29.7 C
Kottayam
Saturday, June 13, 2026

മൂന്ന് ക്യാച്ച് മിസ്; ഒരു റണ്ണിന് ഔട്ട്, കട്ടക്കലിപ്പ്, ബംഗ്ലാ താരത്തോട് കൊമ്പുകോർത്ത് കോഹ്ലി

Must read

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം സ്റ്റാർ ബാറ്റർ വിരാട് കോലിക്ക് കഷ്ടകാലം. ഫീൽഡിൽ അമ്പേ പരാജയമായ വിരാട്, ബാറ്റിങ്ങിൽ പുറത്തായ ശേഷം തിരികെ മടങ്ങുമ്പോൾ എതിർ താരത്തോട് പൊട്ടിത്തെറിച്ചു. പുറത്തായതിന് ശേഷം തന്നെ കളിയാക്കിയെന്നാരോപിച്ചാണ് കോലി ബം​ഗ്ലാ താരമായ തൈജുൽ ഇസ്ലാമുമായി കൊമ്പുകോർത്തത്. 

രണ്ടാം ഇന്നിംഗ്‌സില്‍ കോലി വെറും ഒരു റണ്ണില്‍ പുറത്തായതിന് പിന്നാലെയായിരുന്നു സംഭവം. മൊമിനുൽ ഹഖ് പിടിച്ചാണ് കോലി പുറത്തായത്. മെഹിദി ഹസന്‍ മിര്‍സയ്‌ക്കായിരുന്നു വിക്കറ്റ്. കോലിയുടെ വിക്കറ്റ് വീണതിൽ ബം​ഗ്ലാ താരങ്ങൾ വലിയ രീതിയിൽ ആഘോഷിക്കുകയും ചെയ്തു.  പുറത്തായതിന്‍റെ ദേഷ്യത്തില്‍ കോലി നില്‍ക്കുമ്പോള്‍ തൈജുല്‍ എന്തോ പറ‌ഞ്ഞതാണ് കോലിയെ പ്രകോപിപ്പിച്ചത്. തൈജുൽ തന്നെ പരിഹസിച്ചെന്നാണ് കോലിക്ക് തോന്നിയത്. തുടർന്ന് കോലി തൈജുലുമായി ഉടക്കി. ഉടന്‍ തന്നെ ബംഗ്ലാ നായകന്‍ ഷാക്കിബ് അല്‍ ഹസനും അംപയറും ഇടപെട്ടെങ്കിലും തൈജുലുമായി ഏറെ ചൂടായാണ് കോലി മടങ്ങിയത്.  

ഫീൽഡിലും കോലി പരാജമായിരുന്നു. അക്സർ പട്ടേലായി എറിഞ്ഞ 44ാം ഓവറിൽ ബം​ഗ്ലാ ബാറ്റർ ലിറ്റൺ ദാസിന്റെ രണ്ട് ക്യാച്ചുകളാണ് കോലി വിട്ടുകളഞ്ഞത്. ഈസി ക്യാച്ചായിരുന്നില്ലെങ്കിലും കോലിയുടെ റേഞ്ചിൽ പിടിക്കാവുന്ന ക്യാച്ചുകളാണ് താരം വിട്ടുകളഞ്ഞത്. അശ്വിന്റെ ഓവറിലും ലിറ്റൺ ദാസിനെ കോലി വിട്ടുകളഞ്ഞു. ക്യാച്ചുകൾ തുടരെത്തുടരെ കൈവിട്ടതിൽ താരം അസ്വസ്ഥനായിരുന്നു. 

ബംഗ്ലാദേശിനെതിരെ ധാക്ക ടെസ്റ്റില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. നിലവില്‍ ഏഴ്വിക്കറ്റ് നഷ്ടത്തില്‍  74 എന്ന നിലയിലാണ്. വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് 70 റണ്‍സ് കൂടി വേണം. രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 231ന് എല്ലാവരും പുറത്തായിരുന്നു. 73 റണ്‍സ് നേടിയ ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍. സാകിര്‍ ഹസന്‍ 51 റണ്‍സെടുത്ത് പുറത്തായി. അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 227നെതിരെ ഇന്ത്യ 314ന് പുറത്തായിരുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

Popular this week