24.1 C
Kottayam
Friday, June 5, 2026

കണ്ണേറ് തട്ടിയോ? വിഘ്നേഷ് ശിവന്റെയും നയൻതാരയുടെയും ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ, നടിയുടെ പോസ്റ്റ്

Must read

ചെന്നൈ:ആറ് വർഷത്തോളം പ്രണയിച്ച ശേഷം വിവാഹിതരായ താര ജോഡികളാണ് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിഘ്നേഷ് ശിവനും നയൻതാരയും. ഒന്നര വർഷം മുമ്പ് ചെന്നൈയിൽ വെച്ച് നടന്ന ആഡംബര ചടങ്ങിലൂടെയാണ് ഇരുവരും വിവാ​ഹിതരായത്. അതിന് മുമ്പ് ഏറെക്കാലം ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. ജ്യോതിക-സൂര്യ ജോഡിലെ ദാമ്പത്യത്തിന്റെ ആഴവും അർത്ഥവും മനസിലാക്കി പരസ്പരം സ്നേഹിച്ചും പിന്തുണച്ചുമായിരുന്നു വിക്കിയും നയൻസും കഴിഞ്ഞ് പോന്നിരുന്നത്.

വിഘ്നേഷ് ശിവൻ ജീവിതത്തിലേക്ക് വന്നശേഷം ഒരു കാര്യത്തിലും തനിക്ക് ആകുലപ്പെടേണ്ടി വന്നിട്ടില്ലെന്നും എന്ത് വന്നാലും അദ്ദേഹം കൂടെയുണ്ടെങ്കിൽ എല്ലാ ശരിയാകുമെന്നാണ് തനിക്ക് തോന്നാറുള്ളതെന്നുമാണ് മുമ്പൊരു അഭിമുഖത്തിൽ ഭർത്താവിനെ കുറിച്ച് നയൻതാര പറഞ്ഞത്.

വിവാഹിതയായി വൈകാതെ തന്നെ വിക്കിയും നയൻസും സറോ​ഗസിയിലൂടെ രണ്ട് ആൺ‌കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ഉയിർ, ഉലക് എന്നിങ്ങനെയാണ് ഇരുവരും മക്കൾക്ക് നൽകിയ പേരുകൾ. ഉയിരിനും ഉലകിനുമിപ്പോൾ ഒന്നര വയസ് പ്രായമുണ്ട്. സന്തോഷകരമായി ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന വിക്കിക്കും നയൻസിനുമിടയിൽ അസ്വാരസ്യങ്ങൾ തുടങ്ങിയെന്നാണ് തമിഴ് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്.

അത്തരം റിപ്പോർട്ടുകൾക്ക് കാരണമായത് നയൻതാരയുടെ ഒരു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ്. നയൻതാരയുടെ ആദ്യ ബോളിവുഡ് സിനിമയായ ജവാന്റെ പ്രൊമോഷൻ വേളയിലാണ് നയൻ‌താര സോഷ്യൽ മീഡിയയിൽ ഔദ്യോഗികമായി പേജ് ആരംഭിച്ചത്. അതിന് മുമ്പ് വിഘ്നേഷ് ശിവന്റെ സോഷ്യൽമീഡിയ പേജിലൂടെ മാത്രമാണ് നയൻ‌താരയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്.

- Advertisement -

ഇൻസ്റ്റ​ഗ്രാമിൽ ആക്ടീവായശേഷം ചിത്രങ്ങളും വീ‍ഡിയോയുമെല്ലാം താരം നിരന്തരം പങ്കുവെക്കാറുണ്ട്. എന്നാൽ നി​ഗുഢമായൊരു പോസ്റ്റ് ആദ്യമായാണ് നയൻതാര സോഷ്യൽ‌മീഡിയ പേജിൽ പങ്കുവെക്കുന്നത്. എനിക്കിതുണ്ട് എന്ന് അവൾ എന്നന്നേക്കും പറയും… നിറകണ്ണുകളോടെ എന്നാണ് നയൻ‌താരയുടെ പോസ്റ്റ്. ഇതോടെ ആരാധകർ ഓരോന്നായി വ്യാഖ്യാനിക്കാൻ തുടങ്ങി.

- Advertisement -

അതിനിടയിൽ ചിലർ നയൻതാര വിക്കിയെ സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്തതായും പറഞ്ഞ് പരത്തുന്നുണ്ട്. നയൻ‌താരയെ അലട്ടുന്ന പ്രശ്നങ്ങൾ എന്തൊക്കെയോ ഉണ്ടെന്ന തരത്തിലാണ് ആരാധകരുടെ ചർച്ചകൾ പോകുന്നത്. അതേസമയം വിക്കി ഇതിൽ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. വാലെന്റൈൻസ് ദിനത്തിൽ വരെ പ്രണയാർദ്രമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തവരാണ് നയൻതാരയ്ക്കും വിക്കിയും.

അത്തരമൊരു ദമ്പതികൾക്കിടയിൽ ഈ കുറഞ്ഞ ദിവസത്തിനുള്ളി‍ൽ എന്ത് സംഭവിച്ചുവെന്നതാണ് സിനിമാപ്രേമികളുടെ സംശയം. ഇരുവരുടെയും ദാമ്പത്യ ജീവിതം ആരാധകർക്കിടയിൽ ചർച്ചയാകുമ്പോൾ നയൻസിന്റെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ 9 സ്‌കിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പോസ്റ്ററുകളെല്ലാം വിക്കി കൃത്യമായി കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ ഡെര്‍മറ്റോളജിസ്റ്റ് ഡോ.റെനിത രാജനുമായി ചേര്‍ന്ന് നയൻതാര ലിപ്ബാം കമ്പനി ആരംഭിച്ചിരുന്നു.

അഭിനയം മാത്രമല്ല ബിസിനസിലും ഒരു ലേഡി സൂപ്പർസ്റ്റാറായി മാറി കൊണ്ടിരിക്കുകയാണ് നയൻതാര. വിവാദങ്ങൾക്ക് തിരികൊളുത്തിയ നയൻ‌താരയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയെ കുറിച്ച് നയൻതാരയോ വിഗ്നേഷ് ശിവനോ വിശദീകരണം നൽകുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week