EntertainmentKeralaNews

‘എന്നോട് തിരക്കാണെന്ന് പറഞ്ഞ പൃഥ്വി വാരിയംകുന്നന്‍ ഏറ്റു’; അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാന്‍ പറ്റില്ലായിരുന്നെന്ന് വിനയന്‍

കൊച്ചി:ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ചരിത്ര പുരുഷനെ മികച്ച രീതിയിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷക ശ്ര​ദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് സിജു വിൽസൺ. സൂപ്പർ സ്റ്റാർ‍ പരിവേഷങ്ങൾ ഒന്നുമില്ലാതെ അഭിനയ മികവ് കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ നടനായി മാറി. എന്നാൽ സിനിമയിലേക്ക് സിജു വിൽസണിനു മുമ്പ് ആദ്യം പൃഥ്വിരാജിന്റെയടുത്താണ് കഥ പറഞ്ഞതെന്നും എന്നാൽ പൃഥ്വി തന്റെ തിരക്ക് കൊണ്ട് പിന്മാറിയെന്നും വിനയൻ പറഞ്ഞു.

പൃഥ്വിരാജിനോട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ കഥ പറഞ്ഞപ്പോൾ തിരക്കാണെന്നു പറയുകയും എന്നാൽ അതേ സമയം തന്നെ വാരിയൻകുന്നൻ എന്ന സിനിമയുടെ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു എന്നും വിനയൻ വ്യക്തമാക്കി. സമയമില്ലാതെ ഒരാൾക്കു വേണ്ടി കാത്തിരിക്കാൻ തനിക്ക് പറ്റില്ലായിരുന്നു എന്നും അങ്ങനെ കാത്തിരുന്നാൽ തന്റെ ആവേശം തളർന്നു പോകുമെന്നും വിനയൻ പറ‌ഞ്ഞു.

വിനയന്റെ വാക്കുകൾ:

ഒരു സൂപ്പർ സ്റ്റാറായിരുന്നു നായകനെങ്കിൽ ഈ സിനിമയുടെ ബിസിനസ്സോ അല്ലെങ്കിൽ നമ്മുടെ നാട്ടിൽ ഫാൻസുകരുടെ ആഘോഷമോ ഉത്സവമോ ഉണ്ടായേനേ എന്നത് സത്യമാണ്. വേലായുധപ്പണിക്കരുടെ മുപ്പതുകളിലും നാപ്പതുകളിലുമാണ് കഥ നടക്കുന്നത്. അതുകൊണ്ട് തന്നെ മോഹൻലാലിനെയോ മമ്മൂട്ടിയേയോ വെച്ച് ഇത് ചെയ്താൽ ഏച്ചുകെട്ടിയത് പോലെ ഇരിക്കും എന്ന് എനിക്ക് തോന്നി. പിന്നുള്ളത് പൃഥ്വിരാജാണ്. പൃഥ്വിരാജിനോട് ഇക്കാര്യം ഞാൻ സംസാരിച്ചിരുന്നു. അന്ന് അയാൾ വളരെ തിരക്കിലായിരുന്നു.

തിരക്കാണെന്ന് പറഞ്ഞ അതേ സമയം തന്നെ എഫ് ബിയിൽ ആഷിഖ് അബു ഒരുക്കുന്ന ചരിത്ര പുരഷനായ വാരിയൻകുന്നന്റെ ചിത്രത്തിന്റെ പോസ്റ്റ് ഇട്ടത്. അപ്പോൾ ഞാൻ കരുതി, സമയമില്ലാതെ ഇദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാൻ എനിക്ക് പറ്റില്ല. എന്റെ സ്വഭാവം അതാണ്. എന്റെ മനസിൽ ഒരു ആവേശം നിലനിൽക്കുന്ന സമയത്ത് അത് തളർത്തിക്കൊണ്ട് ഒരു വർഷം കാത്തിരുന്നാൽ എന്റെ ആവേശം തളർന്നു പോകും. വാസന്തിയും ലക്ഷ്മിയും പോലൊരു പടമായിരിക്കും പിന്നീട് ഞാൻ ആലോചിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button