ്വ. ആളൂരിന്റെ ജൂനിയറും ഓൺലൈൻ ആയി നടന്ന കോടതി നടപടികളിൽ പങ്കെടുത്തു. ലഭ്യമായ രേഖകൾ പ്രകാരം അഭിഭാഷകനെ മാറ്റിയതായി ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കുകയും ചെയ്തതോടെയാണ് ആശയക്കുഴപ്പം നീങ്ങിയത്. അഡ്വ. ആളൂരിന്റെ ജൂനിയർ പിന്നീട് ഇടപെട്ടതുമില്ല. കേസ് ഇനി 31നു പരിഗണിക്കും.

കേസിൽ സെപ്റ്റംബർ 10 ന് മുമ്പ് കുറ്റപത്രം സമർപ്പിക്കും. കേസിെൻറ അേന്വഷണവും കുറ്റപത്രം തയാറാക്കലും ഏകദേശം പൂർത്തിയായി. ചില ശാസ്ത്രീയ പരിശോധന ഫലങ്ങളും സാഹചര്യങ്ങളും തമ്മിലുള്ള താരതമ്യപ്പെടുത്തൽ മാത്രമാണ് ശേഷിക്കുന്നത്. അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് അേന്വഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്കുമാർ പറഞ്ഞു.

കഴിഞ്ഞ ജൂൺ 21നാണ് നിലമേല്‍ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകളും പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ മോട്ടോർ വാഹനവകുപ്പ് എ.എം.വി.ഐ.എസ് കിരണിെൻറ ഭാര്യയുമായ വിസ്മയ (24) അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്.

വീടിെൻറ മുകളിലത്തെ നിലയിലെ ശുചിമുറിയില്‍ തൂങ്ങിനിന്ന വിസ്മയയെ ഭർതൃവീട്ടുകാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുെന്നങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ദുരൂഹത ഉയരുകയും തൊട്ടുപിറകെ പീഡനത്തിെൻറ നിരവധി തെളിവുകൾ പുറത്തുവരികയും ചെയ്തു. ഇതോടെ ഭർത്താവ് കിരൺ ഒളിവിൽ പോെയങ്കിലും രാത്രിയോടെ പൊലീസിൽ കീഴടങ്ങി.

തുടർന്ന് നടത്തിയ അേന്വഷണത്തിൽ സ്ത്രീധനത്തിെൻറ പേരിൽ കിരൺ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞു. സംഭവദിവസവും ഇത് ആവർത്തിച്ചിരുന്നു. ഇതാണ് വിസ്മയയുടെ മരണത്തിന് ഇടയാക്കിയത്. എന്നാൽ, ബന്ധുക്കൾ ആരോപിച്ചതുപോലെ കൊലപാതകമാെണന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. നിലവിൽ ഗാർഹിക – സ്ത്രീധന പീഡന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട കിരൺ ഇപ്പോഴും ജയിലിലാണ്.

സംഭവത്തെതുടർന്ന് ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്ത കിരണിനെ പിന്നീട് സർവിസിൽനിന്ന് പിരിച്ചുവിട്ടു. ഡി.ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ പ്രത്യേക അേന്വഷണസംഘം രൂപവത്കരിച്ചാണ് കേസിെൻറ അന്വേഷണം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button