കണ്ണൂർ:നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുതുടങ്ങാൻ ഇനി മിനുട്ടുകൾ മാത്രമാണ് ബാക്കി. ബാലറ്റ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നയിടങ്ങൾ തുറന്ന് ഉദ്യോഗസ്ഥർ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയായി.ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട്.
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നത്. പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തുന്നത്. പിണറായി വിജയൻ, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട് ചീട്ട്. 250 രൂപയാണ് വഴിപാട് തുക. ഞായറാഴ്ച വഴിപാട് ചീട്ടാക്കിയെങ്കിലും വോട്ടെണ്ണൽ ദിവസമായ തിങ്കളാഴ്ചയാണ് പൂജ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


