ഗായകനും ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസിന്റെ സുപ്രധാന വെളിപ്പെടുത്തലില്‍ ഞെട്ടി ആരാധകര്‍. അര്‍ഹിക്കുന്ന വില കിട്ടാത്തതിനാല്‍ മലയാള സിനിമയില്‍ ഇനി പാടില്ല എന്നാണ് വിജയ് പറയുന്നത്. അവഗണന മടുത്തതുകൊണ്ടാണ് ഇപ്പോള്‍ ഈ തീരുമാനം എടുക്കുന്നതിനും താരം വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
പിതാവ് യേശുദാസും സംഗീത ലോകത്ത് ഒരുപാട് ദുരനുഭവങ്ങള്‍ നേരിട്ടുള്ള വ്യക്തിയാണ്. തനിക്കും അതുപോലെ അവഗണനകള്‍ ലഭിക്കുന്നുണ്ടെന്നും പിന്നണിഗാന രംഗത്തെത്തിയിട്ട് 20 വര്‍ഷം തികയുകയാണ് എന്നും വിജയ് പറയുന്നു. ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനത്തിലൂടെ താരത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
മൂന്നു സംസ്ഥാന അവാര്‍ഡുകള്‍ ആണ് വിജയ് യേശുദാസ് നേടിയിട്ടുള്ളത്. മലയാളത്തിലെ മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസിന് മിക്കതും ലഭിച്ചവ. ധനുഷ് നായകനായ മാരിയില്‍ താരം വില്ലന്‍ വേഷത്തിലെത്തിയും ശ്രദ്ധ നേടിയിരുന്നു. വിജയുടെ ഈ സുപ്രധാന വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ആരാധകര്‍ ഇപ്പോള്‍.