27.6 C
Kottayam
Sunday, June 7, 2026

എല്ലാ മനുഷ്യർക്കും ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ഭൂമി, മനുഷ്യനെ അടിച്ചമർത്തുന്നവർക്കെതിരെ നമ്മൾ പ്രതികരിക്കണം” ആഞ്ഞടിച്ച് വിജയ് സേതുപതി

Must read

മധുരെ: ചെന്നൈയില്‍ പത്ത് തല എന്ന സിനിമ കാണാന്‍ എത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ തീയറ്ററില്‍ കയറാന്‍ സമ്മതിക്കാത്ത നടപടിക്കെതിരെ നടന്‍ വിജയ് സേതുപതി രംഗത്ത്. ടിക്കറ്റ് എടുത്തിട്ടും ചെന്നൈയിലെ രോഹിണി തീയറ്ററിലാണ് ആദിവാസി കുടുംബത്തിനെ തീയറ്ററില്‍ കയറ്റാതിരുന്നത്. ഇത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തെ അപലപിച്ചാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എത്തിയത്. 

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ രാഷ്ട്രീയ ജീവിതം സംബന്ധിച്ച് മധുരെയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി. തുടര്‍ന്ന് രോഹിണി തീയറ്റരില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതികരിച്ച വിജയ് സേതുപതി. “ഇത്തരത്തിലുള്ള വിവേചനം ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാ മനുഷ്യർക്കും ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്. മറ്റൊരു മനുഷ്യനെ അടിച്ചമർത്തുന്നവർക്കെതിരെ നമ്മൾ പ്രതികരിക്കണം” വിജയ് സേതുപതി പറഞ്ഞു.

അതേ സമയം സ്റ്റാലിന്‍റെ എഴുപതാം ജന്മദിനത്തില്‍ ആരംഭിച്ച ഫോട്ടോ പ്രദര്‍ശനം കണ്ട ശേഷം അതിനെക്കുറിച്ചും വിജയ് സേതുപതി പ്രതികരിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മക്കള്‍ രാഷ്ട്രീയത്തിലൂടെയാണ് മുഖ്യമന്ത്രിയായത് എന്നാണ് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത് എന്നാല്‍ ഈ ഫോട്ടോ പ്രദര്‍ശനം ആ തെറ്റിദ്ധാരണ മാറ്റുമെന്ന് വിജയ് സേതുപതി പറഞ്ഞു.

പ്രധാന താരങ്ങളുടെ ചിത്രങ്ങള്‍ ആഘോഷപൂര്‍വ്വം റിലീസ് ചെയ്യുന്നതില്‍ പ്രശസ്തമാണ് ചെന്നൈയിലെ രോഹിണി തീയറ്റര്‍. മാർച്ച് 30-ന് റിലീസായ ചിമ്പു നായകനായ പാത്ത് തലയുടെ അതിരാവിലെ ഷോയ്ക്കാണ് നരികുറവ വിഭാഗത്തില്‍ പെടുന്ന ഒരു ആദിവാസി കുടുംബം എത്തിയത്. ഇവരുടെ കൈയ്യില്‍ ടിക്കറ്റ് ഉണ്ടായിട്ടും തീയറ്റര്‍ ജോലിക്കാര്‍ അവരെ തീയറ്ററില്‍ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. എന്തുകൊണ്ടാണ് തങ്ങളെ വേദിയിലേക്ക് പ്രവേശിപ്പിക്കാത്തതെന്ന് തിയേറ്റർ ജീവനക്കാരനോട് ഇവര്‍ ചോദിക്കുന്ന വീഡിയോയും മറ്റും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

Popular this week