27.5 C
Kottayam
Sunday, June 7, 2026

ധോണി വിഘ്നേഷിനോട് ചോദിച്ചതെന്ത്? ‘രഹസ്യം’ വെളിപ്പെടുത്തി കേരളത്തിൻ്റെ വണ്ടർ ബോയ് ; നിതയിൽ നിന്ന് പുരസ്കാരം

Must read

ചെന്നൈ∙ മത്സരശേഷം ചെന്നൈയുടെ ഇതിഹാസതാരം എം.എസ്.ധോണി വിഘ്നേഷിന്റെ തോളിൽത്തട്ടി അഭിനന്ദിക്കുന്ന ദൃശ്യം ടിവിയിൽ കാണിച്ചിരുന്നു. ഒപ്പം എന്തോ ചോദിക്കുകയും അതിനു മറുപടി വിഘ്നേഷ് ധോണിയുടെ കാതിൽ പറയുകയും ചെയ്തു. ധോണിയും വിഘ്നേഷും തമ്മിൽ സംസാരിച്ചത് എന്താണെന്നായി അതോടെ ആരാധകരുടെ സംശയം. ഇന്നലെ നാട്ടിലെ ഒരു കൂട്ടുകാരനോടാണ് വിഘ്നേഷ് ആ രഹസ്യം വെളിപ്പെടുത്തിയത്.

എത്ര വയസ്സുണ്ട് എന്നായിരുന്നു വിഘ്നേഷിനോടുള്ള ധോണിയുടെ ചോദ്യം. 24 എന്നു പറഞ്ഞപ്പോൾ, കണ്ടാൽ അത്രയും തോന്നുന്നില്ലല്ലോ എന്നായി ധോണി. ഇനിയുള്ള മത്സരങ്ങളിലും ഇതുപോലെ മികച്ച പ്രകടനം നടത്തണമെന്നും അദ്ദേഹം വിഘ്നേഷിനോടു പറഞ്ഞു.

- Advertisement -

ചെന്നൈ സൂപ്പർ കിങ്സിനെതിരെ മത്സരം മുംൈബ ഇന്ത്യൻസ് 4 വിക്കറ്റിനു തോറ്റെങ്കിലും വിഘ്നേഷിന്റെ പ്രകടനം (4 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ്) മുംബൈ ഇന്ത്യൻസ് ടീം ക്യാംപിലും അഭിനന്ദനത്തിനു പാത്രമായി. മത്സരത്തിൽ മുംബൈയുടെ മികച്ച ബോളറെന്ന നിലയിലുള്ള ബാഡ്ജ് ടീം ഉടമ നിത അംബാനി തന്നെയാണ് ഡ്രസിങ് റൂമിൽ വച്ച് വിഘ്നേഷിന്റെ ജഴ്സിയിൽ വച്ചു നൽകിയത്.

- Advertisement -

നിത അംബാനിയുടെ കാൽ തൊട്ടു വന്ദിച്ച വിഘ്നേഷ് തനിക്ക് അവസരം നൽകിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ളവർക്കു നന്ദി പറയുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

Popular this week