ലഹരിക്കെതിരെ തമിഴ്‌നാട്ടിൽ ‘വിജയ് സ്റ്റൈൽ’ പോരാട്ടം;സംസ്ഥാനത്തെമ്പാടും രഹസ്യ ഇഫോമര്‍മാര്‍; സ്കൂളുകൾക്കും സ്റ്റേഷനുകൾക്കും സമീപം കർശന പരിശോധന, 14 നിർദ്ദേശങ്ങളുമായി എക്സൈസ്

ക്ലാസിക് നോച്ച് ലാപ്പലും മാറ്റ് ഫിനിഷുള്ള സ്യൂട്ടും'; കറുപ്പ് വേദിയിലും ക്യാമറയിലും കൂടുതൽ അട്രാക്റ്റീവ്; സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ്‌ ധരിച്ച സ്യൂട്ട് കൈകൊണ്ട് തയ്‌ച്ചെടുത്തത്; വസ്ത്രത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ലഹരിമരുന്ന് ഉപയോഗവും വിപണനവും പൂർണ്ണമായി തടയുക എന്ന ലക്ഷ്യത്തോടെ നിർണ്ണായക നീക്കങ്ങളുമായി മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ. (TVK) സർക്കാർ മുന്നോട്ട്. ഇതിന്റെ ആദ്യ പടിയായി സംസ്ഥാനത്തെ സ്‌കൂളുകൾ, കോളേജുകൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ, പ്രധാന ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ പരിസരങ്ങളിൽ സ്ഥിരമായി കർശന പരിശോധന നടത്താൻ എക്സൈസ് വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന എക്സൈസ് കമ്മീഷണർ ഇത് സംബന്ധിച്ച് അടിയന്തര ഉത്തരവിറക്കി കഴിഞ്ഞു. യുവതലമുറയെ ലഹരിയുടെ കെണിയിൽ നിന്നും രക്ഷിക്കുക എന്നതാണ് പുതിയ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.

പ്രാദേശിക തലത്തിൽ ലഹരിവിൽപ്പന പൂർണ്ണമായി തടയാനും കുറ്റവാളികളെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ശക്തമായ രഹസ്യവിവര ശൃംഖല (ഇന്റലിജൻസ് സിസ്റ്റം) രൂപീകരിക്കാൻ വിജയ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി ഓരോ പ്രദേശത്തും വിശ്വസ്തരായ ആളുകളെ കണ്ടെത്തി രഹസ്യ വിവരദാതാക്കളായി (ഇൻഫോർമേഴ്‌സ്) നിയമിക്കും. ഇവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസ് പ്രത്യേക വിംഗുകൾ അടിയന്തര നടപടികൾ സ്വീകരിക്കും. ലഹരിമരുന്ന് കടത്ത്, വ്യാജമദ്യ നിർമ്മാണം, വിൽപന എന്നിവ നടക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങൾ മുൻകൂട്ടി കണ്ടെത്തി അവിടെ സ്ഥിരമായി അപ്രതീക്ഷിത റെയ്‌ഡുകൾ നടത്തണമെന്നതടക്കം 14 കണിശമായ നിർദ്ദേശങ്ങളാണ് എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുള്ളത്.

തമിഴ്‌നാട്ടിലെ യുവാക്കൾക്കിടയിൽ ലഹരിമരുന്നിന്റെ സ്വാധീനം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് കടക്കാൻ ഭരണകൂടം തീരുമാനിച്ചത്. അന്തർസംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കാനും സ്കൂൾ പരിസരങ്ങളിലെ പെട്ടിക്കടകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിരന്തര നിരീക്ഷണം ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. നിയമലംഘകർക്കെതിരെ ഗുണ്ടാ ആക്ട് ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് പോലീസിനും എക്സൈസിനും നൽകിയിരിക്കുന്ന കർശന നിർദ്ദേശം. അധികാരമേറ്റയുടൻ തന്നെ ജനക്ഷേമകരവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ഇത്തരം കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന വിജയ് സർക്കാരിന്റെ നടപടിയെ തമിഴ് മക്കൾ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്യുന്നത്.

The TVK government in Tamil Nadu, led by Chief Minister Vijay, has launched an aggressive anti-narcotics drive across the state. Under the CM’s direct instructions, the State Excise Commissioner has issued a 14-point guidelines ordering permanent inspection units near schools, colleges, hostels, bus stands, and railway stations. To curb drug trafficking and illicit liquor sales, Vijay has also directed officials to set up a localized secret informant network to identify criminals swiftly.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News