CricketNewsSports

ഐ.സി.സി. ടെസ്റ്റ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട് വിരാട് കോഹ്‌ലി

ചെന്നൈ : ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍കോഹ്‌ലിയ്ക്ക് ഐ.സി.സി. ടെസ്റ്റ് റാങ്കിംഗിലും തളർച്ച. പുതിയ പട്ടികയില്‍ വിരാട് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. എന്നാൽ ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി സ്വന്തമാക്കിയ ഇംഗ്ളണ്ട് നായകന്‍ ജോ റൂട്ട് മൂന്നാം സ്ഥാനത്തേയ്ക്ക് മുന്നേറി.

കേന്‍ വില്യംസണാണ് ഒന്നാം സ്ഥാനക്കാരൻ. സ്റ്റീവ് സ്മിത്ത് രണ്ടാമതുണ്ട്. ആസ്ട്രേലിയന്‍ യുവതാരം മാര്‍നസ് ലബുഷാനെയാണ് കോഹ്‌ലിയെ മറികടന്ന് നാലാമതെത്തിയത്. ചേതേശ്വര്‍ പുജാര ആറാം സ്ഥാനത്തു നിന്ന് ഏഴാമതായി.

ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങളായ രവിചന്ദ്രന്‍ അശ്വിനും ജസ്പ്രീത് ബുംറയും ഏഴും എട്ടും സ്ഥാനങ്ങളിലെത്തി മുന്നേറി. ആസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാം റാങ്കില്‍. ഇംഗ്ളീഷ് പേസര്‍മാരായ സ്റ്റുവര്‍ട്ട് ബ്രോഡ്,ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button