ഹൈദരാബാദ്: തെലുങ്കിലെ സൂപ്പർ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ നിശ്ചയം 2025 ഒക്ടോബറിലാണ് നടന്നത്. വിവാഹ തീയതി സംബന്ധിച്ചുള്ള വിവരങ്ങൾ ഇരുവരും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ മാസം 02-ന് ആയിരിക്കും ഇവരുടെ വിവാഹമെന്നാണ് റിപ്പോർട്ട്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലെ വിവരങ്ങൾ അനുസരിച്ച് ഉദയ്പൂരിലെ പാലസിലാണ് വിവാഹ ചടങ്ങുകൾ നടക്കുകയെന്നാണ് സൂചന.
രാജസ്ഥാനിലെ ഈ പൈതൃക വേദി താരങ്ങളുടെ വിവാഹത്തിനായി ഒരുങ്ങുന്നുവെന്നാണ് ടാനിസ എന്ന ഇൻഫ്‌ളുവൻസർ വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. ഉദയ്പൂർ പാലസിലെ ജീവനക്കാരുമായി സംസാരിച്ചെന്നും അവർ നൽകിയ വിവരം അനുസരിച്ച് ഫെബ്രുവരി 02-ന് വിജയ് ദേവരകൊണ്ട രശ്മിക മന്ദാന വിവാഹം നടത്തുമെന്നുമാണ് വീഡിയോയിൽ പറയുന്നത്. വിവാഹത്തിനായി നടക്കുന്ന ഒരുക്കങ്ങളുടെ ദൃശ്യങ്ങളും അവർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, വധുവരന്മാരായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹത്തെക്കുറിച്ചോ വിവാഹ നിശ്ചയത്തെക്കുറിച്ചോ യാതൊരു പരസ്യപ്രതികരണങ്ങളും ഇതുവരെയും നടത്തിയിട്ടില്ല. അടുത്തിടെ നടന്ന ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ വിവാഹ നിശ്ചയത്തെ കുറിച്ചുയർന്ന ചോദ്യത്തിന് അത് എല്ലാവർക്കും അറിയാമെന്ന് മാത്രമാണ് രശ്മിക നൽകിയ മറുപടി. ഇക്കാര്യത്തിലും യാതൊരു വെളിപ്പെടുത്തലും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാണ്. ഒരു അഭിമുഖത്തിൽ വിജയ് ദേവരകൊണ്ടയെ രശ്മിക ഫോണിൽ വിളിക്കുകയും സംസാരിക്കുന്നതിനിടയിൽ രശ്മികയ്ക്ക് നാണം വരുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രണ്ടുപേരും ഒരുമിച്ച് യാത്ര ചെയ്തതിന്റേയും പിറന്നാൾ ആഘോഷിച്ചതിന്റേയുമെല്ലാം ചിത്രങ്ങളും പുറത്തുവന്നിരുന്നു. ന്യൂയോർക്കിൽ നടന്ന ‘ഇന്ത്യ ഡേ പരേഡി’ൽ അതിഥികളായെത്തിയ ഇരുവരും കൈകോർത്ത് പിടിച്ചുനിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.
ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ സിനിമകളിലാണ് ഈ താരങ്ങൾ ഒരുമിച്ച അഭിനയിച്ചത്. ഇരുവരുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രിയാണ് ഇവർ തമ്മിൽ പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയത്. അതിനുശേഷമാണ് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ 2025 ഒക്ടോബർ മൂന്നിന് രശ്മികയും വിജയിയും തമ്മിലുള്ള വിവാഹനം നിശ്ചയം കഴിഞ്ഞുവെന്നുള്ള വെളിപ്പെടുത്തൽ പുറത്തുവരുന്നത്.
Reports are swirling that Telugu superstars Vijay Deverakonda and Rashmika Mandanna are set to tie the knot on February 2nd. Following their rumored engagement in October 2025, social media is abuzz with claims that the couple has chosen a majestic palace in Udaipur for their wedding destination. While the stars have maintained a private stance and haven’t officially confirmed the date, the viral videos suggesting a grand Rajasthani ceremony have fans incredibly excited.


