28.1 C
Kottayam
Sunday, June 7, 2026

വിജയും തൃഷയും പ്രണയത്തിൽ?വിദേശത്ത് ക്യാമറയിൽ കുടുങ്ങി താരങ്ങൾ

Must read

തെന്നിന്ത്യൻ സിനിമയിലെ താര റാണിയാണ് തൃഷ. രണ്ട് പതിറ്റാണ്ടായി തമിഴ് സിനിമാ രം​ഗത്ത് തുടരുന്ന തൃഷയ്ക്ക് നാൽപതാം വയസ്സിലും കൈ നിറയെ അവസരങ്ങളാണ്. കരിയറിൽ കയറ്റവും ഇറക്കവും ഒരുപോലെ കണ്ടിട്ടുള്ളയാളാണ് തൃഷ. എങ്കിലും ആരാധകരുടെ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. പൊന്നിയിൻ സെൽവന് ശേഷം ആ സ്നേഹം ഇരട്ടിച്ചിട്ടുണ്ട്. ഒപ്പം തൃഷയുടെ കരിയറിൽ വലിയ ചലനങ്ങളുണ്ടാക്കാനും ചിത്രത്തിന് കഴിഞ്ഞു.

മണിരത്നം സംവിധാനം ചെയ്ത സിനിമയിൽ കുന്ദവി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും തൃഷ മികച്ചു നിന്നു. വലിയ സ്വീകാര്യതയാണ് നടിക്ക് ലഭിച്ചത്. നിലവിൽ വിജയ് നായകനായ ലിയോ അടക്കം ഗംഭീര പ്രോജക്ടുകളാണ് തൃഷയുടേതായി അണിയറയിൽ ഉള്ളത്. സിനിമയിൽ സജീവമാക്കുന്നതിനൊപ്പം തൃഷയുടെ പേരിൽ പുതിയ ഗോസിപ്പുകളും തല പൊക്കുകയാണ്. മുൻപും നിരവധി ഗോസിപ്പുകൾ നടിയുടെ പേരിൽ വന്നിട്ടുണ്ട്.

trisha

ചിമ്പു, റാണ ദ​ഗുബതി തുടങ്ങിയ നടന്മാരുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുൺ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയതും തുടങ്ങി പല സംഭവങ്ങളുടെ പേരിലും ഗോസിപ്പുകൾ ഉയർന്നിരുന്നു. അതുപോലെ സൂപ്പര്‍ താരം വിജയിയുമായി ചേർത്തും ഗോസിപ്പുകൾ പ്രചരിക്കുകയുണ്ടായി. അത് വീണ്ടും ആവർത്തിക്കുകയാണ് ഇപ്പോൾ. വിദേശത്ത് ഇരുവരും ഒരുമിച്ചു കണ്ടത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇവർ വീണ്ടും പ്രണയത്തിലായോ എന്ന ചോദ്യവുമായി എത്തുകയാണ് ആരാധകർ.

- Advertisement -

അടുത്തിടെയാണ് ലിയോയുടെ ഷൂട്ടിംഗ് പൂർത്തിയായത്. ഇതിനു പിന്നാലെ ഒരു ഇടവേളയെടുത്ത് താരം നോർവേയിലേക്ക് പോയി. ഇവിടെ വച്ച് തൃഷയെ വിജയ്‌യുടെ ഒപ്പം കണ്ടതാണ് പുതിയ സംശയങ്ങൾക്ക് കാരണമായിരിക്കുന്നത്. രണ്ടുപേരെയും ഒരു പൊതുസ്ഥലത്തുവച്ചാണ് ക്യാമറാ കണ്ണുകൾ ഒപ്പിയെടുത്തത്. എന്ത് കാരണത്താലാണ് വിജയ്‌യും തൃഷയും ഒന്നിച്ചുപോയത് എന്നാണ് ചോദ്യം.

- Advertisement -

ഈ വർഷമാദ്യം വിജയും ഭാര്യ സംഗീതയും വേർപിരിയാൻ ഒരുങ്ങുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലിയോ ചിത്രീകരണത്തിനിടയിൽ വിജയ്-തൃഷ സൗഹൃദം നടന്റെ കുടുംബ ജീവിതത്തെ ബാധിച്ചു എന്ന രീതിയിലും വാർത്തകൾ വരികയുണ്ടായി. അതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടുപേരെയും ഒന്നിച്ച് വിദേശ രാജ്യത്ത് കണ്ടത്. തൃഷ കഴിഞ്ഞ ഒരാഴ്ചയായി വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തുന്നുണ്ടായിരുന്നു. പിന്നീട് നോർവേയിൽ എത്തിയപ്പോൾ വിജയെ കണ്ടുമുട്ടി.

trisha vijay

ഇതിനുമുൻപ് 2005ലാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചത്. ഗില്ലി എന്ന ചിത്രത്തിന് ശേഷമായിരുന്നു ഇത്. അന്ന് തൃഷ തന്നെ വാർത്തകൾക്കെതിരെ രംഗത്ത് എത്തിയിരുന്നു. അതേസമയം വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് വിജയ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പാൻ-ഇന്ത്യൻ റിലീസ് ആയാണ് എത്തുന്നത്. നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയും സൂര്യയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ലിയോക്ക് ഉണ്ട്. ദസറ റിലീസ് ആയി ഒക്ടോബർ 18നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

ലിയോയുടെ പോസ്റ്റ്-പ്രൊഡക്ഷൻ വർക്കുകൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നാണ് വിവരം. അധികം വൈകാതെ ഗാനങ്ങൾ പുറത്തുവരും. ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലിയോ കൂടാതെ മലയാളത്തിൽ മോഹൻലാൽ ചിത്രം റാം, ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി എന്നിവയും തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിവിൻ പൊളി നായകനായ ഹേയ് ജൂഡിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള സിനിമകളാണ് ഇവ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

Popular this week