ഭക്ഷണം എവിടെ നിന്ന് വരുന്നു? ഒന്നാം ക്ലാസുകാരന്റെ ഉത്തരം വൈറലാകുന്നു
മുംബൈ: ഭക്ഷണം എവിടെ നിന്നുവരുന്നുവെന്ന പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഒന്നാം ക്ലാസുകാരന്‍ നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സിലബസില്‍ നിന്നല്ലാതെ കുട്ടി തന്റെ ചുറ്റുപാടില്‍ നിന്നും കണ്ട കാര്യങ്ങള്‍ വെച്ച് എഴുതിയ ഉത്തരം കണ്ട അധ്യാപകരും ആദ്യം ഞെട്ടി. ഭക്ഷണം വരുന്നത് സ്വിഗ്ഗി, സൊമാറ്റോ, ഫുഡ്പാന്‍ഡ ഇവയില്‍ നിന്നുമാണ് എന്നായിരുന്നു കുട്ടിയുടെ ഉത്തരം. കുട്ടിയെ കുറ്റം പറയാന്‍ പറ്റില്ല എന്നാണ് എല്ലാവരും പ്രതികരിച്ചിരിക്കുന്നത്.
ഇന്ന് എവിടെ നോക്കിയാലും ഇത്തരം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറികളാണ്. അപ്പോള്‍ കുട്ടിയുടെ മറുപടി ഏറെ പ്രശസ്തമാണ്. ഭക്ഷണം വരുന്ന ഉറവിടം ഇവരില്‍ നിന്നാണെന്ന് കുട്ടി കരുതിയതില്‍ തെറ്റില്ല. ഒന്നാംക്ലാസ്സുകാന്‍ നല്‍കിയ മറുപടിയെന്ന നിലയില്‍ ട്വിറ്ററില്‍ ഇട്ട ചിത്രമാണ് കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായത്. വിദ്യാര്‍ത്ഥിയുടെ മറുപടി സൊമാറ്റോയും സ്വിഗ്ഗിയും പങ്കുവക്കുകയും ചെയ്തതോടെ വിദ്യാര്‍ത്ഥിയെ കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ് സമൂഹമാധ്യമങ്ങള്‍.