FeaturedHome-bannerKeralaNews

ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി സ്വദേശി വിജയൻ അന്തരിച്ചു

കൊച്ചി:ചായക്കടയിലെ വരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തി ശ്രദ്ധേയനായ കൊച്ചിയിലെ ബാലാജി ഹോട്ടലുടമ കെ ആർ വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഭാര്യയ്ക്കൊപ്പം മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2007ല്‍ ഈജിപ്തിലേക്കായിരുന്നു കൊച്ചുപറമ്പില്‍ കെ ആര്‍ വിജയന്‍ എന്ന ബാലാജിയുടെ ആദ്യ വിദേശ യാത്ര. എറണാകുളം ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിലാിരുന്നു കട ന‌ടത്തിയിരുന്നത്.

ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഭാര്യ മോ​ഹനയ്ക്കൊപ്പം നടത്തിയ ലോക യാത്രകളാണ് വിജയനെ മലയാളികൾക്ക് സുപരിചിതനാക്കിയത്. ചായ കടയിലെ സമ്പാദ്യവും ചിട്ടി പിടിച്ചു കിട്ടിയ പണവും ചിലപ്പോൾ കെഎസ്എഫ്ഇയിൽ നിന്നെടുത്ത വായ്പകളുമായി അവർ ലോക സഞ്ചാരത്തിനായി ഇറങ്ങുമായിരുന്നു. തിരികെ വന്നു ആ കടം വീട്ടാനായി അധ്വാനിക്കും. ആ ആ കടം വീടി കഴിഞ്ഞാൽ പിന്നെ അടുത്ത യാത്രക്കുള്ള തയാറെടുപ്പുകളായിരിക്കും.

കോഫി ഷോപ്പില്‍ മറ്റു ജോലിക്കാരെ ആരെയും നിര്‍ത്താതെ എല്ലാ ജോലികളും ഈ ദമ്പതികള്‍ തനിച്ചു തന്നെയാണ് ചെയ്തിരുന്നത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര വിജയന്‍-മോഹന ദമ്പതികളുടെ കഥ ഈ വര്‍ഷം ആദ്യം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ട്രാവല്‍ ബ്ലോഗറായ ഡ്ര്യൂ ബ്ലിന്‍സ്‌കി തയ്യാറാക്കിയ വീഡിയോ ആനന്ദ് റീട്വീറ്റ് ചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഈ വീഡിയോ പിന്നാലെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു

എറണാകുളം കടവന്ത്രയിലെ ചായക്കടയിൽ നിന്നും മിച്ചം പിടിച്ചു കിട്ടുന്ന വരുമാനത്തിൽ നിന്നുമായിരുന്നു സഞ്ചാരിദമ്പതിമാരുടെ ലോകയാത്ര.അടുത്തിടെ റഷ്യൻ സന്ദർശനം കഴിഞ്ഞ് ദമ്പതികൾ മടങ്ങിയെത്തിയിരുന്നു.
2007 ലായിരുന്നു ആദ്യ വിദേശയാത്ര.ഫറവോകളുടെ നാടായ ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദർശനം. എന്തുകൊണ്ട് റഷ്യയെന്ന് ചോദിച്ചാൽ വിജയേട്ടൻ പറയും ‘സോവിയറ്റ് നാട് വായിച്ചപ്പോൾ മൊട്ടിട്ട് മോഹം….’. പക്ഷേ സോവിയറ്റ് നാടിന്റെ കഥകളറിയാൻ നാട്ടുകാർക്ക് സ്വൽപ്പം കാത്തിരിക്കേണ്ടി വരും. ഒരാഴ്ച കടയ്ക്ക് അവധി പ്രഖ്യാപിച്ചായിരുന്നു യാത്ര.ചെറുപ്പത്തിൽ വിജയന്റെ സ്വപ്ന നഗരമെന്നത് എറണാകുളമായിരുന്നു. സ്വപ്നനഗരിയിൽ നിന്ന് തന്നെ ജീവിത സഖിയെയും സ്വന്തമാകാൻ സാധിച്ചത് തികച്ചും യാദ്യശ്ചികം.

വിജയേട്ടന്റെ യാത്രകൾക്ക് അദ്ദേഹത്തിന്റെ ചെറുപ്പത്തോളം പ്രായമുണ്ട്. കുട്ടിക്കാലത്ത് അച്ഛന്റെ ഒപ്പം നടത്തിയ യാത്രകൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പലപ്പോഴും വ്യക്തമാക്കിയിരുന്നു. പഴനി, കന്യാകുമാരി, ശബരിമല, മദ്രാസ് അങ്ങനെ പോകുന്നു ലിസ്റ്റ്. ആലപ്പുഴ ചിറപ്പ് ഉള്ള സമയത്ത് ചേർത്തലയിൽ നിന്നും അച്ഛൻ രംഗനാഥ പ്രഭു സൈക്കിളിൽ കൊണ്ടുപോകുമായിരുന്നു.ഇന്നത്തെ 21 കിലോമീറ്റർ ദൂരം വരുമിത്. ഇതായിരുന്നു ജീവിതത്തിലെ ആദ്യ ദീർഘയാത്ര

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button