29.4 C
Kottayam
Saturday, June 6, 2026

പാൽപ്പായസം വിൽക്കാൻ ഏജന്റ്മാര്‍!കരിഞ്ചന്തയിൽ വിൽപന; അമ്പലപ്പുഴ ക്ഷേത്രത്തില്‍ വിജിലൻസ് റെയ്ഡ്‌

Must read

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പായസ വിൽപന കൗണ്ടറിൽ വിജിലൻസ് റെയ്ഡ്. വഴിപാട് കൗണ്ടർ വഴി ദേവസ്വം ബോർഡ് അനുവദിച്ചിരിക്കുന്ന അളവിൽ കൂടുതൽ പായസം രസീത് ഇല്ലാതെ കൂടിയ വിലയ്ക്ക് വിൽപന നടത്തുന്നുവെന്ന ആക്ഷേപത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ ഒത്താശയോടെയായിരുന്നു അനധികൃത വിൽപനയെന്നായിരുന്നു ആക്ഷേപം. കോട്ടയം വിജിലൻസ് റേഞ്ച് ഡിവൈഎസ്പി മനോജ് കുമാർ പിവിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്.

വിജിലൻസ് പരിശോധനയിൽ ഷിജു, സുന്ദരേശൻ എന്നീ ഏജൻ്റുമാർ ഓൺലൈൻ മുഖാന്തരം അപേക്ഷിക്കുന്നവർക്ക് നൽകുന്ന 160 രൂപയുടെ പാസ് പല ആളുകളുടെ പേരിൽ ബുക്ക് ചെയ്ത ശേഷം വിൽപന കൗണ്ടറിൽനിന്നു നേരിട്ട് കൈപ്പറ്റി കൂടിയ വിലയ്ക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുൻവശത്തുവെച്ചു പ്രസാദം വാങ്ങാനെത്തുന്നവർക്ക് വിൽപന നടത്തുന്നതായി കണ്ടെത്തി.

കരിഞ്ചന്തയിൽ പ്രസാദം വിൽപന നടത്തുന്ന ഏജൻ്റുമാരുടെ പ്രവൃത്തി തടയേണ്ട ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർ, കൗണ്ടർ ജീവനക്കാർ എന്നിവർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഏജൻ്റുമാർക്ക് അനുകൂല മനോഭാവം സ്വീകരിക്കുന്നതും അളവിൽ കൂടുതലും കൂടിയ വിലയ്ക്ക് വിൽപനയ്ക്ക് നടത്തുന്നതും ഏജൻ്റുമാരിൽനിന്നു പണം കൈപ്പറ്റിയാണെന്നും കണ്ടെത്തി. പ്രതിദിനം 246 ലിറ്റർ പാൽപ്പായസം വിൽപ്പന നടത്താനാണ് അനുമതി.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week