Entertainment

‘വൈറസ്’ റിലീസ് മാറ്റിയോ ,അണിയറക്കാരുടെ പ്രതികരണം ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിയ്ക്കുമ്പോള്‍ നാളെ പുറത്തിറങ്ങാനൊരുങ്ങുന്ന വൈറസ് സിനിമയുടെ റിലീസ് മാറ്റിവെയ്ക്കുമോയെന്ന ചോദ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്നുണ്ട്.ഇവയ്ക്ക് മരുപടി നല്‍കിയിരിയ്ക്കുകയാണ് വൈറസ് ടീം. സിനിമയുടെ പ്രൊമോഷനുവേണ്ടിയാണ് നിപ വാര്‍ത്തകള്‍ വന്നതെന്നു പോലും നുണ പ്രചാരണം ഉയര്‍ന്നിരുന്നു.

‘വൈറസ്’ ടീമിന്റെ ഫേസ്ബുക്ക് കുറിപ്പ്

കേരളത്തില്‍ നിപ്പ വൈറസ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും നമുക്കെല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന വിധം വിദഗ്ദവും ശാസ്ത്രീയവുമായ നടപടികള്‍ ആണ് അധികാര കേന്ദ്രങ്ങള്‍ കൈ കൊള്ളുന്നത് എന്നത് ഏറെ ആശ്വാസകരമാണ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ നിര്‍ഭയരായി മനസ്സാന്നിധ്യത്തോടെ ഈ സാഹചര്യത്തോട് പ്രതികരിക്കാന്‍ നമ്മള്‍ പൊതുജനത്തിന് സാധിക്കുന്നത് പരിചയസമ്പത്തുള്ള, കഴിവുറ്റ ഒരു ആരോഗ്യ വകുപ്പും വൈദ്യശാസ്ത്ര വിദഗ്ദരും നമുക്ക് ഉണ്ട് എന്ന ഉറപ്പിനാല്‍ തന്നെയാണ്. ഈ അവസരത്തില്‍ അവരോടുള്ള നന്ദിയും ആദരവും അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം നിപ്പ ഭീതി വിതിച്ചപ്പോള്‍ നമ്മള്‍ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മള്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതല്‍ അറിഞ്ഞു, കൂടുതല്‍ സന്നാഹങ്ങള്‍ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോള്‍ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തില്‍ ഒരു അധ്യായമാണ് ആ പോരാട്ടം. വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്റെ ചലചിത്രാവിഷ്‌കാരമാണ്. വൈറസ് ഒരു സര്‍വൈവല്‍ ത്രില്ലറാണ്. ഒരിക്കല്‍ നമ്മള്‍ അതിജീവിച്ചു. ഇനിയും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. ജൂണ്‍ ഏഴ് മുതല്‍ തീയേറ്ററുകളില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker