24.4 C
Kottayam
Sunday, June 14, 2026

ഭക്ഷണം തരാതെ മുറിയില്‍ പൂട്ടിയിട്ടു; പുറത്തുകടക്കാതിരിക്കാന്‍ വസ്ത്രങ്ങള്‍ ഒളിപ്പിച്ചുവച്ചു; കയ്യും കാലും പൂട്ടിയിട്ടു; ആവശ്യം വരുമ്പാള്‍ മാത്രം കാറില്‍ കയറ്റി കൊണ്ടുപോകും; മയക്കുമരുന്ന് സംഘത്തിന് ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ വെളിപ്പെടുത്തൽ

Must read

കോഴിക്കോട്: സ്ത്രീകള്‍ കാറിലുണ്ടെങ്കില്‍ മയക്കുമരുന്ന് പരിശോധന ഉണ്ടാവില്ലെന്നാണ് മിക്ക ലഹരി കടത്തുകാരുടെയും ധാരണ. താമരശേരിയില്‍ ലഹരിക്കേസ് പ്രതി ഷിജാസ് പിടിയിലായതിന് പിന്നാലെയാണ് സ്ത്രീകളെ മറയാക്കി ലഹരി വില്‍പ്പന നടക്കുന്നുവെന്ന വിവരം അടിവാരത്തെ 32 കാരി വെളിപ്പെടുത്തിയത്. ജീവന് വരെ ഭീഷണിയുണ്ടായിട്ടും സധൈര്യം മുന്നോട്ടുവന്നിരിക്കുകയാണ് ഷിജാസ് കെണിയിലാക്കി തടവില്‍ പാര്‍പ്പിച്ച് ലഹരി കടത്തിന് ദുരുപയോഗിച്ച യുവതി.

തന്നെ മറയാക്കി ഷിജാസ് ലഹരി വില്‍പന നടത്തിയെന്നും യുവതി ആരോപിച്ചു. ജയിലിലുളള ഷിജാസ് പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നാണ് ഭീഷണിയെന്ന് യുവതിയും അമ്മയും പറഞ്ഞു. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള ലഹരി കടത്തിന്റെ ഇടത്താവളമായി മാറിയിരിക്കുകയാണ് താമരശേരി. ജീവന് തന്നെ ഭീഷണിയായതോടെ, ലഹരി സംഘങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ പലരും തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞു തുടങ്ങി.

- Advertisement -

യുവതിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്നു ഇപ്പോള്‍ എംഡിഎംഎ കേസില്‍ ജയിലില്‍ കഴിയുന്ന ഷിജാസ്. ഇയാള്‍ യുവതിയോട് കാട്ടിയ ക്രൂരതകള്‍ക്ക് കണക്കില്ല. പൊലീസ് പിടിക്കാതിരിക്കാന്‍, തന്നെയും കൂട്ടിയാണ് ഷിജാസ് ലഹരി വില്‍പ്പനയ്ക്ക് പോയിരുന്നത്. ‘എന്നെ തടവില്‍ വെച്ചു. പുറത്തേക്ക് പോവുമ്പോള്‍ എന്നേയും ഒപ്പം കൂട്ടുമായിരുന്നു.

- Advertisement -

രക്ഷപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും എനിക്ക് ഒരു മാര്‍ഗവുമുണ്ടായിരുന്നില്ല. ഉമ്മ പോലീസില്‍ പരാതിപ്പെട്ടിരുന്നു. നാലഞ്ചുതവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ല. രണ്ടരവര്‍ഷത്തോളം ഞാന്‍ ആ കെണിയിലായിരുന്നു’, യുവതി പറഞ്ഞു.

- Advertisement -

താമരശ്ശേരി അമ്പായത്തോട്, ചുരം നാലാംവളവ് കേന്ദ്രീകരിച്ചായിരുന്നു ലഹരി കൈമാറ്റം. തന്നെ മുറിയില്‍ പൂട്ടിയിട്ടാണ് അവര്‍ ചെയ്തിരുന്നത്. ആവശ്യം വരുമ്പോള്‍ കാറില്‍ കൊണ്ടുപോയിരുന്നത് ലഹരി കടത്തിനാണെന്ന് അപ്പോള്‍ അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞു. ഭക്ഷണം തരാതെയാണ് മുറിയില്‍ പൂട്ടിയിട്ടത്. പുറത്തുപോകാതിരിക്കാന്‍ വസ്ത്രങ്ങള്‍ വരെ അവര്‍ മാറ്റിയിട്ടിരുന്നു. കയ്യും കാലും കെട്ടിയിട്ടു.

അവര്‍ പുറത്ത് പോകുമ്പോള്‍ എന്നെയും വാഹനത്തില്‍ നിര്‍ബന്ധിച്ച് കൊണ്ടുപോവുമായിരുന്നു. വാഹനത്തില്‍ സ്ത്രീയുണ്ടെങ്കില്‍ പിടിയിലാകില്ലെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്ന് പിന്നീടാണ് അറിഞ്ഞതെന്നും യുവതി വെളിപ്പെടുത്തി.

വാര്‍ത്ത പുറത്തുവന്ന ശേഷം ജയിലില്‍ നിന്ന് ഷിജാസ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. ഷിജാസും

ഈങ്ങാപ്പുഴയില്‍ അമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറുമെല്ലാം സുഹൃത്തുക്കളാണെന്ന് യുവതി പറഞ്ഞു. യാസിറിന് ലഹരി എത്തിച്ചുനല്‍കിയത് ഷിജാസ് ആയിരുന്നു. താമരശേരി ചുരത്തില്‍ അപകടത്തില്‍ പെട്ട ജീപ്പില്‍ നിന്ന് ലഹരി കണ്ടെത്തിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും യുവതി ആരോപിച്ചു. ഷിജാസിനെ ജനുവരി 25ന് 113 ഗ്രാം എംഡിഎംഎയുമായി താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

പോലീസ് സ്റ്റേഷനുള്ളിൽ മദ്യസൽക്കാരം; ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ, കമ്മീഷണറുടെ നിർദ്ദേശപ്രകാരം മിന്നൽ പരിശോധന

തൃശ്ശൂര്‍: പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് സ്റ്റേഷനുള്ളില്‍ നിയമം കാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം എസിപി നടത്തിയ വിശദമായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ...

Popular this week