24.4 C
Kottayam
Thursday, November 7, 2024
test1
test1

എട്ട് പൊലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; വികാസ് ദുബെയ്ക്ക് പൊലീസില്‍ നിന്ന്‌ സഹായം ലഭിച്ചതായി മൊഴി

Must read

കാണ്‍പൂര്‍:ഉത്തർപ്രദേശിലെ കാൺപൂരിൽ ഡി.വൈ.എസ്.പിയടക്കം എട്ടു പൊലീസുകാരെ വെടിവച്ചു കൊന്ന സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയ്ക്ക് പൊലീസില്‍ നിന്ന് വിവരം ചോര്‍ത്തി നല്‍കിയതായി മൊഴി. ഇന്നലെ രാവിലെ പിടിയിലായ ദുബെയുടെ കൂട്ടാളികളില്‍ ഒരാളായ ദയാശങ്കര്‍ അഗ്നി ഹോത്രിയാണ് പൊലീസിന് ഇതു സംബന്ധിച്ച മൊഴി നല്‍കിയിരിക്കുന്നത്.

എന്‍കൗണ്ടര്‍ നടക്കുമ്ബോള്‍ താന്‍ മുറിയടച്ചിരിക്കുകയായിരുന്നെന്നും അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും ദയാശങ്കര്‍ പറയുന്നു. പൊലീസുകാര്‍ ചൗബേപൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമ്ബോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ദുബെയ്ക്ക് ഫോണ്‍ സന്ദേശം എത്തിയിരുന്നുവെന്നാണ് മൊഴി. തുടര്‍ന്ന് മുപ്പതോളം പേരെ ദുബെ വിളിച്ചതായും ദയാശങ്കറിന്റെ മൊഴിയിലുണ്ട്.

ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചൗബേപൂര്‍ സ്റ്റേഷനിലെ ഇന്‍ ചാര്‍ജായിരുന്ന രാഹുല്‍ തിവാരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇയാളാണ് ദുബെയ്ക്ക് വിവരം ചോര്‍ത്തി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ തയാറാക്കാന്‍ തിവാരി വിസമ്മതിച്ചതായും പൊലീസ് ഓപ്പറേഷന്‍ പ്ളാന്‍ ചെയ്തപ്പോള്‍ പങ്കെടുക്കാതെ മുങ്ങിയതായും ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

കാണ്‍പൂരിലെ സിവില്‍ സബ് സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ ഛത്രപാല്‍ സിംഗിന്റെ മൊഴിയും നിര്‍ണായകമാണ്. ജൂലായ് മൂന്നിന് ബിക്കാരു ഗ്രാമത്തില്‍ ലൈന്‍ കമ്ബി പൊട്ടി കിടക്കുന്നതിനാല്‍ പവര്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നിരുന്നുവെന്നാണ് ഛത്രപാല്‍ സിംഗ് മൊഴി നല്‍കിയിരിക്കുന്നത്. വികാസ് ദുബെയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കുള്ള പാരിതോഷിക തുക വര്‍ദ്ധിപ്പിച്ച്‌ കാണ്‍പൂര്‍ പൊലീസ്. 50000ല്‍ നിന്ന് ഒരു ലക്ഷം രൂപയായാണ് തുക ഉയര്‍ത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകള്‍ അവസാനിക്കില്ല’ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകള്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസ് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. കേസുമായി...

ഇരട്ടകളുമായി യുവതിയ്ക്ക് പ്രണയം; ഇരുവരും ചേര്‍ന്ന് വീഡിയോ കോള്‍ വഴി നഗ്ന ചിത്രം പകര്‍ത്തിയ ശേഷം പ്രചരിപ്പിച്ചു: രണ്ടു പേരും അറസ്റ്റില്‍

എടക്കര: പ്രണയം നടിച്ച് വീഡിയോ കോള്‍ വഴി യുവതിയുടെ നഗ്നചിത്രം പകര്‍ത്തുകയും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ഇരട്ടസഹോദരങ്ങളെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാര്‍ (21), ഹുസൈന്‍ (21)...

ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തണം; ഭക്ഷ്യക്കിറ്റിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ നടപടി; അന്വേഷണത്തിന് ഉത്തരവിട്ട് കളക്‌ടർ

കൽപറ്റ: മേപ്പാടിയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പഴകിയ ഭക്ഷ്യവസ്തുക്കള്‍ നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് നടപടി. അന്വേഷണത്തിന് ഉത്തരവിട്ട് വയനാട് ജില്ലാ കളക്‌ടർ. പഴകിയ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്‌തോ എന്ന് പരിശോധിക്കാൻ കലക്ടർ മേഘശ്രീ ഭക്ഷ്യസുരക്ഷാ...

മിന്നൽ റെയ്ഡ്: മിസോറാം അതിർത്തിയിൽ നിന്നും വൻതോതിൽ സ്‌ഫോടക ശേഖരം കണ്ടെത്തി; രണ്ടുപേർ അറസ്റ്റിൽ

മിസോറം: മിസോറാമിലെ പോലീസുമായി സഹകരിച്ച് അസം റൈഫിൾസ് നടത്തിയ റെയ്ഡിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. സെർചിപ്പ്-തെൻസോൾ റോഡിൽ സംയുക്ത സേന ബുധനാഴ്ച നടത്തിയ റെയ്ഡ‍ിലാണ് വൻതോതിൽ അനധികൃത സ്ഫോടക വസ്തുക്കൾ...

‘വെറും പത്തുവയസുകാരനിൽ നിന്നും മോശം അനുഭവം ഉണ്ടായി’ ദുരനുഭവം തുറന്നുപറഞ്ഞ് ഇൻഫ്ളുവൻസർ

ബെം​ഗളൂരു: വെറും പത്തുവയസുള്ള പയ്യൻ മോശമായ രീതിയിൽ സ്പർശിച്ചെന്ന പരാതിയുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ യുവതി രംഗത്ത്. രാത്രി പത്തുമണിക്കാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞുവരുമ്പോഴായിരുന്നു പത്തുവയസുകാരനിൽനിന്ന് മോശം അനുഭവം ഉണ്ടായതെന്ന് അവർ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.