സ്വത്ത് തർക്കം: കുക്കറിന്റെ അടപ്പുകൊണ്ട് അമ്മയെ മർദിച്ച് മകൻ; ഗുരുതര പരിക്ക്, സംഭവം കോഴിക്കോട്ട്

കോഴിക്കോട്: ബാലുശേരിയില്‍ മകന്റെ മര്‍ദനത്തില്‍ അമ്മയ്ക്ക് ഗുരുതര പരിക്ക്. കണ്ണാടിപ്പൊയില്‍ സ്വദേശിനി രതിക്കാണ് മര്‍ദനമേറ്റത്. രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ മകന്‍ രബിനെതിരേ ബാലുശേരി പോലീസ് കേസെടുത്തു.

സംഭവത്തിനു ശേഷം ആദ്യം ബാലുശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച രതിയെ അതിനു ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്വത്ത് തര്‍ക്കമാണ് മര്‍ദനത്തിനു പിന്നിലെന്ന് രതിയുടെ മകള്‍ പറഞ്ഞു.

ദുബായിലായിരുന്ന രബിന്‍ ലീവിന് നാട്ടിലെത്തിയ ദിവസം തന്നെയാണ് അമ്മയെ മര്‍ദിച്ചത്. സഹോദരന്‍ കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് അമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്ന് രതിയുടെ മകള്‍ പറഞ്ഞു. അമ്മയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തതായും അവർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News