28.2 C
Kottayam
Friday, June 5, 2026

‘രജനീകാന്തിൻ്റെ ആറു പടങ്ങൾ തുടർച്ചയായി പൊട്ടി’വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ വിവാദത്തിൽ

Must read

ഹൈദരാബാദ്: സാമന്തയും വിജയ് ദേവരകൊണ്ടയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഖുഷി’ റിലീസിന് ഒരുങ്ങുന്നു. 2023 സെപ്റ്റംബർ 1-നാണ് ചിത്രത്തിന്‍റെ റിലീസ് ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷനിലാണ് ഇപ്പോള്‍ താരം. അതിന്‍റെ ഭാഗമായി അടുത്തിടെ വിജയ് ദേവരകൊണ്ട ഒരു വാര്‍ത്ത സമ്മേളനത്തില്‍ നടത്തിയ പ്രസ്താവന ഇപ്പോള്‍‌ വിവാദമായിരിക്കുകയാണ്.

ശരിക്കും സൂപ്പര്‍‌താരങ്ങളായ രജനികാന്ത്,ചിരഞ്ജീവി എന്നിവരുടെ സൂപ്പര്‍താര പദവിയും അവരുടെ മഹത്വവും ഒന്നുരണ്ട് പരാജയങ്ങള്‍ കൊണ്ട് അസ്തമിക്കില്ലെന്ന് വളരെ പൊസറ്റീവായാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. പക്ഷെ താരങ്ങളുടെ ഫാന്‍സ്. പ്രത്യേകിച്ച് രജനി ഫാന്‍സ് എന്നാല്‍ ആ അര്‍ത്ഥത്തില്‍ അല്ല വിജയിയുടെ വാക്കുകളെ എടുത്തത് എന്നാണ് വിവരം. 

“സൂപ്പർ സ്റ്റാറുകൾ ഹിറ്റുകൾക്കും ഫ്ലോപ്പുകൾക്കും അപ്പുറമാണ്. രജനി സാറിന് 6 ഫ്ലോപ്പുകൾ ബാക്ക് ടു ബാക്ക് ഉണ്ടായേക്കാം. പക്ഷെ പിന്നാലെ തന്നെ 500 കോടി വാരുന്ന ജയിലര്‍ പോലെ ഒരു ചിത്രവുമായി അദ്ദേഹം വരുന്നു. ഇതൊക്കെ നമ്മൾ ഒന്ന് മിണ്ടാതെ നോക്കി നിന്നാൽ മതി” വിജയ് പ്രമോഷന്‍ ഈവന്‍റില്‍ പറഞ്ഞു.

അതിന് പിന്നാലെ ചിരഞ്ജീവിയെക്കുറിച്ചും  വിജയ് പറഞ്ഞു.  “അദ്ദേഹത്തിന് ബാക്ക് ടു ബാക്ക് ഫ്ലോപ്പുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ശരിയായ എനർജി ഉള്ള ഒരു സംവിധായകനെ കിട്ടിയാല്‍ സംക്രാന്തിയിൽ ചെയ്തതുപോലെ ഒരു സെൻസേഷനുമായി അദ്ദേഹം മടങ്ങിവരും. ചിരു സാർ ഇൻഡസ്ട്രി മാറ്റി. അദ്ദേഹം വന്നപ്പോൾ നിലവില്‍ ഉണ്ടായിരുന്ന സിനിമയിലെ  ആക്ഷൻ, നൃത്തം, പെർഫോമൻസ് എല്ലാം  മാറി. ഇത് സിനിമ രംഗത്തേക്ക് വരാന്‍ നിരവധി ആളുകളെ പ്രചോദിപ്പിച്ചു” – വിജയ് ദേവരകൊണ്ട പറഞ്ഞു.

- Advertisement -

എന്നാല്‍ രജനിക്ക് തുടര്‍ച്ചയായി ആറു പരാജയങ്ങള്‍ ഉണ്ടായി എന്ന് പറഞ്ഞതാണ് രജനി ഫാന്‍സിനെ പ്രകോപിച്ചത്. ദര്‍ബാര്‍, അണ്ണാത്തെ എന്നിവയാണ് ഉദ്ദേശിച്ചതെങ്കില്‍ അവ രണ്ടും ആവറേജ് ആണെന്നും. അല്ലാതെ ആറു പടങ്ങള്‍ ഒന്നും പൊട്ടിയിട്ടില്ലെന്നും രജനി ഫാന്‍സ് പറയുന്നു.

- Advertisement -

ഈ പറയുന്ന വിജയ് ദേവരകൊണ്ടയുടെ ലൈഗര്‍‌ എന്തായി എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്തായാലും നല്ല രീതിയിലാണ് വിജയ് ഈ കാര്യം പറഞ്ഞതെന്നും അതിനെ മറ്റൊരു അര്‍ത്ഥത്തില്‍ എടുക്കേണ്ടതില്ലെന്നും ചിലര്‍ കമന്‍റ് ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week