മാത്യു കുഴൽനാടന് വിജിലന്‍സ് നോട്ടീസ്; ജനുവരി 16ന് ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ആധാരത്തിലുള്ളതിനേക്കാൾ അധികം ഭൂമി കൈവശം വെച്ച കേസിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16 ന് തിരുവനന്തപുരം വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ വാങ്ങിയ ഭൂമി മാർക്കറ്റ് വിലയേക്കാൾ കുറച്ച് രജിസ്റ്റർ ചെയ്തെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തെ തുടർന്നാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. മൂന്ന് ആധാരങ്ങളിലായി ഒരേക്കർ 23 സെൻറ് ഭൂമിയാണ് മാത്യു കുഴൽനാടന്‍റെ പേരിലുള്ളത്. 

ഇതിൽ 53 സെന്‍റ് അധിക ഭൂമി കൈവശം ഉണ്ടെന്ന് വിജിലൻസും റവന്യു വകുപ്പും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഭൂമിയിലുള്ള കെട്ടിടത്തിന്‍റെ വില കുറച്ച് കാണിച്ചതായും കണ്ടെത്തിയിരുന്നു.  സർക്കാർ താരിഫ് വിലയേക്കാൾ കൂടുതൽ കാണിച്ച് രജിസ്റ്റർ ചെയ്തതിനാൽ ഭൂമി വില കുറച്ച് ആധാരം ചെയ്തുവെന്ന കേസ് നില നിൽക്കില്ലെന്നാണ് വിജിലൻസിന്‍റെ വിലയിരുത്തൽ.  ഈ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News